എ യു പി എസ് ദ്വാരക/സ്കോളർഷിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15456 (സംവാദം | സംഭാവനകൾ) ('=====എസ്.ടി എസ്.സി ഗ്രാന്റ്, മൈനോരിറ്റി IEDC സ്കോളർഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എസ്.ടി എസ്.സി ഗ്രാന്റ്, മൈനോരിറ്റി IEDC സ്കോളർഷിപ്പുകൾ

എസ്.സി എസ്.റ്റി വിഭാഗത്തിൽപെടുന്ന എല്ലാ കുട്ടികൾക്കും, മുസ്ലിം, ഒബിസി, മൈനോരിറ്റി വിഭാഗത്തിൽ പെടുന്ന അർഹരായ വിദ്യാർത്ഥികൾക്കും, ഭിന്നശെഷിയുള്ള കുട്ടികൾക്കും സർക്കാരിൽനിന്നും ലഭിക്കുന്ന മുറയ്ക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നു. കൂടാതെ എല്ലാ കുട്ടികൾക്കും സൗജന്യ യൂനിഫോം തുണിയും വിതരണം ചെയ്തു. പ്രഭാതഭക്ഷണം, ഉച്ച ഭക്ഷണം, പാൽ, മുട്ട എന്നിവ അർഹരായ എല്ലാ കുട്ടികൾക്കും യഥാസമയം നൽകി വരുന്നു. കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം ആരോഗ്യക്ലബിന്റെ നേതൃത്വത്തിൽ എല്ലാദിവസവും വിതരണം ചെയ്യുന്നു. കുട്ടികൾക്കായുള്ള അയേൺ ഗുളിക വിതരണം, പ്രഥമ ശുശ്രൂഷ, പ്രധിരോധ കുത്തിവെപ്പ് തുടങ്ങിയവ നെഴ്സിന്റെ നേതൃത്വത്തിൽ നൽകിവരുന്നു. ആരോഗ്യവകുപ്പിന്റെ നേത്യത്വത്തിൽ ആരോഗ്യസെമിനാറിൽ പങ്കെടുക്കാൻ വിദ്യാലയത്തിൽ നിന്നും ആറുപേർക്ക് അവസരം ലഭിച്ചു. കുട്ടികളുടെ വൈകല്യങ്ങളെ തിരിച്ചറിഞ്ഞ് യഥാസമയം ചികിൽസയ്ക്ക് വിധേയരാക്കാൻ മെഡിക്കൽ ക്യാമ്പുകളിലൂടെ കഴിയുന്നു