ഗവ. എച്ച് എസ് എസ് മീനങ്ങാടി/പിടിഎ/കൂടുതൽ അറിയാൻ
പൊതുവിദ്യാലയങ്ങളിലെ മികച്ച പി ടി എ ക്കുള്ള സംസ്ഥാന പുരസ്‌ക്കാര നിറവിൽ മീനങ്ങാടി ഗവ എച്ച് എച്ച് എസ് . സെക്കണ്ടറി വിഭാഗത്തിൽ രണ്ടാമത്തെ മികച്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയായാണ് മീനങ്ങാടി സ്കൂൾ പി ടി എ തിരഞ്ഞെടുക്കപ്പെട്ടത് 4 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം മീനങ്ങാടി സ്കൂൾ ഏറ്റുവാങ്ങി ജില്ലയിലെ ഏറ്റവും മികച്ച പി ടി എ ക്കുള്ള പുരസ്കാരവും ലഭിച്ചു .കഴിഞ്ഞ രണ്ടുവർഷങ്ങളിൽ സ്കൂൾ നടപ്പിലാക്കിയ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത്