ശതാബ്ദിവർഷം 2015

Schoolwiki സംരംഭത്തിൽ നിന്ന്
14:56, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32057123 (സംവാദം | സംഭാവനകൾ) (' തലമുറകളുടെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും അറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 തലമുറകളുടെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും അറിവിൻറെ ശക്തമായ പിൻബലം പകർന്ന തിടനാട്ഗവ.വൊക്കേഷണൽ ഹയർസെക്കൻണ്ടറിസ്കൂൾ ശതാബ്ദി നിറവിലെത്തി നിൽക്കുകയാണ്.തിടനാട് ഗ്രാമത്തിന്റെ സാംസ്കാരിക പിള്ളത്തൊട്ടിൽ എന്നു വിശേഷിപ്പിക്കാവുന്ന വിദ്യാലയത്തിന്റെ ശതാബ്ദി സമുചിതമായി ആഘോഷിക്കപ്പെട്ടു.

ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 2015 മാണ്ട് ജനുവരി18 ഞായറാഴ്ച ബഹു.കേരളാമുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടി നിർവഹിച്ചു.ജില്ലാപഞ്ചായത്തിന്റയും എം.പി. എം.എൽ.എയമാരുടെയും ഫണ്ടുപയോഗിച്ചു നിർമ്മിക്കുന്ന ഇരുനിലകെട്ടിടത്തിന്റ്റെ ശിലാസ്ഥാപനവും നിർവഹിക്കപ്പെട്ടു.ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ശ്രീ.ജയിംസുകുട്ടി കൊട്ടാരത്തിൽ സ്കൂളിനു അതിമനോഹരമായ ഒരു പ്രവേശനകവാടം നിർമ്മിച്ചു നൽകി.ശതാബ്ദിവർഷത്തിൽ അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം സ്കൂളുമായി ബന്ധപ്പെട്ട സകലരുടെയും ബൗദ്ധികവും മാനസികവുമായ ഉന്നമനത്തെ ലക്ഷ്യം വയ്ക്കുന്ന പരിപാടികൾ അടങ്ങിയ പ്രവർത്തന മാർഗ്ഗരേഖ തയ്യാറാക്കപ്പെട്ടു.

"https://schoolwiki.in/index.php?title=ശതാബ്ദിവർഷം_2015&oldid=1212727" എന്ന താളിൽനിന്ന് ശേഖരിച്ചത്