ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ/ചരിത്രം

15:31, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23062 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഒരു പ്രൈവറ്റ് വിദ്യാലയമായി തുടങ്ങാനുള്ള അനുമതിയും അത് പഞ്ചായത്തിന് കൈമാറുന്നതിനുള്ള നിദേശവുമായാണ് ഗസറ്റ് വിജ്ഞാപനം വന്നതെങ്കിലും ഗവണ്മെന്റ് ഏറ്റെടുത്ത് നടത്തണം എന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ക്യാബിനറ്റ് മന്ത്രി ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ മാള എം എൽ എ ശ്രീ. കെ കരുണാകരൻ എന്നിവരുടെ പിന്തുണയും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കുഞ്ഞിത്തൊമ ഞാറ്റുവീട്ടിൽ ശ്രീ. ശങ്കരൻ നായർ എന്നിവരുടെ പരിശ്രമങ്ങളും 1966 ൽ സ്കൂൾ ആരംഭിക്കുന്നതിനു സഹായകമായി.ശ്രീ മേയ്ക്കാളി നാരായണൻ നമ്പൂതിരി 3 ഏക്കർ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന നൽകുകയുണ്ടായി. പള്ളത്തേരി മനയിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായം കൊണ്ട് സ്കൂൾ കെട്ടിട നിർമാണവും നടത്തി. 1991 ൽ VHSE ആരംഭിച്ചു 2004 ഹയർ സെക്കണ്ടറിയും ആരംഭിച്ചു .