സമൂഹം.എച്ച്.എസ്.എൻ .പറവൂർ/കൂടുതൽ വായിക്കുക
ചരിത്രം
1965 സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. നിരവധി പ്രാവശ്യം വിദ്യാഭ്യാസ ജില്ലാതലത്തിൽ നടത്തിയ ശാസ്ത്രമേളയിൽ ഈ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. 1981 ൽ ബാംഗ്ലൂരിലും 1986ൽ എറണാകുളം എസ് ആർ വി സ്കൂളിലും നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ പങ്കെടുത്തു. 1984 സംസ്ഥാനതലത്തിൽ ശാസ്ത്ര മോഡലിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ നേട്ടങ്ങൾ ഇതിൽ വളരെ മനോഹരമായി പ്രദർശിപ്പിച്ചിരുന്നു. ഈ നേട്ടമാണ് സംസ്ഥാനത്തിൽ 14 സ്കൂളുകളിൽ മാത്രം ആരംഭിച്ച കേന്ദ്ര ഗവൺമെൻറ് പദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടറുകൾ ലഭിക്കാൻ ഇടയാക്കിയത്. അന്നത്തെ കേന്ദ്ര മന്ത്രി ശ്രീ എസ് കൃഷ്ണകുമാർ കമ്പ്യൂട്ടർ പഠനം ഉദ്ഘാടനം ചെയ്തു.
1978 ൽ സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ജസ്റ്റിസ് കുമാരി ജാനകി, എംപി പ്രൊഫസർ മന്മഥൻ തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത നർത്തകി പത്മാ സുബ്രഹ്മണ്യത്തിന്റെ ഭരതനാട്യവും കലാമണ്ഡലം ഗ്രൂപ്പിൻറെ കഥകളിയും ഉണ്ടായിരുന്നു.
1980 ൽ കൃഷ്ണമൂർത്തി അയ്യർ പ്രഥമാധ്യാപക സ്ഥാനത്തു നിന്ന് വിരമിക്കുകയും നാരായണ അയ്യർ ചുമതലയേൽക്കുകയും ചെയ്തു.
കലോൽസവ പരിപാടികളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കഥകളിയിലും കഥകളി സംഗീതത്തിലും കൃഷ്ണകുമാർ 1982 ജില്ലയിലെ ഒന്നാം സ്ഥാനക്കാരൻ ആയിരുന്നു.
1992 ഈ വിദ്യാലയത്തിൽ വെച്ച് ഉപജില്ലാ യുവജനോത്സവം വളരെ ഭംഗിയായി സംഘടിപ്പിക്കപ്പെട്ടു. സംഘാടനത്തിലും നടത്തിപ്പിലും മികവുറ്റതാക്കാൻ വിദ്യാലയത്തിലെ അധ്യാപകർക്ക് സാധിച്ചു. 1993ൽ വിനോദ് കെടാമംഗലം കഥാപ്രസംഗത്തിലും മിമിക്രിയിലും സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
1995 ൽ ഒപ്പനയ്ക്കും 1996ൽ നൃത്തത്തിലും കുമാരി ദീപ ഉണ്ണികൃഷ്ണന് സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.
സംസ്കൃതോൽസവത്തിൽ തുടർച്ചയായി കലാപ്രതിഭയും കലാതിലകവും കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിലെ കുരുന്നുകൾക്ക് കഴിഞ്ഞിട്ടുണ്ട്.
1997 നാരായണ ശർമ്മ വിരമിച്ചപ്പോൾ വിഎസ് ഭഗവതിയമ്മാൾ പ്രധാനാധ്യാപികയായി ചുമതലയേറ്റു.
ഈ വർഷം തന്നെയാണ് ഗായത്രി അരവിന്ദിന് എസ്എസ്എൽസി പരീക്ഷയിൽ പതിനാറാം റാങ്ക് ലഭിച്ചത്. അക്കാദമിക് രംഗത്തെ മികവ് തെളിയിച്ചു കൊണ്ട് 1999 ൽ സുചിത്ര 10 ആം റാങ്കും പ്രിയ മാധവ പൈ 12 ആം റാങ്കും കരസ്ഥമാക്കി.
കായികരംഗത്തും അഭിമാനിക്കുവാൻ ഇടവരുത്തുന്ന ഒട്ടേറെ നേട്ടങ്ങൾ ഈ വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട്. 1983 ൽ സംസ്ഥാന ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ച് എം ബി സുജിത്ത് പങ്കെടുത്തു.
ജൂഡോയിലും അത് ലറ്റിക്സിലും അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാനതലത്തിൽ ഉപന്യാസ മത്സരത്തിൽ 1994 ൽ പി മഹാദേവനും സംസ്കൃത പ്രസംഗമത്സരത്തിൽ 1997 ൽ എസ് അശ്വതിയും നേട്ടങ്ങൾ കൈവരിച്ചു.
2000 നവംബറിൽ വീണ്ടുമൊരിക്കൽക്കൂടി സബ്ജില്ലാ യുവജനോത്സവത്തിന് ഈ വിദ്യാലയം വേദിയൊരുക്കി രണ്ടായിരത്തിലധികം കുട്ടികളും നിരവധി അധ്യാപകരും പങ്കെടുത്ത പ്രസ്തുത പരിപാടി ഗംഭീര വിജയം ആയിരുന്നു.