ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ) ('{{prettyurl|G.H.S. Avanavancheri}} <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടിക്കൈനീട്ടം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗവ.ഹൈസ്കൂളിലെ കുട്ടികൾ ശേഖരിച്ച കുട്ടിക്കൈനീട്ടം - ഇരുപതിനായിരം രൂപ എസ്.പി.സി. ജില്ലാ ഓഫീസിലേക്ക് കൈമാറുന്നതിനായി ബഹു. പി.ടി.എ. പ്രസിഡൻ്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായരുടെ സാന്നിദ്ധ്യത്തിൽ കേഡറ്റുകളുടെ പ്രതിനിധികൾ ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.റ്റി.റ്റി. അനിലാറാണിയെ ഏൽപ്പിക്കുന്നു.

സൗജന്യ ഭക്ഷ്യധാന്യ കിറ്റ് തയ്യാറാക്കാൻ സഹായവുമായി കുട്ടി പോലീസിൻ്റെ നേതൃത്വത്തിൽ സന്നദ്ധ സംഘം.

സർക്കാറിൻ്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ തയ്യാറാക്കുന്ന ജോലിയിൽ സഹായവുമായി നമ്മുടെ കുട്ടികളും ആറ്റിങ്ങൽ നഗരസഭ പരിധിയിലെ റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങളുടെ കിറ്റുകൾ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സപ്ലൈകോ ജീവനക്കാരോടൊപ്പമാണ് കേഡറ്റുകൾ സന്നദ്ധ പ്രവർത്തനം നടത്തുന്നത്. ഭക്ഷ്യധാന്യങ്ങൾ പ്രത്യേകം പാക്കറ്റുകളാക്കുന്നതിനും അവ ഒരുമിച്ച് ചേർത്ത് ഓരോ കുടുംബത്തിനുമുള്ള കിറ്റുകളാക്കി മാറ്റുന്നതിനുമുള്ള ജോലിയാണ് കുട്ടിപ്പോലീസ് ഏറ്റെടുത്തിരിക്കുന്നത്. ദിവസവും പത്തു പേർ വീതമുള്ള ഗ്രൂപ്പുകളായി കഴിഞ്ഞ പത്തു ദിവസമായി ഇവർ സപ്ലെെകോ ജീവനക്കാർക്കൊപ്പം സജീവമാണ്.' ==ഒരുവയറൂട്ടാം പദ്ധതി== ബഹു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.വി.ശശി ഒരുവയറൂട്ടാം പദ്ധതിയിൽ പങ്കാളിയായി. ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ഇന്ന് ഞങ്ങളോടൊപ്പം ഭക്ഷണപ്പൊതി വിതരണത്തിൽ അദ്ദേഹവും പങ്കു ചേർന്നു.

അന്താരാഷ്ട്ര നെഴ്സസ് ദിനത്തിൽ താലൂക്കാശുപത്രിയിലെ നെഴ്സുമാരെ ആദരിച്ചു.

ലോക നെഴ്സ് ദിനത്തിൽ ആറ്റിങ്ങൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ നെഴ്സുമാരെ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ ആദരിച്ചു. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോകത്തെ രോഗമുക്തമാക്കാൻ സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള ചിന്ത പോലും മാറ്റി വച്ച് അധ്വാനിക്കുന്ന നെഴ്സുമാരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ് പറഞ്ഞു. സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ കൈമാറിയ ചുവന്ന റോസാ പൂക്കൾ ആശുപത്രി സൂപ്രണ്ട് നെഴ്സുമാരുടെ പ്രതിനിധിയായ നെഴ്സിംഗ് സൂപ്രണ്ട് ശാന്തമ്മയ്ക്ക് കൈമാറി. നെഴ്സുമാർക്ക് എല്ലാവർക്കും പ്രത്യേകം പ്രത്യേകം സല്യൂട്ട് നൽകി ആദരിച്ചു. ഡോക്ടർമാർക്കും നെഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും കേഡറ്റുകൾ മധുരം നൽകി. സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു, കലാഭവൻമണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്ത്, കേഡറ്റുകളായ എസ്.അശ്വിനി, വർഷബൈജു, ക്രിസ്റ്റി, വൈ.എസ്.സാനിയ എന്നിവർ നേതൃത്വം നൽകി. '

