ജി.എച്ച്.എസ്. ആതവനാട് പരിതി/കൂടുതൽ വായിക്കാൻ
ശങ്കുണ്ണിവാര്യരുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിൽ 5 വിദ്യാർത്ഥികളും 2 അധ്യാപകരുമായാണ് വിദ്യാലയം പ്രവർത്തനം തുടങ്ങിയത്. പുൽപ്പറ്റ വാരിയത്തെ രാമൻ ആണ് സ്കൂളിൽ ഒന്നാമനായി ചേർന്ന വിദ്യാർത്ഥി. ശിശു ക്ലാസിലേക്കായിരുന്നു ആദ്യകാല പ്രവേശനം. തുടർന്ന് ഒന്ന് മുതൽ അഞ്ചുവരെ ക്ലാസുകളുള്ള ഒരു പ്രൈമറി വിദ്യാലയമായി സ്കൂൾ വളരുകയായിരുന്നു. കെ. രാമൻ മേനോനായിരുന്നു സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്റർ. തുടർന്ന് കുഞ്ഞുണ്ണി എഴുത്തച്ഛൻ, ശങ്കുണ്ണി എഴുത്തച്ഛൻ, രാധാകൃഷ്ണക്കുറുപ്പ്, രാവുണ്ണി മേനോൻ എന്നിവർ പ്രധാനാധ്യാപകരായി വന്നു.