ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheeshkallidumpil (സംവാദം | സംഭാവനകൾ) (ചരിത്രം കൂടുതൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കൊയ്പ്പള്ളികാരാണ്മ സമീപപ്രദേശങ്ങളിൽ മലയാളം പഠനമാധ്യമം ആയിട്ടുള്ള ഒരു വിദ്യാലയം ഇല്ലാതിരുന്ന കാലത്ത് സ്ഥലത്തെ പൗരപ്രമുഖർ ഒത്തുകൂടികൊയ്പളളികാരാണ്മ കേന്ദ്രമാക്കി ഒരു വിദ്യാലയം തുടങ്ങുന്നതിന് സർക്കാരിൽ നിന്നും അനുവാദം വാങ്ങി

ഉണ്ടായിരുന്ന സംസ്കൃത സ്കൂളിനോട് ചേർന്ന് 1948ൽ ശ്രീ വെങ്കിട്ടരാമൻ ഹെഡ്മാസ്റ്ററായി പ്രവർത്തനമാരംഭിച്ചു. ഒരു കോമ്പൗണ്ടിൽ തന്നെ രണ്ടു സ്കൂളുകളുടെ പ്രവർത്തനം തുടർന്നപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകൾ കാരണം ഒരു സ്കൂൾ മറ്റെവിടേക്കെങ്കിലും മാറ്റുന്നതിനെക്കുറിച്ച് സംഘാടകസമിതി ആലോചിച്ചു സ്കൂൾ മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ  സ്ഥലം ലഭിക്കാതെ വന്ന സാഹചര്യത്തിൽ കമ്മിറ്റിയിലെ ഒരു പ്രമുഖ അംഗവും ധനാഢ്യനും നാടിന്റെ വികസനകാര്യങ്ങളിൽ തല്പരനും പ്രത്യേകിച്ച് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിന് എന്ത് ത്യാഗവും ചെയ്യാൻ സന്മനസ്സുള്ള അമ്പഴ വേലിൽ കൊച്ചു കുഞ്ഞുപിള്ള എന്നറിയപ്പെടുന്ന

പെരിങ്ങാല അമ്പഴവേലിൽ ശ്രീമാൻ ജി നാരായണ പിള്ളയോട് സ്കൂൾ ഏറ്റെടുത്തു നടത്തണം എന്ന് കമ്മിറ്റി അംഗങ്ങൾ ഒന്നായി ആവശ്യപ്പെട്ടു.അപ്പോൾ ഈ സ്ഥാപനം ഏറ്റെടു ത്തില്ലങ്കിൽ അത് നഷ്ടമാകുമെന്ന് അറിയാമായിരുന്ന മാന്യ അദ്ദേഹം തന്റെ ജന്മനാടിന് ഒരിക്കലും അത് നഷ്ടമാകരുത് എന്നുകരുതി സഹപ്രവർത്തകരുടെ താല്പര്യത്തിനു വഴങ്ങി സമ്മതിച്ചു. അദ്ദേഹത്തിൻറെ ഉടമസ്ഥതയിൽ നാലു വർഷക്കാലം സംസ്കൃത സ്കൂളിൽ തന്നെ ഈ വിദ്യാലയം പ്രവർത്തിച്ചു. 1953 -54 ൽ ശ്രീ പി ഡി അലക്സ് ഹെഡ്മാസ്റ്റർ ആയിരിക്കുമ്പോൾ മാനേജരുടെ സ്വന്തം സ്ഥലത്തേക്ക് സ്കൂൾ മാറ്റി

അത് വളഞ്ഞനടക്കാവിൽ ഒരു സരസ്വതി ക്ഷേത്രം വരുന്നതിന് വഴിതെളിച്ചു. സമീപപ്രദേശങ്ങളിലെങ്ങും  മലയാളം മാധ്യമത്തിൽ ഒരു ഹൈസ്കൂൾ ഇല്ലാതിരുന്ന കാലത്ത് ഈ സ്കൂൾ സ്ഥാപിച്ചത് ഈ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ആശ്വാസമായി മാറി. ധിക്ഷണശാലിയായ ജി നാരായണപിള്ളയുടെ നേതൃത്വവും അർപ്പണമനോഭാവവും പ്രവർത്തിക്കാൻ സന്മനസ്സുള്ള ഒരുപറ്റം അധ്യാപകരുടെ സേവനവും സ്നേഹനിധികളായ നാട്ടുകാരുടെ പിൻബലവും ഒക്കെ കൂടി ആയപ്പോൾ സ്കൂൾ വളർന്നു. നാൽപതിൽ പരം ഡിവിഷനുകളും അറുപതിൽപ്പരം അധ്യാപക അധ്യാപകേതര ജീവനക്കാരും ഉള്ള ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി മാറി.

സമൂഹത്തിലെ ഉന്നത ശ്രേണികളിൽ വിരാജിക്കുന്ന പല പ്രമുഖരെയും സൃഷ്ടിക്കുന്നതിന് ഈ സരസ്വതി ക്ഷേത്രത്തിന് കഴിഞ്ഞു.