ജി.യു.പി.സ്കൂൾ. പുല്ലൂർ./Work Experience

Schoolwiki സംരംഭത്തിൽ നിന്ന്
16:10, 6 മാർച്ച് 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BasheerAMB (സംവാദം | സംഭാവനകൾ) ('===പ്രവൃത്തി പരിചയത്തിന്റെ പീരീഡുകള്‍ ഫലപ്രദമ…' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവൃത്തി പരിചയത്തിന്റെ പീരീഡുകള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയാറില്ല. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ കുട്ടികളെ താത്പര്യപൂര്‍വം പങ്കാളികളാക്കാം എന്നതാണ് ഞങ്ങള്‍ ഏറ്റെടുത്ത പ്രശ്നം.

ലക്ഷ്യം.

കുട്ടികള്‍ക്ക് സ്വയം ഏറ്റെടുത്ത് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ ഒറിഗാമി പോലുള്ള ചില പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുക. ഒഴിവു സമയങ്ങളിലും പ്രവൃത്തിപരിചയ പീരീഡുകളിലും സ്വയം ചില കരകൗശല പ്രവര്‍ത്തനങ്ങള്‍ ചെയ്തുനോക്കാന്‍ കുട്ടികള്‍ക്കവസരം ഉണ്ടാകണം. സോപ്പ് ,ചോക്ക്, പേപ്പര്‍ബാഗ്, ഫയല്‍ബോഡ് തുടങ്ങിയവയുടെ നിര്‍മാണത്തില്‍ പ്രത്യേക പരിശീലനം നല്‍കുക. തൊഴിലിനോട് ആഭിമുഖ്യം വളര്‍ത്തുക. കുട്ടികള്‍ നിര്‍മിക്കുന്ന ഉല്പന്നങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് അവര്‍ക്കും സ്കൂളിനും ലഭ്യമാക്കുക. ഒഴിവു വേളകള്‍ വിനോദപ്രദമാക്കുക.

പ്രവര്‍ത്തനങ്ങള്‍

പ്രവൃത്തിപരിചയത്തിന് സ്കൂളില്‍ ഒരു പ്രത്യേക മുറി സജ്ജമാക്കി പ്രവൃത്തിപരിചയവുമായി ബന്ധപ്പെട്ട വസ്തുക്കളും നിര്‍മാണസാമഗ്രി കളും ആവശ്യത്തിന് ഫര്‍ണിച്ചറും ഇവിടെ ഒരുക്കി. ഒറിഗാമിയില്‍ ഓരോ രൂപത്തിന്റെയും നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ചാര്‍ട്ടില്‍ ഒട്ടിച്ചെടുത്തത് ചുമരില്‍ പതിച്ചു. കുട്ടിക്ക് താത്പര്യമുള്ള രൂപങ്ങള്‍ ഇവ നോക്കി സ്വയം നിര്‍മിച്ച് പഠിക്കാം പ്രവൃത്തി പരിചയ പീരീഡില്‍ കുട്ടികളെ ഇങ്ങോട്ട് കൊണ്ടു വരികയു മാകാം.

സോപ്പു നിര്‍മാണം

മുറിയുടെ ഒരുഭാഗം സോപ്പു നിര്‍മാണത്തിനായുപയോഗിക്കുന്നു ചില കുട്ടികള്‍ക്ക് ഇതില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.

ഇവരുടെ സഹായത്താല്‍ മറ്റുകുട്ടികള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്.

ശാസ്ത്രപഠനത്തിന്റെ ഭാഗമായും സോപ്പു നിര്‍മാണം നടക്കുന്നുണ്ട്.

നിര്‍മിക്കുന്ന സോപ്പുകള്‍ പത്തു രൂപ വിലയ്ക്ക് കുട്ടികള്‍ക്ക് തന്നെ നല്‍കുന്നു.

പേപ്പര്‍ ബാഗ്

പ്ലാസ്റ്റിക്കിന് എതിരായ ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് പേപ്പര്‍ബാഗ് നിര്‍മാണം ആരംഭിച്ചത്. കുട്ടികള്‍ ആവേശത്തോടെ ഏറ്റെടുത്ത പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നു.

കുട്ടികള്‍കൊണ്ടുവരുന്ന പേപ്പറുകള്‍ അവര്‍ക്കു തന്നെ ബാഗാക്കി മാറ്റാന്‍ ആവശ്യമായ ഐലറ്റ്, പശ തുടങ്ങിയവ റൂമില്‍ ലഭ്യമാക്കുന്നു. ോര്‍ട്ട് ഫോളിയോ ബാഗായി ചില കുട്ടികള്‍ ഇത്തരം ബാഗുകള്‍ ഉപയോഗിക്കുന്നു.

ഓണസ്റ്റി ഷോപ്പ്

കുട്ടികള്‍ നിര്‍മിക്കുന്ന സോപ്പുകളും മറ്റു വസ്തുക്കളും വിറ്റഴിക്കാന്‍ അവരുടെ തന്നെ നേതൃത്ത്വത്തില്‍ നടക്കുന്നതാണ് ഓണസ്റ്റി ഷോപ്പ്.

ഇവിടെ ന്യായവിലയ്ക്ക് സാധനങ്ങള്‍ വിറ്റഴിക്കുന്നു.

നേട്ടങ്ങള്‍

ഈ വര്‍ഷം പ്രവൃത്തി പരിചയത്തിന് മാത്രമായി ഒരു സ്കൂള്‍തല മേള നടത്തുകയുണ്ടായി. തത്സമയ നിര്‍മാണവും പ്രദര്‍ശനവും ഉണ്ടായിരുന്നു. കുട്ടികള്‍ ആവേശത്തോടെ ഇതില്‍ പങ്കെടുക്കുകയുണ്ടായി. സബ്ജില്ലാതല മേളയില്‍ പ്രദര്‍ശനത്തില്‍ ഒന്നാം സ്ഥാനം സ്കൂള്‍ കരസ്ഥമാക്കുകയുണ്ടായി. തത്സമയ നിര്‍മാണത്തിലും മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു.