എ എം യു പി എസ് പാപ്പിനിവട്ടം/
അക്ഷരവും അറിവുമെല്ലാം ഉന്നത കുലജാതർക്ക് മാത്രം സ്വന്തമായിരുന്ന പഴയകാല കേരളീയ സാമൂഹിക കാലഘട്ടം. 1921ലെ മലബാർ കലാപ ശേഷമാണ് നമ്മുടെ നാട്ടിൽ എഴുത്ത് പള്ളിക്കൂടങ്ങൾ തുടങ്ങിയത്. ആയിരങ്ങൾക്ക് അക്ഷരവെളിച്ചം നൽകിക്കൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെയും പിറവി അക്കാലത്താണ്. പുതിയകാവ് പള്ളിയുടെ വടക്ക് ഭാഗം ഒരു കാഞ്ഞിര മരച്ചുവട്ടിൽ ആയിരുന്നു നമ്മുടെ വിദ്യാലയത്തിന്റെ തുടക്കം.തേനക്കാട്ടുപറമ്പിൽ കൊച്ചുണ്ണി മാഷ് ആയിരുന്നു അന്നത്തെ ഏക അധ്യാപകൻ.പിന്നീട് കളപ്പറമ്പത്ത് ഉസ്മാൻ സാഹിബ് മേനേജർ ആവുകയും വിദ്യാലയം ക്ഷേത്ര പരിസരത്തേക്ക് മാറ്റുകയും ചെയ്തു.1947 -ൽ പുതിയകാവ് ഇൽഫത്തുൽ ഇസ്ലാം സഭ വിദ്യാലയം ചില ധാരണകളുടെ അടിസ്ഥാനത്തിൽ ഏറ്റെടുത്തു. നെടുംപറമ്പിൽ രാമൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ.പിന്നീട് മാനേജ്മെൻറിൻെറ ചില പ്രശ്നങ്ങളിലും കരാറിലെ വ്യവസ്ഥകൾ പാലിക്കാനാകാത്തതിനാലും വിദ്യാലയ മാനേജ്മെൻറ് ഉസ്മാൻ സാഹിബിനെ തിരിച്ചേൽപ്പിച്ചു.ശേഷം ആറ് മാസക്കാലം എൻ. എസ് .മുഹമ്മദ്കുഞ്ഞി ഹാജി മാനേജറായി പ്രവർത്തനം തുടരുകയും പിന്നീട് എം .ബി.കുഞ്ഞബ്ദുല്ല സാഹിബിനെ മാനേജർ ആയി നിയമിക്കുകയും ചെയ്തു.അന്നത്തെ സർക്കാരിൻറെ വ്യവസ്ഥകൾ അനുസരിച്ച് കെട്ടിടവും അനുബന്ധ സൗകര്യങ്ങൾ ആവശ്യമായി വന്ന സാഹചര്യത്തിലാണ് എം.ബി. കുഞ്ഞബ്ദുള്ള സാഹിബിന് കൈമാറിയത്. തുടർന്ന് 1953 മേയ് അവസാനത്തോടെ പ്രസ്തുത സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് ഡിപ്പാർട്ട്മെൻറിലെ പരിശോധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി നമ്മുടെ സ്കൂൾ പാപ്പിനിവട്ടം എയ്ഡഡ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ എന്ന നാമധേയത്തിൽ എയ്ഡഡ് ആയി അംഗീകരിക്കപ്പെട്ടു .
എം .ബി .കുഞ്ഞബ്ദുള്ള സാഹിബ് മാനേജരായും വി വി ജോസഫ് മാസ്റ്റർ ഹെഡ്മാസ്റ്ററായും പ്രവർത്തനം തുടർന്ന നമ്മുടെ വിദ്യാലയം വളർച്ചയുടെ പ്രയാണം ആരംഭിച്ചു.ഈ കാലയളവിൽ ശ്രീ എ വി ഖാദർ മാസ്റ്റർ, ശ്രീമതി പി .വിശാലാക്ഷി ടീച്ചർ, ശ്രീ.കെ എച്ച് ബാപ്പുഞ്ഞി മാസ്റ്റർ, ശ്രീ കെ കെ അബ്ദുൽ മജീദ് മാസ്റ്റർ,ശ്രീമതി കെ.കെ.കമലാവതി ടീച്ചർ ,ശ്രീമതി വി ഭാരതി ടീച്ചർ,ശ്രീ കെ.സാലിലൂയിസ് മാസ്റ്റർ എന്നിവരായിരുന്നു പ്രധാന അധ്യാപകർ . ഇതിൽ ശാന്തനും സൗമ്യനും സത്യസന്ധനുമായിരുന്ന ശ്രീ എം ബി. കുഞ്ഞബ്ദുല്ല സാഹിബിന്റെ മേൽനോട്ടം ഈ വിദ്യാലയത്തെ ഒരു ജനകീയ വിദ്യാലയം ആക്കി മാറ്റാൻ ഏറെ സഹായിച്ചിട്ടുണ്ട് ഉണ്ട്.
