ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/അക്ഷരവൃക്ഷം/കാല്പനികം

12:41, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holy2018 (സംവാദം | സംഭാവനകൾ) (Holy2018 എന്ന ഉപയോക്താവ് ഹോളി ഫാമിലി എച്ച് എസ് , ചേർത്തല/അക്ഷരവൃക്ഷം/കാല്പനികം എന്ന താൾ ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/അക്ഷരവൃക്ഷം/കാല്പനികം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാല്പനികം


ഏറെ നേരമായ് നിൻ കാലൊച്ചയ്ക്കായ്
കാതോർത്തിരിപ്പൂ ഞാൻ
ഈ കാത്തിരിപ്പിൻ കഷായം
കുടിപ്പാൻ ഇനിയാവതില്ല
എന്നെ തനിച്ചാക്കി മറയുവാൻമാത്രം
എന്തപരാധം നിന്നോടു കാട്ടി ഞാൻ
നിറമിഴിയോടെ കാക്കുന്നു വീണ്ടും
എൻ ഹൃദയകവാടത്തിൻ വാതിൽപ്പടി താണ്ടുവാൻ
എന്തിത്ര വിഷണ്ണയായി നില്പ്പു നീ ചാരെ
എൻ സ്വപ്നാടന വീഥികളിൽ അലയുകയാണു ഞാൻ
നിന്നെത്തേടിയെന്നും
നീലാകാശ പരപ്പിലും
നെഞ്ചിലെ ചുവപ്പിലും
ആഴക്കടലിൻ ഓളപരപ്പിലും
ചിപ്പിയിലെ മുത്തായി
രാവിലെ താരമായി
ആർദ്രമാം മഞ്ഞുതുള്ളിയായി
നീ വരുന്നതും
നീയെന്നെ പുൽകുന്നതും
കാത്തിരിക്കയാണു ഞാൻ

 

ജയനന്ദൻ
8 D ഹോളി ഫാമിലി എച്ച് എസ്സ് എസ്സ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത