ഗവ. എച്ച് എസ് എസ് മീനങ്ങാടി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajendranmadamana (സംവാദം | സംഭാവനകൾ) (സൗകര്യങ്ങൾ ചേർത്തു.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അഞ്ചേക്കർ ഭൂമിയിലായി വ്യാപിച്ചു കിടക്കുന്ന മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടി പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ്.വിശാലമായ കളിസ്ഥലം,നഗര ത്തിൽ നിന്ന് അകലെയല്ലാത്ത സ്ഥലമായതിനാലുള്ള യാത്രാസൗകര്യം, നഗരാന്തരീ ക്ഷത്തിൽ നിന്നുള്ള ശബ്ദശല്യമില്ലായ്മ,വിശാലമായ പഠനാന്തരീക്ഷം,രണ്ടായിരത്തി ലധികം പുസ്തകങ്ങളുള്ള ഡിജിറ്റൽ ലൈബ്രറി,പഠനസൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്, അധികപഠനത്തിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച അടൽട്വിങ്കറിംഗ് ലാബ്,സയൻസ് ലാബുകൾ,ആവശ്യത്തിന് ശുചിമുറികൾ,തണൽ മരങ്ങൾ,സുമനസ്സുകൾ അനുവദിച്ചു തന്ന ഓഡിറ്റോറിയം,തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.ആധുനിക പഠനസൗകര്യങ്ങളുള്ള ഹൈസ്കൂൾ ക്ലാസ്സ് മുറികളും ക്ലാസ്സ് മുറികളിലെല്ലാം ഇന്റർനെറ്റ് സൗകര്യമുള്ളതിനാൽ പഠനവും പാഠനവും എളുപ്പവും സൗകര്യപ്രദവും ആധുനിക രീതി യിലുമാക്കാൻ സാധിക്കുന്നു.പ്രധാനപാതയുടെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളിലുള്ള കുട്ടികൾക്ക് റോഡുമുറിച്ചുകടക്കാതെ സഞ്ചരിക്കാൻ മേൽപ്പാലം നിർമിക്കപ്പെട്ടിട്ടുണ്ട്.