ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/നല്ലപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഗവ. വി എച്ച് എസ് എസ് വാകേരി/Activities/നല്ലപാഠം എന്ന താൾ ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/നല്ലപാഠം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുതുപാഠങ്ങൾ

'ജി വി എച്ച് എസ് എസ് വാകേരി' 2015 – 2016
കൺവീനർമാർ കെ. കെ. ബിജു, എം. കെ. രതീഷ്.


ഞങ്ങളുടെ വിദ്യാലയം വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി ഗ്രാമപഞ്ചാ യത്തിൽ ഇരുളം വില്ലേജിലെ വാകേരി പ്രദേശത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാ ലയമാണ് ജി.എച്ച്.എസ്.എസ് വാകേരി. 1951-ൽ കുടിപ്പള്ളിക്കൂടമായാരംഭിച്ച ഈ വിദ്യാലയം പരിമിതമായ ഭൗതിക സാഹചര്യങ്ങളിൽ നിന്നുകൊണ്ട് മികച്ച അക്കാദ മിക നിലവാരം പുലർത്തുന്നതോടൊപ്പം പഠനാനുബന്ധ പ്രവർത്തനങ്ങളിലും ജില്ലയി ലെ മുൻ നിരയിലെത്തിയിരിക്കുന്നു. 1951-ൽ തുടങ്ങിയ വാകേരി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് വയനാടൻ കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയുടെ മക്കൾക്ക് വിദ്യാഭ്യാസം ഉണ്ടാകണമെന്ന ആഗ്രഹത്തിൽ നിന്നാണ് വാകേരിയിൽ ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുന്നത് . പ്രദേശത്തെ ആദിവാസി വിഭാഗമായ മുള്ളക്കുറുമരുടെ കുടിപ്പേരായ വാകേരി സ്ഥലനാമമായി മാറുകയായിരുന്നു.മുമ്പ് മണിക്കല്ല് ചാല് എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. 1962-ൽ എൽ.പി സ്കൂളായി സർക്കാർ അംഗീകാരം നൽകിയ ഈ വിദ്യാലയം 1968-ൽ യുപി സ്കൂളായും, 1974-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2007-ൽ എം.എൽ.റ്റി, എൽ.എസ്.എം കോഴ്സുകളോടെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരമ്പിച്ചു.

പിന്നാക്ക വഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശമാണ് വാകേരി. 815വിദ്യാർത്ഥി കളുള്ള ഈ വിദ്യാലയത്തിൽ 293പേർ പട്ടിക വിഭാഗത്തിൽ പെട്ടവരാണ് . പ്രദേശ ത്തെ 24 കോളനികളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിലെത്തുന്നു. അധ്യാപക, അനധ്യാപക, വിദ്യാർത്ഥി, പി.ടി.എ, എം.പി. ടി.എ , പ്രദേശവാസി കൾ, ത്രിതലപഞ്ചായത്തുകൾ തുടങ്ങി എല്ലാവരുടെയും കൂട്ടായ പ്രവർത്തനങ്ങൾ അക്കാദമികമായ വളർച്ചക്കും വിജയത്തിലേക്കുള്ള കുതിപ്പിനും വഴിതെളിച്ചു. കഴിഞ്ഞ അഞ്ചു വർഷ ങ്ങളി‌ൽ രണ്ടുതവണ100%വും, മൂന്നു തവണ 98%ത്തിനു മേലയുമാണ് എസ്.എസ്.എൽ.സി പരീക്ഷാഫലം. വി.എച്ച്.എസ്.ഇ. വിഭാഗം 98%ത്തിന് മുകളിലുമാണ് വിജയം.അക്കാദമിക അക്കാദമികേതര ഭൗതിക രംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2012- 13, 2013- 14 വർഷത്തിൽ (ഹൈസ്കൂൾ വിഭാഗത്തിൽ) ജില്ലയിലെ മികച്ച പി.ടി.എ- യ്ക്കുള്ള ബെസ്റ്റ് പി.ടി.എ. അവാർഡ് ലഭിച്ചു.2013-14, 2014-15 വർഷങ്ങളിൽ നല്ലപാഠം പ്രവർത്തനങ്ങൾക്ക് ജില്ലയിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

പുതുപാഠങ്ങൾ

സമൂഹത്തിന്റെ ചെറുപതിപ്പായ വിദ്യാലയം അതിന്റെ പ്രവർത്തനങ്ങളിലെല്ലാം തന്നെ സമുഹനന്മ ലക്ഷ്യം വച്ചുകൊണ്ടാണെങ്കിലും പൊതു ജനമധ്യത്തിലിറങ്ങാനും വിദ്യാലയത്തെ സമുഹവുമായി ബന്ധിപ്പിക്കുവാനും അവസരം ഒരുക്കിത്തന്ന മലയാള മനോരമയ്ക്ക് അഭിനന്ദനങ്ങൾ അറിയ്ക്കട്ടെ. ഞങ്ങളുടെ വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി, കൈരളി, പരിസ്ഥിസി, ഇക്കോ, ഊർജ്ജം, SPC, JRC, പാർലമെന്ററി, ഹെൽത്ത്, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, സയൻസ്, സോഷ്യൽ സയൻസ്, IT, മൃഗസംരക്ഷണം, ആശ്രയ, പുകയില വിരുദ്ധം തുടങ്ങിയ16-ലേറെ ക്ലബ്ബുകൾ സജീവമായി പ്രവർത്തിച്ചുവരുന്നു. സ്കൂളിൽ ഈ അധ്യയനവർഷം ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങൾ വിശദാംശങ്ങളോടൊപ്പം സമർപ്പിക്കുന്നു.

