(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞൻ വൈറസ്
ലോകം മുഴുവൻ കൊറോണ
മഹാമാരിയായ് നടമാടുമ്പോൾ
ജാതിമതാന്തരങ്ങൾ
അന്യം നിൽക്കും സമൂഹത്തിൽ
പണം പിണമെന്ന് പഠിപ്പിച്ച
ഇത്തിരിക്കുഞ്ഞൻ വൈറസേ നീ
മഹാമാരിയായ് നീ ജീവനെ കൊയ്തുവോ?
നിന്നെയും ഞങ്ങൾ പിണ്ഢം വയ്ക്കും
കൈയ്യും മുഖവും ഇടയ്ക്കിടെ
വൃത്തിയാക്കീടും സോപ്പിനാൽ
വീടിന്നുള്ളിൽ ഇരുന്നീടും
പ്രതിരോധത്തിൻ മാർഗ്ഗമിതല്ലോ.