ഏറെ നേരമായ് നിൻ കാലൊച്ചയ്ക്കായ്
കാതോർത്തിരിപ്പൂ ഞാൻ
ഈ കാത്തിരിപ്പിൻ കഷായം
കുടിപ്പാൻ ഇനിയാവതില്ല
എന്നെ തനിച്ചാക്കി മറയുവാൻമാത്രം
എന്തപരാധം നിന്നോടു കാട്ടി ഞാൻ
നിറമിഴിയോടെ കാക്കുന്നു വീണ്ടും
എൻ ഹൃദയകവാടത്തിൻ വാതിൽപ്പടി താണ്ടുവാൻ
എന്തിത്ര വിഷണ്ണയായി നില്പ്പു നീ ചാരെ
എൻ സ്വപ്നാടന വീഥികളിൽ അലയുകയാണു ഞാൻ
നിന്നെത്തേടിയെന്നും
നീലാകാശ പരപ്പിലും
നെഞ്ചിലെ ചുവപ്പിലും
ആഴക്കടലിൻ ഓളപരപ്പിലും
ചിപ്പിയിലെ മുത്തായി
രാവിലെ താരമായി
ആർദ്രമാം മഞ്ഞുതുള്ളിയായി
നീ വരുന്നതും
നീയെന്നെ പുൽകുന്നതും
കാത്തിരിക്കയാണു ഞാൻ