ആമുഖം 25093

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mahsthuravoor25093 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആമുഖം

മാർ അഗസ്റ്റിൻസ് ഹൈസ്കൂൾ തുറവൂർ - 683586 അങ്കമാലി , എറണാകുളം Estd : 1982 റവന്യു ജില്ലാ : എറണാകുളം വിദ്യാഭ്യാസ ജില്ലാ : ആലുവാ വിദ്യാഭ്യാസ ഉപജില്ലാ : അങ്കമാലി മാനേജ്മെൻറ് : മാനേജർ സെൻറ് അഗസ് റ്റിൻസ് കോർപറേറ്റ് എഡ്യൂക്കേക്ഷണൽ ഏജൻസി തുറവൂർ (വികാരി സെൻറ് അഗസ്റ്റിൻസ് റോമൻ കാത്തലിക് ചർച്ച് തുറവൂർ ,അങ്കമാലി. 01/06/1982 8-ാം ക്ലാസ്സിൽ മൂന്ന് ഡിവിഷനുകളോടെ സ്ഥാപിതമായ ഹൈസ്കൂളിൽഇന്ന് 14 ഡിവിഷനുകളും , 26 അധ്യാപകരും, 4അനധ്യാപകരും, 563 വിദ്യാർത്ഥികളുമുണ്ട്. സ്കൂളിലെ പ്രഥമ മാനേജർറവ : ഫാ. ജോസഫ് കുടിയിരിപ്പിലും , പ്രഥമ ഹെഡ്മാസ്റ്റർശ്രീ. കെ.റ്റി. ജോസുമാണ് . ഇപ്പോഴത്തെ മാനേജർറവ. ഫാ. സെബാസ്റ്റ്യൻഅയനിയാടനും ,ഹെഡ്മാസ്റ്റർ ശ്രീ. പി. ജെ. സെബാസ്റ്റ്യനുമാണ്. ആദ്യ S.S.L.C. ബാച്ച് 1985 മാർച്ചിൽ കോഴ്സ് പൂർത്തിയാക്കി. 1997 മുതൽഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തിച്ച് വരുന്നു. S.S.L.C. പരീക്ഷയിൽഉന്നതനിലവാരം പുലർത്തുന്ന ഈ സ്ഥാപനം 1988 ല് 100 % വിജയം കരസ്ഥമാക്കിട്ടുണ്ട്. സംസ്ഥാന ഗവൺമെൻറ് നടപ്പാക്കിയ കാര്യക്ഷമത പരിശോധനയിൽ (2008- 09)സംസ്ഥാന തലത്തിൽഒന്നാം സ്ഥാനം ലഭിച്ചു. ആർട്ട്സ് , സയൻസ് ലാബ് , കന്പ്യൂട്ടർലാബ് , റെഡ് ക്രോസ് , ഹെൽത്ത് ക്ലബ്, സോഷ്യൽസയൻസ് ക്ലബ് , മാത്തമാറ്റിക്സ് ക്ലബ് , ബാൻറ് സെറ്റ് എന്നിവയുടെ പ്രവർത്തനം സ്കൂളിൻറസമഗ്രമായ പുരോഗതിക്ക് മാറ്റു കൂട്ടുന്നു. ശക്തമായ പി. ടി. എ. , മദർപി. ടി. എ. , കർമ്മനിരതരായ അധ്യാപക – അനധ്യാപക ജീവനക്കാർഎന്നിവ ഈ സ്ഥാപനത്തിൻറെ പ്രത്യേകതകളാണ് . ഈ വർഷം 178 കുട്ടികള് S.S.L.C. പരീക്ഷക്കായി ഒരുങ്ങികൊണ്ടിരിക്കുന്നു.

"https://schoolwiki.in/index.php?title=ആമുഖം_25093&oldid=1189725" എന്ന താളിൽനിന്ന് ശേഖരിച്ചത്