സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമത്തിലെ കള്ളിക്കാട് എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യൻ എൽ.പി.സ്കൂൾ കള്ളിക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

എസ് എസ് എൽ പി എസ് കള്ളിക്കാട്/ചരിത്രം
വിലാസം
കള്ളിക്കാട്

കള്ളിക്കാട് പി.ഒ,
,
04792489400
വിവരങ്ങൾ
ഫോൺ04792489400
ഇമെയിൽstsebastianlpskallickad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35318 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുഞ്ഞുമോൾ.പി.പി.
അവസാനം തിരുത്തിയത്
05-01-202235318


പ്രോജക്ടുകൾ

ചരിത്രം

അറബിക്കടലിനും കായംകുളം കായലിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പ്രദേശമാണ് കള്ളിക്കാട്.യാത്രാ സൗകര്യങ്ങളോ വിദ്യാഭ്യാസ,ആതുര ശുശ്രൂഷാ സൗകര്യങ്ങളോ തീർത്തും ഇല്ലാതിരുന്ന ഈ ഗ്രാമത്തിൽ മത്സ്യബന്ധനവും കയർ നിർമ്മാണവും മാത്രമായിരുന്നു ജനങ്ങളുടെ ഉപജീവനമാർഗം.അക്കാലത്ത് മൽസ്യ ബന്ധനത്തിനായി കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ നിന്നും മൽസ്യബന്ധനത്തിനിടയിൽ സെന്റ് സെബാസ്റ്റിൻറെ ഒരു രൂപം വലയിൽ കിട്ടി. ഈ രൂപം കിട്ടിയ വ്യെക്തി ആ രൂപത്തെ സ്വന്തം വീടിന്റെ പരിസരത്ത് വെച്ച് ആരാധിക്കുകയും നാട്ടുകാരും ഇതിൽ പങ്കുചേരുകയും ഉണ്ടായി. അക്കലത്ത് ഒരു വിദേശ മിഷനറി ഈ വാർത്ത അറിഞ്ഞു ഇവിടെയെത്തി രൂപം ആചാരാനുഷ്ഠാനങ്ങളോടെ കണ്ടത്തിൽ ശങ്കരൻ എന്ന വിശ്വാസി ദാനമായി നൽകിയ പത്ത് സെന്റ് സ്ഥലത്ത് ഓല മേഞ്ഞ പള്ളി നിർമ്മിച്ച് അതിൽ രൂപം സ്ഥാപിച്ച് പ്രാർത്ഥനയും തുടങ്ങി. പള്ളിയോട് ചേർന്ന് ൧൯൦൯ ൽ ഒരു സ്കൂൾ ആരംഭിക്കുകയും ചെയ്തു.

                                                               ൧൯൧൩ ൽ സർക്കാരിന്റെ അനുമതിയോടെ ബഹു.കൊല്ലം ബിഷപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.ജലഗതാഗതത്തെ മാത്രം ആശ്രയിച്ചിരുന്ന ജനങ്ങൾക്ക് കിലോമീറ്ററുകൾ താണ്ടി വിദ്യാഭ്യാസം പ്രാപ്യമായിരുന്ന അക്കാലത്തായിരുന്നു സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. ആയതിനാൽ ഈ പ്രദേശത്തിന്റെ ചരിത്രപരമായി സ്കൂൾ സുപ്രധാന സംഭവമായി മാറി.സ്കൂൾ നിർമ്മിക്കുന്നതിന് ആവശ്യമായ ഒരേക്കർ സ്ഥലം കണ്ടതിൽ ശങ്കരൻ എന്ന വ്യെക്തിയിൽ നിന്നും വിലയ്ക്ക് വാങ്ങി. ഈ പ്രദേശത്തെ പുരോഗമന ചിന്താഗതിക്കാരായ അനവധി ആളുകളുടെ നിസ്വാർത്ഥ സേവനവും സഹകരണവും ഈ സ്കൂളിന്റെ നിർമ്മാണ പ്രവർത്തനത്തിനും പ്രേരകമായി. കണ്ടതിൽ ശങ്കരൻ മകൻ വേലായുധൻ എന്ന വ്യക്തിയാണ് സ്കൂൾ രജിസ്റ്റർ പ്രകാരമുള്ള ആദ്യ വിദ്യാർത്ഥി.ഇന്റർവ്യൂ നടത്തി മികച്ച വിദ്യാർത്ഥികളെ മാത്രമേ വർഷങ്ങളോളം ഇവിടെ പ്രവേശിപ്പിച്ചിരുന്നുള്ളു. സ്മാർട്ട് തീയേറ്റർ ഉൾപ്പെടെ രണ്ട് വിങ്ങിലായി പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ക്ലാസ്സുകളിൽ കുട്ടികൾ പഠിക്കുന്നുണ്ട്. 
                                                              ഈ കലാലയത്തിൽ വിജ്ഞാനത്തിന്റെ വെളിച്ചം നേടിയ എത്രയോ പ്രതിഭകൾ പ്രശസ്തിയിലേക്ക് ഈ സ്ഥാപനത്തെ എത്തിച്ചിട്ടുണ്ട്.നൂറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി പുതിയ സഹസ്രാബ്ദത്തിലും സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ വിജ്ഞാനത്തിന്റെ വിളക്കുമാടമായി നിലകൊള്ളുന്നു..

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സുകുമാരൻ
  2. എസ്.ബഞ്ചമിൻ
  3. പോൾ
  4. yesudasan
  5. plasid m
  6. aniamma s

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr brammandhan
  2. Dr ajayan
  3. Dr sherly
  4. Bhavin
  5. Enr Biju
  6. Prof Han
  7. Tr Sindhu
  8. Tr Mrithula
  9. Jelatharan

വഴികാട്ടി=

{{#multimaps:9.232873, 76.419605 |zoom=13}}