നമ്മുടെ നാട്ടുപാതകൾ നിരക്കെ തുറന്നു കൊണ്ട്, ജീവിതയാത്രയിൽ ഇടറി വീഴുന്നവരുടെ കണ്ണീരു തുടയ്ക്കാൻ, അനാഥർക്ക് ഒരുനേരത്തെ അന്നം നൽകാൻ, അശരണർക്ക് ആശ്രയമേകാൻ, ഹരിതാഭയിലൂടെ നാടിന്റെ സ്പന്ദനമറിയാൻ, സുരക്ഷയിലൂടെ സ്നേഹപൂക്കൾ വിരിയിക്കാൻ, പുഴകളും മലകളുംസംരക്ഷിച്ച് നാടിനു തണലാവാൻ, പുതിയ വായനാനുഭവങ്ങൾ നിറയ്ക്കാൻ, മലയാള മനോരമ ഒരുക്കിയ നല്ലപാഠം പദ്ധതിയിൽ അംഗങ്ങളായ ചാരിതാർഥ്യത്തോടെ, നാടിന്റെ ആവശ്യങ്ങളും പ്രശനങ്ങളും അറിയാൻ ശ്രമിച്ചതിന്റെ, അവ കണ്ടെത്തി സഹായിക്കാൻ കഴിഞ്ഞതിന്റെ, സാമൂഹിക പരിവർത്തന പ്രവർത്തന ങ്ങളിൽ പങ്കാളിയായതിന്റെ രേഖപ്പെടുത്തലുകൾ.

ഹരിതം

ഗ്രാമീണ കാർഷിക മേഖലയായ വാകേരി പ്രദേശത്തെ ജനങ്ങളെ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിൽ നിന്നും മാറ്റത്തിലേക്ക് നയിക്കുന്നതിനും അനാരോഗ്യ കരമായ ജീവിത ശൈലി കൊണ്ടും അമിതമായ രാസവള കീടനാശിനി പ്രയോഗ ത്താലും ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സ്കൂളും സമൂഹവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ഹരിതം പദ്ധതിയിലുൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കി.

  • വിദ്യാർഥികളുടെ ശ്രദ്ധയും ശുശ്രൂഷയും പ്രകൃതിക്ക് ലഭിക്കുക.
  • പരിസ്ഥിതിയെ സംരക്ഷിക്കുക അതിലൂടെ പരിസ്ഥിതി കേന്ദ്രിതമായ ജീവിതം കെട്ടിപ്പടുക്കുക.
  • പരിസഥിതി ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കുക.
  • വ്യക്തിശുചിത്വത്തിന്റെയും പരിസരശുചിത്വത്തിന്റെയും പ്രാധാന്യം തിരിച്ചറിയുക.
  • മനസ്സും ശരീരവും സുരക്ഷിതമായി പരിപാലിക്കുക.
  • ജൈവക്യഷി പ്രോത്സാഹിപ്പിക്കുക.
  • ഭക്ഷ്യസുരക്ഷയും ആരോഗ്യ സുരക്ഷയും കൈവരിക്കുക.
  • പഠനം പ്രവർത്തനോന്മുഖമാക്കുക. വിമർശനാത്മകമായി പഠനപ്രവർത്തന‌‌‌‌‌‌‌ങ്ങ ളിൽ ഏർപ്പെട്ടു
  • സമൂഹത്തിലെ തിന്മകൾ കണ്ട് വിലപിക്കുന്നതിന് പകരം സ്വസംഭാവനയിലൂടെ സാമൂഹ്യ മാറ്റത്തിൽ പങ്കാളിയാവുക.

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനത്തിന് പുഴയോര സംരക്ഷണത്തിന് മുളത്തൈകൾ താഴത്തങ്ങാടി പുഴയോരത്ത് നടുന്നതിന്റെ ഉദ്ഘാടനം ഡി എഫ് ഒ ശ്രീ ഉത്തമൻ സാർ നിർവ്വഹിക്കുന്നു.

ജുൺ 5-ന് പരിസ്ഥിതിദിനാചരണത്തോടെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പൂതാടി ഗ്രാമപഞ്ചായത്ത്, വനം,വന്യജീവി വകുപ്പ്, ശാസ്ത്രസാങ്കേതിക കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ വാകേരി സ്കൂൾ ഏറ്റെടുത്തു ചെയ്ത പുഴയോരസംരക്ഷണത്തിനായി മുളംതൈ കൾ നരസിപ്പുഴയുടെ ഇരുകരകളിലുമായി വച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വാർഡ്മെമ്പർ ശ്രീമതി സിന്ധു രവീന്ദ്രൻ നിർവ്വഹിച്ചു. 1000 മുളത്തൈ കളാണ് പുഴയുടെ ഇരുകരകളിലുമായി നട്ടുപിടിപ്പിച്ച് സംരക്ഷിച്ചു പോരുന്നത്. പുഴത്തീരത്തിന്റെ സംരക്ഷണവുംജലജീവികളുടെ ആവാസവ്യവസ്ഥയ്ക്കും വേണ്ടി യാണ് ഈ പ്രവർത്തനം ചെയ്തിട്ടുള്ളത്. നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘാടനം മൂടക്കൊല്ലി വാർഡ് മെമ്പർ ശ്രീമതി വത്സല വിജയൻ നിർവ്വഹിച്ചു.

ഓസോണിനെ അറിയുക

ഓസോൺ പാളിയുടെ പ്രാധാന്യം ചിത്രീകരിച്ചിട്ടുള്ള ഫോട്ടോപ്രദർശനം ഓസോണിനെ അറിയുക എന്ന പേരിൽ സംഘടിപ്പിച്ചു. ഗാന്ധിനഗർ വാർഡ് മെമ്പർ ശ്രീ കെ എം സിബി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ ബോധവത്കരണ റാലി നടത്തി. പരിസര ശുചീകരണം ടൗൺ ക്ലീനിങ്ങ് എന്നിവ നടത്തി.പോസ്റ്റർ രചനാമത്സരങ്ങൾ സംഘടിപ്പിച്ചു.സോഷ്യൽ ഫോറസ്ട്രി വകുപ്പ് അനുവദിച്ച വൃക്ഷത്തൈകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു. സ്കൂൾ അങ്കണത്തിൽ തൈകൾ നട്ടു.പൂന്തേട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി.

കുട്ടിവനം

വനം വകുപ്പും നല്ലപാഠവും സംയുക്തമായി നടപ്പാക്കിയ പദ്ധതിയാണ് കുട്ടിവനം. വിദ്യാർത്ഥികളിൽ കാടിനോടും മരങ്ങളോടുമുള്ള താൽപര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. അരിയാതെ പ്രകൃതി സംരക്ഷണ മനോഭാവം വളർത്തിയെടുക്കാൻ ഇതുപോലുള്ള പദ്ധതികൾക്കു സാധിക്കും.

