ജി എൽ പി എസ് ലക്കിടി/അക്കാദമികം/കൂടുതൽ അറിയാൻ...

Schoolwiki സംരംഭത്തിൽ നിന്ന്
09:48, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15230 (സംവാദം | സംഭാവനകൾ) ('പ്രധാനാദ്ധ്യാപകനടക്കം ആറ് അദ്ധ്യാപകർ (മെന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രധാനാദ്ധ്യാപകനടക്കം ആറ് അദ്ധ്യാപകർ (മെന്റർ ടീച്ചർ ഉൾപ്പെടെ) വിദ്യാലയത്തിലെ അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. കൂടാതെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ-പ്രൈമറിയും വിദ്യാലയത്തിലുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിവിധ സേവനങ്ങൾ നൽകുന്ന ഓട്ടിസം സെന്ററും സ്ഥാപനത്തിൽ പ്രവർത്തിക്കുന്നുണ്ട്. പൂർണ്ണമായും സ്മാർട്ടായ ക്ലാസ്മുറികൾ, വിപുലമായ ലൈബ്രറി, കളിസ്ഥലം തുടങ്ങിയവ കുട്ടികളുടെ പഠന, അനുബന്ധ പ്രവർത്തനങ്ങൾക്ക് സജീവമാക്കാൻ ഏറെ സഹായകമാണ്. ഓൺലൈൻ പഠനം സമയത്തും മുഴുവൻ കുട്ടികളെയും വിദ്യാലയത്തിന്ന് പഠനത്തിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ സർഗാത്മകതയെ പരിപോഷിപ്പിക്കാനുതകുന്ന വൈവിധ്യങ്ങളായ പരിപാടികൾ ഇവിടെ നടത്തപ്പെടുന്നു.

ലക്കിടി പ്രദേശത്തെ മുഴുവൻ ആളുകൾക്കും അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിർവഹിക്കപ്പെടുന്ന ഒരു പൊതു ഇടമായി ഈ വിദ്യാലയം മാറിക്കഴിഞ്ഞിട്ടുണ്ട്.