ഗവ. എച്ച് എസ് എസ് തരുവണ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15069 (സംവാദം | സംഭാവനകൾ) (സൗകര്യങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

മൂന്നര ഏക്കർ സ്ഥലത്ത് നാല് കെട്ടിടങ്ങളിലായാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.വയനാട് ജില്ലാ പഞ്ചായത്ത് നല്കിയ 2 നില കെട്ടിടത്തിൽ ഹൈസ്കൂൾ ഒാഫീസ്, ഹൈസ്കൂൾ സയൻസ് ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം ,4ഹയർസെക്കണ്ടറി ക്ലാസ്സുകളും, ഒരു ഹൈസ്കൂൾ ക്ലാസ്സും നടന്നു വരുന്നു.SSA യുടെ കെട്ടിടത്തിൽ ഫിസിക്സ് ലാബ്, കെമിസ്ട്രി ലാബ്, ഹയർസെക്കണ്ടറി സ്റ്റാഫ്ക്ല് റൂമുകളും,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് MSDP 2012-17 പദ്ദതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 3 നില കെട്ടിടത്തിൽ12 ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തിച്ചുവരുന്നു. കൂടാതെ രാധാരാഘവൻ MLA യുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ IT Lab കെട്ടിടവും ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപേയാഗിച്ച് വാങ്ങിയ ലൈബ്രറി, ലാബ്, ഫർണിച്ചർസൗകര്യങ്ങളും ഉണ്ട്.ശ്രീ എം.പി വീരേന്ദ്രകുമാർ എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10ലക്ഷം രൂപ മുടക്കി 2019 ൽ നിർമ്മിച്ച കംപ്യൂട്ടർ ലാബ് വയനാട് ജില്ലയിലെ തന്നെ മികച്ച ലാബുകളിലൊന്നാണ്.