പ്രകൃതി പഠനയാത്ര

17/10/2015 ന് അമ്പലവയൽ കാർഷിക വിജ്ഞാന കേന്ദ്രം സന്ദർശിച്ചു. 19 വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഘം നൂതന കൃഷിരീതികളെക്കുറിച്ചും ശാസ്ത്രീയമായി കൃഷി ചെയ്യുന്നതു സംബന്ധിച്ച് ഗവേഷകരുമായി സംവദിച്ചു. 03/10/2015ന് വയനാട് വനംവന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കേരള വനംവകുപ്പും വയനാട് വന്യജീവി സങ്കേതവും സംയുക്തമായി സംഘടിപ്പിച്ച ജനബോധന റാലിയിൽ പങ്കെടുത്തു.

കർഷക ദിനം

ചിങ്ങം1 മലയാള വർഷത്തെ വരവേറ്റുകൊണ്ട് കർഷക ദിനം ആഘോഷിച്ചു. പൂതാടി പഞ്ചായത്ത് നൽകുന്ന ഏറ്റവും മികച്ച വിദ്യാർത്ഥി കർഷകനുള്ള അവാർഡ് വാകേരി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ രാഹുൽ കെ ജി യ്ക്കാണ് ലഭിച്ചത്. പഞ്ചായത്ത് ഏർപ്പെടുത്തിയ വിദഗ്ദസമിതിയാണ് രാഹുലിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞവർഷം സ്കൂളിലെ വിദ്യാർത്ഥികളിലെ ഏറ്റവും മികച്ച വിദ്യാർത്ഥി കർഷകന് അവാർഡ് നൽകി. സ്കൂളിൽനിന്നു നൽകിയ പച്ചക്കറി തൈകൾ നട്ടു പരിപാലിക്കുകയും മികച്ച വിളവുണ്ടാക്കുകയും ചെയ്ത വിദ്യാർത്ഥി ക്കാണ് അവാർഡ് നൽകിയത്. കാർഷിക സംസ്കാരം വളർത്തിയെടുക്കുക, അതിലൂടെ കേരളീയ സംസ്കാ രവും കാർഷിക പാരമ്പര്യവും തിരിച്ചറി യുക എന്ന ലക്ഷ്യത്തോടെ സ്കൂളിന് പച്ചക്കറി തോട്ട നിർമ്മാണത്തിന് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ തുടക്കം കുറിച്ചു. ചേമ്പ്,മത്തൻ, വെണ്ട, പയറ്, വഴുതന, പച്ചമുളക്, കാബേജ്, കോളി ഫ്ലവർ തുടങ്ങിയ പച്ചക്കറിത്തൈകൾ നടുന്നതിനായി സ്ഥലമൊരുക്കി. തൈ കൾ നട്ടു.

ജൈവകൃഷി

നെൽകൃഷി

യന്ത്രവൽകൃത ജൈവനെൽകൃഷി നടത്തുന്നതിനായി സ്കൂളിനു സമീപത്തുള്ള ഒരു ഏക്കർ വയൽ നല്ലപാഠം പ്രവർത്തകർ പാട്ടത്തിനെടുത്തു. മണ്ണും മനുഷ്യനും സംരക്ഷി ക്കപ്പെടുക എന്ന ലക്ഷ്യത്തോടെയുള്ള ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുക എന്ന മുഖ്യലക്ഷ്യത്തോടെയാണ് നെൽകൃ ഷി നടത്തുന്നതിനായി നല്ലപാഠം പ്രവർത്തകർ തയ്യാറായത്. "വിത്തറിവ്, വിതയറിവ്" എന്നപേരിൽ ശാസ്ത്രീയമായ കൃഷി പരിശീലന ക്ലാസാണ് ഇതിനായി ആദ്യം സംഘടിപ്പിച്ചത്.

