സമൂഹം.എച്ച്.എസ്.എൻ .പറവൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ശ്രീ ഡി നാരായണ അയ്യരുടെയും ശ്രീ ഹരിഹര സുബ്രഹ്മണ്യ അയ്യരുടെയും നേതൃത്വത്തിൽ 1953-ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. ഫസ്റ്റ് ഫോമിൽ 32 കുട്ടികളും ഫോർത്ത് ഫോമിൽ 58 കുട്ടികളും മാത്രമായി പ്രവർത്തനമാരംഭിച്ചു.
2 ഫുൾ ടൈം അധ്യാപകരും 3 പാർട്ട് ടൈം അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ ആൺകുട്ടികൾക്ക് മാത്രമായിരുന്നു ആദ്യഘട്ടത്തിൽ പ്രവേശനം. വാടക കെട്ടിടത്തിൽ ആരംഭിച്ച ഈ സ്ഥാപനത്തിനായി പിന്നീട് അഞ്ച് ഏക്കർ 15 സെൻറ് സ്ഥലം വാങ്ങിച്ചു. യശ:ശരീരനായ മുത്തുസ്വാമി അയ്യരായിരുന്നു പ്രഥമാധ്യാപകൻ. ആദ്യത്തെ എസ് എസ് എൽ സി 1954 ലാണ് പുറത്തിറങ്ങിയത്. 1957 ൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. 1968ൽ ഇന്നത്തെ കെട്ടിടത്തിന്റെ പണി പൂർത്തിയാവുകയും ശ്രീ കൃഷ്ണ മൂർത്തി അയ്യർ പ്രഥമാധ്യാപകനായി ചുമതലയേൽക്കുകയും ചെയ്തു. 1962 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. കൂടുതൽ വായിക്കുക