.എം.എൽ.പി.എസ്.അമ്മിനിക്കാട്/ചരിത്രം
.ഇന്ന് പ്രീ പ്രൈമറി
മുതൽ നാലാം ക്ലാസ് വരെ 9 ഡിവിഷനുകളിലായി 11 അധ്യാപകരും
നാല് പ്രീപ്രൈമറി അധ്യാപകരും അസിസ്റ്റൻറ് മാരും
ഇവിടെയുണ്ട്.വിദ്യാലയത്തിലെ അധ്യാപകനായ ശ്രീ. വള്ളൂരാൻ മുഹമ്മദ്
ഹാരിസ്2006 മുതൽ മാനേജർ സ്ഥാനം ഏറ്റെടുത്തു.മുസ്‌ലിം ഭൂരിപക്ഷ
പ്രദേശം ആയതിനാൽ മാപ്പിള സ്കൂൾ എന്ന പേരിൽ അംഗീകരിച്ചു.
തുടക്കത്തിൽ 30 കുട്ടികളെ ഉണ്ടായിരുന്നുള്ളൂ.1934 ൽ സ്കൂൾ പുതിയ
മാനേജർ ആയ ശ്രീ. കടമ്പോട്ട് ഗോവിന്ദനുണ്ണി വെള്ളോടി ക്ക്
കൈമാറി.വീണ്ടും 1934 പുതിയ മാനേജരായ ശ്രീ കുഞ്ഞിദുഹാജിക്ക്
കൈമാറി. അദ്ദേഹത്തിൻ്റെ മരണശേഷം അനന്തരവനും
ഹെഡ്മാസ്റ്ററുമായ ശ്രീ. കുഞ്ഞൻ മാസ്റ്റർ എന്ന മുഹമ്മദിന്
ലഭിച്ചു.അദ്ദേഹത്തിൻറെ ആകസ്മിക മരണം കാരണം 1989 ജനുവരി
ഒന്നിന് മൂത്തമകനായ ശാഹുൽ ഹമീദ് മാനേജർ സ്ഥാനം
ഏറ്റെടുത്തു.പിന്നീട് അനുജനായ ശ്രീ വള്ളൂരൻമുഹമ്മദ് ഹാരിസ് പുതിയ
മാനേജർ സ്ഥാനം ഏറ്റെടുത്തു. പഴയ കെട്ടിടത്തിനു പകരം പുതിയ
രണ്ടുനില കെട്ടിടം ഉണ്ടാക്കി. അതിൽ പ്രീപ്രൈമറി മുതൽ നാലാംക്ലാസ്
വരെ പ്രവർത്തിച്ചു വരുന്നു.