നെൽക്കൃഷി പരിശീലന ക്ലാസ്

വാകേരി ഗവ: ഹൈസ്ക്കൂളിലെ നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായി നെൽ കൃഷിയെക്കുറിച്ച് 'വിത്തറിവ്, വിതയറിവ് ' എന്ന പേരിൽ വിദ്യാർത്ഥികൾക്കും കർഷ കർക്കുമായി പരിശീലനക്ലാസ് സംഘടിപ്പിച്ചു. സ്കൂളിൽ ഈ വർഷം നല്ലപാഠം പ്രവർത്ത നത്തിന്റെ ഭാഗമായി ഒരേക്കർ വയലിൽ ജൈവരീതിയിൽ നെൽക്കൃഷി നടത്തുന്നു. ഇതിന്റെ മുന്നൊരുക്കമായാണ് പരിശീലനക്ലാസ് സംഘടിപ്പിച്ചത്. പരിശീലന ക്ലാസ് കേണിച്ചിറ കൃഷിഭവൻ ഓഫീസർ ശ്രീ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.വയനാട് കാർഷിക യൂണിവേർസിറ്റി മുൻ ഡയറക്ടർ ശ്രീ വിക്രമൻ സാർ മണ്ണൊരുക്കൽ, വിളപരി പാലനം, വളപ്രയോഗം തുടങ്ങിയ കാർഷിക പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പിടിഏ പ്രസിഡന്റ് ശ്രീ സുനിൽകുമാർ അദ്ധ്യക്ഷം വഹിച്ചു. റോയ് വി. ജെ സ്വാഗതം പറഞ്ഞു. വിത്തിടൽ ഉദ്ഘാടനം പൂതാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി മിനി പ്രകാശൻ നിർവഹിച്ചു. നല്ല പാഠം കോ-ഓർഡിനേറ്റർമാരായ കെ.കെ ബിജു, എം.കെ. രതീഷ്, അധ്യാപകരായ കെ.ആർ ഷാജൻ, എ.രജിത, ശ്രീ സുനിൽ കുമാർ, ശ്രീമതി ഇന്ദു.ആർ,ശ്രീമതി സജിന എന്നിവർ സംസാരിച്ചു. നല്ല പാഠം പ്രവർത്തകർ വേണ്ട രീതിയിൽ കൃഷിയെ പരിപാലിച്ചു. മണ്ണും മനുഷ്യനും സംരക്ഷിക്കപ്പെടുക എന്ന ലക്ഷ്യത്തോടെയുള്ള ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പച്ചക്കറി തൈകളും വിത്തുകളും വിതരം ചെയ്തു. മണ്ണും മനുഷ്യനും സംരക്ഷിക്കപ്പെടുക എന്ന ലക്ഷ്യത്തോടെയുള്ള ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായിണം ചെയ്തു. ജുൺ മാസത്തിൽ സ്കൂൾ അങ്കണത്തിൽ മത്തൻ,വെണ്ട,ചേമ്പ്, വഴുതിന തക്കാളി, പച്ചമുളക്, പയർ എന്നിവ കൃഷി ചെയ്തു. കൃഷിയുടെ നല്ല പാഠങ്ങളിലൂടെ പച്ചക്കറി ഉല്പാദിപ്പിച്ച് സ്കൂളിലെ ഉച്ചഭക്ഷണത്തിലുൾപ്പെടുത്തുന്നു.
ജൈവകൃഷിയുടെ രണ്ടാംഘട്ട ത്തിൽ 2000തൈകൾ വിതര ണം ചെയ്തു. വാകേരി ലയൺസ് ക്ലബ്ബാണ് തൈകൾ സ്പോൺ സർ ചെയ്തത്. തൈ വിതര ണോദ്ഘാടനംപ്രധാന അധ്യാ പകൻ നിർവഹിച്ചു.കൃഷിയിൽ താൽപ്പര്യമുളള 100 വിദ്യാർഥി കൾക്ക്10തൈവീതം അടുക്കള ത്തോട്ടനിർമ്മാണത്തിന് വിത രണംചെയ്തു. വിത്തുവിതരണം സീനിയർ ടീച്ചർ ശ്രീമതി എം.പി. ഷൈലമ്മ ഉദ്ഘാടനം ചെയ്തു. കർഷക ദിനത്തിൽ പച്ചക്കറിത്തോട്ടത്തിൽ തൈകൾ നട്ടു. പച്ചക്കറിത്തോട്ടത്തിൽ നിന്നു ലഭിയ്ക്കുന്ന പച്ചക്കറികൾ സ്കൂളിലെ ഉച്ചക്കഞ്ഞിയിലുൾ പ്പെടുത്തുന്നു. നവംബർ മാസത്തിൽ മത്തൻ, ചേമ്പ്, എന്നിവ വിളവെടു പ്പുത്സവം നടത്തി.
നേട്ടങ്ങൾ:- വിലക്കയറ്റം രൂക്ഷമായ ഈ കാലഘട്ടത്തിൽ തന്റെ ചുറ്റുപാടിൽ പാടത്തും പറമ്പി ലും അത്യാവശ്യത്തിനു വേണ്ട പച്ചക്കറികൾ ഉല്പാദിപ്പിക്കുന്നതിനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും സാധിയ്ക്കുന്നു. ജൈവ കൃഷിയിലൂടെ വിഷാംശമുള്ള പച്ചക്കറികളെ വേണ്ടെന്നു വയ്ക്കുവാനുള്ള സാമാന്യബോധം വിദ്യാർഥികൾക്കു ലഭിക്കുന്നു. കൂടാതെ വിദ്യാർഥികൾ തന്നെ ജോലി ചെയ്യുന്നതി നാൽ തൊഴിലെടുത്തു ജീവിയ്ക്കാനുള്ള ആഗ്രഹവും, തൊഴിലിലൂടെ കൃത്യതയാർന്ന ശരീര സംരക്ഷണവും പാലി യ്ക്കുന്നതിന് വിദ്യാർഥി കൾക്ക് സാധിയ്ക്കുന്നു. ഉച്ചഭക്ഷണത്തിൽ തങ്ങളുൽപ്പാദിപ്പിച്ച പച്ചക്കറികളുൾപ്പെടുത്തുമ്പോൾ വിദ്യാർഥികളുടെ ആത്മാഭിമാനവും,തൊഴിൽ സന്നദ്ധതയും വർദ്ധിയ്ക്കുന്നു.

പ്ലാസ്റ്റിക് നിർമ്മാർജന പദ്ധതി

4-10-11-ന് സ്കൂളിൽ പ്ലാസ്റ്റിക് 'നിർമ്മാർജനപദ്ധതി' ഉദ്ഘാടനം ചെയ്തു. വീട്ടിലെത്തുന്ന പ്ലാസ്റ്റിക് കവറുകൾ കഴുകി ഉണക്കി തരംതിരിച്ച് വിദ്യാർഥികൾ സ്കൂളിലെത്തിക്കുന്നു. റീ സൈക്കിളിംഗ് ചെയ്യാനുതകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് തരം തിരിച്ച് സൂക്ഷിക്കുന്നു. പ്ലാസ്റ്റിക് പുനരുപയോഗത്തിൽ വാകേരി നല്ലപാഠം യൂണിറ്റും കൈകോർക്കുന്നു. പ്ലാസ്റ്റിക് നിർമ്മാർജന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ തുണി സഞ്ചി തയ്ച്ച് വിതരണം ചെയ്യുന്നു

നാട്ടറിവുകൾ തേടി

ഔഷധ സസ്യങ്ങളുടെ പഠനത്തിന്റെ ഭാഗമായി ഔഷധ സസ്യങ്ങളുടെ ഗുണം, ലഭ്യത, ഉപയോഗം തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുന്നതിനും പ്രയോഗത്തിൽ വരുന്നതിനുമായി നടത്തിയ പ്രോജക്ടാണിത്. 9ാം ക്ലാസിലെ വിദ്യാർഥികളാണ് പഠന പ്രോജക്ട് തയാറാക്കിയത്.പരിസ്ഥിതി ക്ലബ്ബ് കൺവീനർ സജിന എ നേതൃത്വം നൽകി.ഇതിന്റെ ഭാഗമായി ഹെർബേറിയം തയ്യാറാക്കി. അതിന്റെ പ്രദർശനവും സംഘടിപ്പിച്ചു ഈ പ്രോജക്ടിലൂടെ വിവിധ ഔഷധ സസ്യങ്ങൾ മനസ്സിലാക്കുന്നതിനും അതു പരിപാലിച്ചു വളർത്തേണ്ടതിന്റെ ആവിശ്യകതയും വിദ്യാർഥികൾക്കു് മനസ്സിലായി. ചെറിയ അസുഖങ്ങൾക്കു പോലും ഡോക്ടറുടെ അടുത്തേക്ക് ഓടുന്ന ആധുനിക സമൂഹത്തിന് ഇത്തരം പ്രോജക്ടുകൾ വളരെ ഏറെ പ്രയോജന പ്രദമാണ്.