1997 ലാണ് വിദ്യാലയം പൊതുജനത്തിൻേറതാണെന്ന ആശയത്തോടെ പരിസരവാസികൾ പൊതുപ്രവർത്തകനായ ശ്രീ ഹംസ വൈപ്പിപ്പാടത്ത് ചെയർമാനായ ജനകീയ കമ്മിറ്റി പാപ്പിനിവട്ടം എഡ്യൂക്കേഷൻ സൊസൈറ്റി (PES) എന്ന പേരിൽ രൂപീകരിച്ചു.ഇതിൽ ഏറ്റവും കൂടുതൽ കാലം പ്രധാനാധ്യാപക സ്ഥാനം വഹിച്ച ശ്രീ കെ ലൂയിസ് മാസ്റ്ററുടെ പങ്ക് അവിസ്മരണീയമാണ്.കേരളത്തിൽ ആദ്യമായി കമ്പ്യൂട്ടർ പഠനം എന്ന മഹത്തായ ചുവടുവെപ്പ് നമ്മുടെ വിദ്യാലയത്തിൽ ബഹുമാനപ്പെട്ട കേരള സംസ്ഥാന കൃഷിവകുപ്പ് വകുപ്പ് മന്ത്രിയായിരുന്ന ശ്രീ കൃഷ്ണൻ കണിയാം പറമ്പിൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു. അതേ കാലഘട്ടത്തിൽ തന്നെ വിദ്യാലയത്തിൽ വിദ്യാർഥികൾക്കായി PES ന്റ നേതൃത്വത്തിൽ സൗജന്യ വാഹന സൗകര്യം ഏർപ്പെടുത്തി.1998-99 കാലയളവിൽ K G വിഭാഗത്തിൻേറയും ഇംഗ്ലീഷ് മീഡിയം ക്ലാസുകളുടേയും തുടക്കം നമ്മുടെ വിദ്യാലയത്തിന് മുതൽക്കൂട്ടായി.2004 സെപ്റ്റംബർ 15ന് അരനൂറ്റാണ്ടിലേറെക്കാലം മാനേജർ ആയിരുന്ന ആദരണീയനായ എം ബി.കുഞ്ഞബ്ദുള്ള സാഹിബ് അന്തരിച്ചു.ഈ അവസരത്തിൽ മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം വരെ വഹിച്ച വഹിച്ചിരുന്ന ആ മാന്യദേഹത്തെ ആദരപൂർവ്വം സ്മരിക്കുന്നു. ഈ വിദ്യാലയത്തിൻെറ വളർച്ചയിൽ ഭാഗമായിട്ടുള്ള ഒരു പാട് മഹാരതൻന്മാർ നമുക്കുണ്ടായിരുന്നു . വിദ്യാലയത്തിൻെറ ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോൾ അവരുടെ പേരുകൾ വിസ്മരിക്കുക വയ്യ.അന്തരിച്ച ശ്രീ എം എൻ മുഹമ്മദ് കുഞ്ഞി ശ്രീ എം ബി ബാവു സാഹിബ് ,ശ്രീ എം.എൻ. അബ്ദുള്ളക്കുട്ടി ,ശ്രീഎം.എൻ.ബാവു, ശ്രീ കൊച്ചുണ്ണി സാഹിബ് തുടങ്ങിയവർ നമ്മുടെ വിദ്യാലയവളർച്ചയിൽ പങ്കുകാരായിരുന്നു.കൂടാതെ ശ്രീ എൻ എ അബ്ദുള്ള, ശ്രീ പി എം മുഹമ്മദ്, ശ്രീ അഷ്റഫ് ആസ്പിൻ, ശ്രീ സി.എസ് . അനിൽകുമാർ, ശ്രീ വി.എസ് . രവീന്ദ്രൻ ശ്രീ അനിൽ കിള്ളികുളങ്ങര ശ്രീ പി.ബി. സക്കീർ ഹുസൈൻ ,ശ്രീ എം കെ സബീബ് ,ശ്രീ എം.കെ ഹനീഫ തുടങ്ങിയവരുടെ നിസ്വാർത്ഥ സഹകരണം വിദ്യാലയത്തിൻെറ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
