കുമരകം ഗവ നോർത്ത് എൽപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുമരകം ഗവ നോർത്ത് എൽപിഎസ് | |
---|---|
പ്രമാണം:33235 gnlps kumarakom | |
വിലാസം | |
കുമരകം ബോട്ട് ജെട്ടിക്ക് സമീപം കുമരകം , 686563 | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 04812523347 |
ഇമെയിൽ | govtnorthlpschoolkumarakom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33235 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജ്യോതി കെ എ |
അവസാനം തിരുത്തിയത് | |
06-01-2022 | 33235-hm |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം പടിഞ്ഞാറ് ഉപജില്ലയിലെ കുമരകം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ പ്രൈമറി വിദ്യാലയം
ചരിത്രം
കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് കുമരകം ഗവണ്മെന്റ് നോർത്ത് എൽ പി സ്കൂൾ.1911 -ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. കുമരകം ബോട്ട് ജെട്ടിക്കു കിഴക്കു വശം ശ്രീകുമാരമംഗലം ക്ഷേത്രം വക കെട്ടിടത്തിൽ വാടകയടിസ്ഥാനത്തിലാണ് ഈ വിദ്യാലയം ആദ്യകാലത്തു പ്രവർത്തിച്ചിരുന്നതെന്നു പഴമക്കാർ പറയുന്നു. തുടർന്ന്, ഏതാണ്ട് അമ്പത് വര്ഷം മുമ്പ് മേല്പറഞ്ഞ കെട്ടിടത്തിന് വടക്കു വശമുള്ള സർക്കാർ വക 94 സെന്റ് പുരയിടത്തിൽ ഈ വിദ്യാലയം മാറ്റി സ്ഥാപിക്കുകയായിരുന്നു.
ഈ വിദ്യാലയം സ്ഥാപിതമായകാലത്തു ഈ പ്രദേശത്തെ ആദ്യ പ്രൈമറി വിദ്യാലയമായിരുന്നു ഇത് . ഒന്നാം ക്ളാസ് മുതൽ അഞ്ചാം ക്ലാസ് വരെ ആയിരുന്നു അന്ന് ഈ സ്കൂളിൽ ഉണ്ടായിരുന്നത്. കുമരകം പ്രദേശത്തെ ഒട്ടുമിക്ക ആളുകളും അന്ന് ഈ സ്കൂളിൽ ആണ് അറിവിന്റെ ആദ്യാക്ഷരം തേടിയത് . 1911 സ്കൂൾ ആരംഭിച്ച കാലത്തു സമൂഹത്തിലെ എല്ലാ വിഭാഗത്തിലെയും കുട്ടികൾ ഇവിടെ പഠിച്ചിരുന്നതായി സ്കൂൾ രേഖകൾ സൂചിപ്പിക്കുന്നു. സാമ്പത്തിക - ജാതി - മത ഭേദങ്ങളില്ലാതെ കുമരകം പ്രദേശത്തെ ഏതാണ്ട് എല്ലാ മേഖലയിലും ഉൾപ്പെട്ട ജനവിഭാഗങ്ങൾക്ക് വിജ്ഞാനത്തിന്റെ ആശാകേന്ദ്രമായിരുന്നു ഈ വിദ്യാലയം.
നിലവിലെ അവസ്ഥ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.596719 ,76.432625| width=800px | zoom=16 }}