സ്നേഹമരം

2013 ൽ ആരംഭിച്ച പദ്ധതിയാണ് സ്നേഹമരം. പരിസ്ഥിതി സംരക്ഷണ മനോഭാവം പരിസ്ഥിതി ദിനത്തിൽ ഒതുങ്ങാതെ കാലങ്ങളായി നിലനിർത്തുന്നതിന് സ്നേഹമരം പദ്ധതി സഹായകമാണ് എല്ലാ വിദ്യാർഥികളും ഓരോ വൃക്ഷ തൈകൾ കൊണ്ടുവരിക യും അത് അവരുടെ ഉറ്റ സുഹൃത്തിന് കൈമാറുകയും ചെയ്തുകൊണ്ടാണ് സ്കൂളിലെ സ്നേഹമരം പദ്ധതിക്ക് തുടക്കമിട്ടത്. ഫലവൃക്ഷങ്ങളായിരുന്നു വിദ്യാർഥികൾ കൈമാറി യതിൽ അധികവും. വിദ്യാർഥികൾ തന്റെ സുഹൃത്തിനോടുള്ള സ്നേഹം വൃക്ഷതൈ നട്ടു പരിപാലിച്ചു കൊണ്ട് നില നിർത്തുന്നു. സ്നേഹബന്ധം വളരുന്ന തോടൊപ്പം പ്രകൃതിക്കു കുടയായി പള്ളിക്കൂടത്തിലും വീട്ടു മുറ്റത്തും മരങ്ങൾ തഴച്ചു വളരുന്നു.

ഓണവിരുന്ന്

ഓണാഘോഷം: വാകേരി ഗവ: ഹൈസ്കൂളിന് ഇത്തവണത്തെ ഓണാഘോഷം പുതുമ നിറഞ്ഞതും മികച്ചതുമായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുരേന്ദ്രൻ കവുത്തിയാട്ട് ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. പൂക്കള മത്സരം, കലംതല്ലിപ്പൊട്ടിക്കൽ വടംവലി തുടങ്ങി കായികവും വിനോദപരവുമായ നിരവധി മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തി.

മെഗാതിരുവാതിര

ഈ വർഷത്തെ ഓണാഘോ ഷത്തിന്റെ ഏറ്റവും വലിയ സവിശേ ഷത വിദ്യാർത്ഥിനികൾ അവതരിപ്പിച്ച മെഗാതിരുവാതിര ആയിരുന്നു സയൻസ് അധ്യാപിക സിനിമോൾ എസ് എസിന്റെ നേതൃത്വത്തിലാണ് മെഗാതിരുവാതിരയ്ക്കു പെൺകുട്ടികൾ ഒരുങ്ങിയത്. ഏറെ നാളത്തെ പരിശീലനം കൊണ്ടാണ് മെഗാ തിരുവാതിര അവതരിപ്പിക്കാൻ കഴിഞ്ഞത്.
ഓണാഘോഷത്തിന്റെ മറ്റൊരു പ്രത്യേകത തേൻകുഴി കാട്ടുനായ്ക്ക കോളനിയെ ദത്തെടുക്കൽ കൂടി ആയിരുന്നു. തേൽകുഴി കോളനിയിലെ അന്തേവാസികൾക്ക് ഓണ സദ്യക്കുള്ള വിഭവങ്ങൾ അടങ്ങിയ കിറ്റ് എല്ലാ കുടുംബങ്ങൾക്കും നൽകിക്കൊണ്ടാണ് ഓണാഘോഷത്തിന് വാകേരി സ്കൂൾ തയ്യാറെടുത്തത്.

അധ്യാപകരുടേയും രക്ഷാകർത്താക്കളുടേയും നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കിയത്. ദത്തെടുത്ത തേൻകുളി കോളനി നിവാസികളെ സ്കൂളിലേക്കു ഷണിച്ചുവരുത്തി അവർക്ക് ഓണസദ്യനൽകി. വിദ്യാർത്ഥികളും നാട്ടുകാരും സദ്യയിൽ പങ്കാളികളായി.

നാടിനു തണലേകാൻ

നിർധനരായ കൂട്ടുകാരെയും കുടുംബങ്ങളേയും സഹായിക്കുക. എന്ന സാമൂഹ്യ ബോധമാണ് തണൽ പദ്ധതിയിലൂടെ മനോരമ ലക്ഷ്യമാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ചില പ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്.

സൈക്കിൾ വിതരണം

സൈക്കിൾ വിതരണം

01/07/2015 ന് നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിലെ തെരഞ്ഞെടുത്ത 15 നിർധനരും ഗതാഗത സൗകര്യ മില്ലാത്ത വിദൂര മേഖലകളിൽ നിന്നു വരുന്ന വിദ്യാർഥികൾക്ക് വയനാട് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സൈക്കിൾ വിതരണം ചെയ്തു. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ എം സിബി സൈക്കിൾ വിതരണം ഉദ്ഘാടനം ചെയ്തു.

യൂണിഫോം വിതരണം-

വാകേരി സ്കൂളിലെ നല്ലപാഠം വിദ്യാർഥികളുടെ കൂട്ടായ്മയുടെ ഫലമായി മുഴുവൻ നഴ്‍സറി വിദ്യാർഥികൾക്കും യൂണി ഫോം വിതരണം ചെയ്തു.