പിന്നീട് കുഞ്ഞബ്ദുള്ള സാഹിബിൻെറ മകൻ ശ്രീ എം കെ അബ്ദുൽ റഷീദ് ഏകദേശം രണ്ട് വർഷത്തോളം മാനേജറായി. അതിനുശേഷമാണ് ശ്രീ എം കെ സൈഫുദ്ദീൻ വിദ്യാലയത്തിൻെറ മാനേജർ സ്ഥാനം ഏറ്റെടുത്തത്.തുടർന്ന് വിദ്യാലയത്തിൻെറ ഭൗതിക സാഹചര്യങ്ങളിൽ ആധുനിക സജ്ജീകരണങ്ങളോടെ പുതിയ കെട്ടിടസമുച്ചയം ഉയർന്നു. വിദ്യാലയത്തിലെ അധ്യാപകരുടെയും മാനേജ്മെൻറിൻേറയും കൂട്ടായ പ്രവർത്തനത്തിൻേറയും ചിന്തയുടേയും ഭാഗമായിട്ടാണ് (STEPS) STUDENTS TALENT EXPOSURE WITH PARENTS SUPPORT എന്ന നൂതന പാഠ്യപദ്ധതിക്ക് തുടക്കമാകുന്നത്.പിന്നീട് വിദ്യാഭ്യാസ പ്രവർത്തകരുടെയും മറ്റ് പ്രമുഖരുടെയും നിരന്തരമായ ഇടപെടലുകളിലൂടെ കാലികമായ മാറ്റം സംഭവിച്ച് STEPS അതിൻെറ പൂർണതയിൽ പ്രവർത്തനം തുടരുന്നു.
പലപൊതു വിദ്യാലയങ്ങളിലും കുട്ടികൾ കുറഞ്ഞു വരുന്ന സാഹചര്യം നിലനിൽക്കുമ്പോൾ നമ്മുടെ വിദ്യാലയത്തിൽ വിദ്യാർഥികളുടെ പ്രവേശന നിരക്ക് ഗണ്യമായി കൂടി കൂടി വന്നു.മാതൃകാപരമായ അധ്യാപക വിദ്യാർത്ഥി ബന്ധം, രക്ഷിതാക്കളുടെ നിരന്തരവും ഗുണാത്മകവുമായ ഇടപെടലുകൾ ,അധ്യാപകരുടെ ഗൃഹസന്ദർശന പരിപാടി ,പ്രവർത്തനനിരതമായ CPTA,MPTA,PTA,SSG, പൂർവ്വവിദ്യാർത്ഥി സംഘടന, ദീർഘവീക്ഷണത്തോടെ പ്രവർത്തനം നടത്തുന്ന സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് , എന്നിവ സ്കൂളിൻറെ സർവ്വതോന്മുഖമായ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അക്കാദമികം , കലാകായികം ,പ്രവർത്തി പരിചയം ,ഗണിത ശാസ്ത്രം ,സാമൂഹിക മേളകൾ എന്നിവയിലുള്ള മികവുകളിൽ മുൻപന്തിയിലുള്ള വിദ്യാലയങ്ങളിൽ ഒന്നാവാൻ സാധിച്ചിട്ടുണ്ട്.നിലവിൽ 500 പരം വിദ്യാർത്ഥികൾ സമർത്ഥരും അർപ്പണബോധവുമുള്ള 26 അധ്യാപകരോടൊപ്പം വിദ്യാലയത്തിൻെറ പ്രയാണം തുടരുന്നു..
സ്കൂൾ മാനേജർ എം.കെ .സൈഫുദ്ദീൻ
ഹെഡ്മിസ്ട്രസ് ആർ.വാസന്തി ടീച്ചർ
പി.ടി.എ പ്രസിഡണ്ട് പ്രതീക്ഷ മനോജ്
വാർഡ് മെമ്പർ സംസാബി സലാം