യോഗ പരിശീലനക്കാഴ്ചകൾ.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ജൂനിയർ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അനഘ ഭൂപേഷിൻ്റെ ദൈനംദിന യോഗ പരിശീലനക്കാഴ്ചകൾ. ഈ ലോക്ക് ഡൗൺ കാലത്ത് സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കായി #breakchainmakechange എന്ന പദ്ധതിക്കു വേണ്ടി ഓൺലൈനിൽ പരിശീലനം നൽകി വരുന്നു.

കാഴ്ച പരിമിതർക്ക് വായനയുടെ അനുഭവം ഒരുക്കാൻ നമ്മുടെ കുട്ടികളും .

കാഴ്ച പരിമിതർക്കായി വായനയുടെ പുതിയ അനുഭവം സൃഷ്ടിക്കാനുള്ള കേരള ഫെഡറേഷൻ ഒഫ് ബ്ലൈൻറ് എന്ന സംഘടനയുടെ വോയ്സ് ബാങ്ക് എന്ന ആശയം ഏറ്റെടുത്തിരിക്കുകയാണ് നമ്മുടെ കുട്ടികളും . സാഹിതി എന്ന അക്ഷരക്കൂട്ടായ്മയാണ് കേരള ഫെഡറേഷൻ ഒഫ് ബ്ലൈൻറിനു വേണ്ടി കഥകളുടെ ശബ്ദശേഖരം തയ്യാറാക്കുന്നത്. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന ലോക്ക് ഡൗൺ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കേഡറ്റുകൾ മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ കഥകളുടേയും ലോക ക്ലാസിക് കഥകളുടെയും ഓഡിയോ ക്ലിപ്പുകൾ തയ്യാറാക്കുന്നത്. ഇതിനോടകം നൂറിലധികം കഥകളുടെ ഓഡിയോ ക്ലിപ്പുകൾ സാഹിതിയുടെ ശബ്ദശേഖരത്തിലേക്ക് വാട്ട്സാപ്പിലൂടെ കേഡറ്റുകൾ എത്തിച്ചു കഴിഞ്ഞു. വായനയുടെ ലോകം അന്യമായ കാഴ്ച പരിമിതരായ കുട്ടികൾക്കും മുതിർന്നവർക്കും സാഹിത്യ കൃതികളെ അനുഭവിച്ചറിയാനും അതുവഴി ഭാവനയുടെ ഒരു പുതിയ ലോകം തുറന്നിടുന്നതിനുമായി കേഡറ്റുകൾ ഏറ്റെടുത്തിരിക്കുന്ന ഈ സംരഭത്തിന് പിന്തുണ നൽകിക്കൊണ്ട് രക്ഷിതാക്കളും സ്കൂളിലെ അധ്യാപകരും കുട്ടികൾക്കൊപ്പമുണ്ട്. ഈ ലോക്ക് ഡൗൺ കാലത്ത് വീട്ടിനുള്ളിൽ ഇരുന്ന് കൊണ്ടു തന്നെ കേരളത്തിലെ കാഴ്ച പരിമിതരായ സഹജീവികളെ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചു നടത്താനുള്ള ശ്രമം മാതൃകാപരമാണെന്ന് സാഹിതി അക്ഷരക്കൂട്ടം സെക്രട്ടറി ബെന്നി സാഹിതി അഭിപ്രായപ്പെട്ടു. ലോക്ക് ഡൗൺ കാലത്ത് കേഡറ്റുകളുടെ തങ്ങളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനൊപ്പം ഒരു ജീവകാരുണ്യ പ്രവർത്തനവും ഏറ്റെടുത്ത് വിജയിപ്പിച്ചിരിക്കുകയാണ്. അവധി അവസാനിക്കും മുമ്പ് കൂടുതൽ കഥകൾ സാഹിതിയുടെ ശബ്ദ ശേഖരത്തിലേക്ക് എത്തിക്കാനാണ് കുട്ടികൾ ലക്ഷ്യമിടുന്നത്.