ഗോത്രസാരഥി

വിദ്യാഭ്യാസ അവകാശത്തിന്റെ ഭാഗമായി യാത്രാസൗകര്യം ഇല്ലാത്ത ഗോത്രവർഗ വിഥ്യാർഥികളെ സ്കൂളിലെത്തിയ്കുന്നതിന്റെ ഭാഗമായി ട്രൈബൽ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ഗോത്രസാരഥി. ഗോത്രസാരഥി പദ്ധതിയിലൂടെ നമ്മുടെ സ്കൂളിന് മൂന്ന് വാഹനങ്ങ ളാണ് ഉള്ളത്. കാട്ടിനുള്ളിൽ അധിവസിക്കുന്ന മാരമല, കൂടല്ലൂർ, കൊമ്മഞ്ചേരി, ലക്ഷംവീട് തേൻകുഴി, കാട്ടുനായ്ക്ക കോളനിയിലെ വിദ്യാർഥികൾക്കാണ് യാത്രാസൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.

കോളനി കേന്ദ്രീകൃത ഗൃഹസന്ദർശനം

09-06-15-ന് സ്കൂളിലെ മുഴുവൻ അധ്യാപകരും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കോളനി കേന്ദ്രീകൃത ഗൃഹ സന്ദർശ നം നടത്തി. സ്കൂളിൽ വരാതിരിക്കുന്ന വിദ്യാർഥികളെ കണ്ടെത്തുന്നതിനും,സ്കൂളിൽ വരേണ്ട ആവശ്യകത പറഞ്ഞു മനസ്സിലാക്കുന്നതിനും ലക്ഷ്യമിട്ടു നടത്തിയ ഗൃഹസന്ദർശനത്തിന് ശ്രീ.പത്മനാഭൻ സാർ നേതൃത്വം നൽകി. കോളനിയിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ റിപ്പോർട്ട് പൂതാടി ഗ്രാമപ്പഞ്ചായത്തിലേൽപ്പിച്ചു.

പൊതുശൗചാലയ നിർമ്മാണം

വാകേരി ടൗണിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്ന പൊതുജനങ്ങൾക്ക് ടോയ്‍ലറ്റ് സൗ കര്യം ഉണ്ടായിരുന്നില്ല. അതിന് ഒരു ശാശ്വതപരിഹാരം എന്ന നിലയ്ക്കാണ് വാകേരി ടൗണിൽ നല്ലപാഠം പ്രവർത്തകരും സ്കൂൾ എൻ എസ് എസ് യൂണിറ്റും വാകേരി ലയൺസ് ക്ലബ്ബും സംയുക്തമായി നിർമ്മി ച്ച പൊതുശൗചാലയം ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ശ്രീ സതീഷ്കുമാർ നിർവ്വഹിച്ചു

കോളനി ദത്തെടുക്കൽ

ഓണാഘോഷത്തോടനുബന്ധിച്ച് തേൻകുഴി കാട്ടുനായ്ക്ക കോളനി നല്ലപാഠം പ്രവർത്തകർ ദത്തെടുത്തു. ഒന്നാം ക്ലാസുമുതൽ എട്ടാം ക്ലാസുവരെയുള്ള വിദ്യാർഥികളാണ് ഈ കോളനി യിൽ നിന്ന് സ്കൂളിലെത്തുന്നത്. വനാന്തരത്തിലുള്ള കേളനി സ്കൂളിൽ നിന്ന് 5 കി. മീ. ദൂരമുണ്ട്. ഗോത്രസാരഥി പദ്ധതി പ്രകാരം ഓട്ടോറിക്ഷയിലാണ് ഇവരെ സ്കൂളിലെത്തിക്കുന്നത്.ഇവരുടെ പഠനപ്രവർത്തനങ്ങൾ മികച്ചതാക്കുന്നതിനായി കോളനി സന്ദർശനം നടത്തുന്നു. സ്കൂളിൽ സ്ഥിരമായി ഇവരെ എത്തിക്കുന്ന തിനായി നിരന്തരം പ്രൊമോട്ടറുമായും കേളനി നിവാസികളുമായും ബന്ധം പുലർത്തുന്നു. മാസത്തിലൊരിക്കൽ നല്ലപാഠം പ്രവർത്തകർ കേളനി സന്ദർശിച്ചു വരുന്നു. കോളനി നിവാസികളുടെ ജീവിത രീതി മനസ്സിലാക്കുന്നതിനും അവരുടെ പ്രശ്നങ്ങളെക്കുറിച്ചറിയുന്നതിനും വേണ്ട പരിഹാരങ്ങൾ നൽകി സഹായിക്കുന്ന തിനുമായി സർവ്വേ നടത്തി. സർവ്വേ പ്രകാരം 27 വീടുകളാണ് തേൻകുഴി കോളനിയിലുള്ളത്. വളരെ മോശമായ കുടിലുകളിലാണ് ഇവർതാമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, ടോയ്ലറ്റ്,റോഡ് മുതലായവ ഒന്നും തന്നെ ഈ കോളനിയിലില്ല. ഈ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനാണ് നല്ലപാഠം പ്രവർത്തകർ ശ്രമിച്ചത്. അടിസ്ഥാന പ്രശ്നങ്ങളിൽ ശുചിത്വത്തിനാണ് ഊന്നൽ നൽകിയത്. ടോയ്ലറ്റ് സൗകര്യമില്ലാത്ത ഇവർക്ക് ആദ്യഘട്ടം എന്നനിലയിൽ മൂന്നു കുടുംബങ്ങൾക്ക് ടോയ്ലറ്റ് നിർമ്മിച്ചു നൽകാനെ സാധിച്ചുള്ളൂ. മറ്റുകുടുംബങ്ങൾക്ക് ടോയ്ലറ്റ് അടുത്ത വർഷം നിർമ്മിച്ചുനൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ ഇവർക്ക് ശുദ്ധജലം എത്തിക്കാനുള്ള പ്രവർത്തനം അടുത്തവർഷം പൂർത്തിയാക്കാൻ സാധിക്കുമെന്നു കരുതുന്നു.

മെഗാമെഡിക്കൽ ക്യാമ്പ്

വാകേരി സ്കൂളും വാകേരി ലയൺസ് ക്ലബ്ബും ഡി.എം.വിംസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മേപ്പാടിയും സംയുക്തമായി ജനറൽ മെഡിസിൻ,ജനറൽ സർജറി വിഭാഗങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. 1-9-15 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 4 മണിവരെ നടന്ന മെഡിക്കൽ ക്യാമ്പ് ബത്തേരി നിയോജക മണ്ഡലം എം എൽ ഏ ശ്രീ ഐ സി ബാലകൃഷ്ണൻ ഉദ്ഘാട നം ചെയ്തു. പി.ടി.എ പ്രസിഡന്റിന്റെ അ ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാ ടനചടങ്ങിന് ശ്രീഗോപി ചെരി യംപുറത്ത് സ്വാഗതം പറഞ്ഞു വിംസ് ഹോസ്പിറ്റൽ സർജറി ഡിപ്പാർട്ട്മെന്റ് പ്രൊഫസർ ഡോക്ടർ സുകുമാരൻ പദ്ധതി വിശദീകരണം നടത്തി. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മിനി പ്രകാശൻ, പ്രധാന അധ്യാപകൻ ശ്രീ.സുരേന്ദ്രൻ കവുത്തിയാട്ട്, പ്രിൻസിപ്പാൾ എന്നിവർ ആശംസ അറിയിച്ചു. ലയൺസ് ക്ലബ്ബ് സെക്രട്ടറി ശ്രീ.ശ്രീജിത്ത് നന്ദി അറിയിച്ചു. ക്യാമ്പിൽ 142 പേരുടെ ഷുഗർ, പ്രഷർ എന്നിവ പരിശേധിച്ചു. വിളർച്ച, പനി, വേദനകൾ, ജലദോഷം, തലവേദന,ഷുഗർ തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നുകൾ ലയൺസ് ക്ലബ്ബ് നൽകി. നേട്ടങ്ങൾ - പ്രദേശവാസികളെ സ്കൂളിലെത്തിക്കുന്നതിനും അതിലൂടെ സ്കൂളും സമൂഹവുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും മരുന്നുകൾ വിതരണം ചെയ്യാനും സാധിച്ചതിൽ ചാരിതാർഥ്യമുണ്ട്

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

നേത്ര രക്ഷ ജീവൻ സുരക്ഷ എന്ന മുദ്രാവാക്യത്തിന്റെ അർഥം ഉൾക്കൊണ്ട് വാകേരി സ്കൂളും വാകേരി ലയൺസ് ക്ലബ്ബും, എൻഎസ്സഎസ് യൂണിറ്റു്, ശാരദ കണ്ണാശുപത്രി ബത്തേരിയും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.15/07/15ന് നടന്ന നേത്ര പരിശോധന ക്യാമ്പ് പൂതാടി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീമതി മിനി പ്രകാശൻ ഉദ്ഘാടനം ചെയ്തു .പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യേഗത്തിന് ലയൺസ് ക്ലബ്ബ് സെക്രട്ടറി ശ്രീ.സണ്ണി സെബാസ്റ്റ്യൻ പ്രധാന അധ്യാപകൻ, വി.എച്ച്.എസ്.സ് പ്രിൻസിപ്പാൾ എന്നിവർ ആശംസകളർപ്പിച്ചു. സുൽത്താൻ ബത്തേരി ശാരദാ കണ്ണാശുപത്രിയിലെ ഡോക്ടർ ആദർശ് എസ്. എ-യുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ 230 പേർ പങ്കെടുത്തു.പരിശോധനയിൽ കണ്ണട ആവശ്യമായ 200 പേർക്ക് ലയൺസ് ക്ലബ്ബ് കണ്ണട നൽകി. വിദ്യാർഥികൾക്ക് കണ്ണടകൾ സൗജന്യമായും മുതിർന്നവർക്ക് 50% വിലക്കിഴിവോടെയും വിതരണം ചെയ്തു.

ആർദ്രതയോടെ

നന്മയുടെ വഴികളിൽ സ്വാന്തനം ആഗ്രഹിക്കുന്ന ഒട്ടനവധി ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. മാരക രോഗങ്ങളാൽ കഷ്ട്ടപ്പെടുന്നവരും, വേദനയാൽ നീറുന്നവരും, യാതൊരു ആലംബമില്ലാതെ വെന്തുരുകുന്നവരും അങ്ങനെ പലരും...അവർക്ക് സ്വാന്തനമായി ഒരുവാക്കോ,ഒരു നോക്കോ,ഒരു കരസ്പർശമോ ഒക്കെ മതിയാകും.. ലക്ഷ്യങ്ങൾ

  1. രോഗിയുടെ വൈകാരിക, സാമൂഹ്യ പ്രശ്നങ്ങൾ മനസ്സിലാക്കുക, അവയ്ക്കു പരിഹാരം കണ്ടെത്തുക.
  2. ജീവിതത്തിൽ നഷ്ടമാകുന്നുവെന്ന് രോഗി ഭയക്കുന്ന അന്തസ്സ് ഊട്ടിയുറപ്പിക്കുക, അർഹമായ മാന്യതയും,മൂല്യവും, തനിക്കുണ്ടെന്ന് തിരിച്ചറിയുക.
  3. സമൂഹത്തിൽ ആരും ഒറ്റക്കല്ലെങ്കിലും എല്ലാവരും അത്യന്തികമായി ഒറ്റക്ക തന്നെയാണ് എന്ന ബോധം ഉണ്ടാകുക.
  4. അശരണരേയും ആലംബഹീനരേയും സഹായിക്കാനുള്ള മനോഭാവം ഉണ്ടാക്കുക.നന്നായി ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക.

പണശേഖരണപ്പെട്ടി വിതരണം

സ്കൂളിലെ എല്ലാക്ലാസ്സുകളിലും ഓരോ നല്ലപാഠം സ്വാന്തനപ്പെട്ടി നൽകി. എല്ലാ വിദ്യാഥികളും മിഠായി വാങ്ങുവാൻ കൊണ്ടുവരുന്ന പൈസ അതിൽ നിക്ഷേപിക്കുക. എല്ലാമാസാവസാനവും ഈ പെട്ടികൾ ക്ലാസ്സ് ലീഡർമാരുടെ നേതൃത്വത്തിൽ തുറക്കുന്നു അതിലെ പണവും പ്രദേശങ്ങളിലെ അയൽക്കുട്ടങ്ങളു ടേയും ക്ലബ്ബുകളുടേയും, വിവിധ സംഘടനയുടേയും സഹായവും ചേർത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നു.

ഓണക്കിറ്റ് വിതരണം

ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി നല്ല പാഠം പ്രവർത്തകർ തേൻകുഴി, കൂടല്ലൂർ കാട്ടുനായ്ക്ക കോളനികളിലെ 30 കുടുംബങ്ങൾക്ക് സ്കൂളിലെ അധ്യാപ കരുടേയും വിദ്യാഥികളുടേയും സഹകരണത്തിലൂടെ ഓണക്കിറ്റ് നൽകി. അരി, വെളിച്ചെണ്ണ, പപ്പടം, തേങ്ങ, പായസക്കിറ്റ്,പച്ചക്കറികൾ തുടങ്ങിയ സാധനങ്ങ ളാണ് ഓണക്കിറ്റിൽ ഉൾക്കൊളളിച്ചത്. ഒരു കിറ്റിൽ 400രൂപയുടെ സാധനങ്ങളാണ് ഉണ്ടായിരുന്നത്. 30പേർക്ക് 400രൂപ പ്രകാരം 12000രൂപയുടെ ഓണക്കിറ്റ് വിതരണത്തിനായി ശേഖരിച്ചത്. 21/08/15-ന് ഈ ഓണക്കിറ്റുകൾ വിതരണംചെയ്തു.

ധനസഹായം

21/08/15-ന് സ്കൂളിലെ പൂർവ്വവിദ്യാർഥി കരൾ രോഗബാധിതനായ അമൽ വി എസിനു ചികിത്സാ സഹായമായി നല്ലപാഠം പ്രവർത്തകർ സ്വരൂപിച്ച 30000രൂപനൽകി

ക്രിസ്തുമസ് ആഘോഷം

ഈ വർഷത്തെ സ്കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങൾ സ്മിത ടീച്ചർ, സിസ്റ്റർ അന്നമ്മ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. യേശുവിന്റെ പിറവി അവതരിപ്പിക്കുന്ന സംഗീത ശിൽപ്പം മുഖ്യആകർഷണമായിരുന്നു. പ്രധാനാധ്യാപകൻ, പ്രിൻസിപ്പാൾ എന്നിവർ കുട്ടികൾക്കു ക്രിസ്തുമസ് സന്ദേശം നൽകി. തുടർന്ന് എല്ലാകുട്ടികൾക്കും കേക്ക് വിതരണം നടത്തി.

രുചിപ്പത്തായം

ഭക്ഷ്യ സുരക്ഷ്യയിൽ ഇലക്കറികളുടെ പ്രധാന്യം ഉൾക്കൊണ്ട് വാകേരി സ്കൂളിലെ നല്ലപാഠം പ്രവർത്തകർ ഓണാഘോഷത്തോടനുബന്ധിച്ച് ഇലക്കറി വിഭവമേള, പായസ മേള എന്നിവ സംഘടിപ്പിച്ചു. ഇത്തവണത്തെ ഓണസദ്യ നാടൻ രുചികളുടേതായിരുന്നു.

എന്റെ മലയാളം

മനുഷ്യ ചേതന വ്യാപരിക്കുന്ന ഏതൊരു മേഖലയേയും ചൈതന്യ വത്താക്കുന്നത് സർഗ്ഗാത്മകതയാണല്ലോ? എക്കാലത്തും സമൂഹത്തിന്റെ കെടാ വിളക്കുകളാകുന്ന പുസ്തകങ്ങളാണ് ഇതിനു കാരണം. ഉത്തമമായ വായന വിജ്ഞാനവും വിനോദവും സംസ്കാരവും പ്രദാനം ചെയ്യുന്നു. ലക്ഷ്യങ്ങൾ

  1. ഭാഷാ നൈപുണികൾ വികസിപ്പിക്കുന്നതിന്.
  2. ഭാഷയോട് ആദരവും സ്നേഹവും വർദ്ധിപ്പിക്കുക.
  3. വായനയിലൂടെ മികച്ച ജീവിതം നയിക്കാനാകുമെന്ന തിരിച്ചറിവുണ്ടാക്കുക.
  4. സർഗാത്മക രചനകൾ ആസ്വദിക്കുക.
  5. ദേശസ്നേഹം വർദ്ധിപ്പിക്കുക.
  6. വിമർശനാത്മകതയോടെ പഠന പ്രവർത്തനങ്ങളിലേർപ്പെടുക.
  7. പഠനം പ്രവർത്തനോന്മുഖമാക്കുക.
  8. നവലോക സൃഷ്ടിക്കുള്ള പ്രവർത്തനങ്ങളിലേർപ്പെടുക.
  9. വിവിധ സംസ്കാരങ്ങളെ കൂട്ടിയിണക്കുക.

പ്രവേശനോത്സവം 2015-16

2015-16 അധ്യായന വർഷത്തിൽ അക്ഷാരാമൃതം നുകരാനെ ത്തിയ കുരുന്നുകൾക്ക് വർണ്ണവൈവിധ്യമാർന്ന പരിപാടികളോടെ സ്വാഗതമരുളി. കുട്ടി കൾക്കിഷ്ടമുള്ള ബലൂണുകൾ, വർണ്ണക്കടലാസുകൾ എന്നിവകൊണ്ട് ക്ലാസ്മുറികൾ അലങ്കരിച്ചു.പാട്ടുകൾ പാടി അവരെ വരവേറ്റു.പി.ടി.എ യുടെ നേതൃത്വത്തിൽ പായസവിതരണം നടത്തി.

കൗൺസലിംഗ് ക്ലാസ്സ്

2015-16 അധ്യായന വർഷത്തെ SSLC വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ്സ് കൈകാര്യം ചെയ്തത് ശ്രീ.സാമുവൽ സാറാണ്.(10/6/2015) നോൺ D+ കൺവീനർ സുനിൽകുമാർ സാർ സ്വാഗതം അറിയിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.സി എം ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എച്ച്.എം ശ്രീ സുരേന്ദ്രൻ കവുത്തിയാട്ട് ഉദ്ഘാടനം ചെയ്തു.കൽപ്പറ്റ ആസ്ഥാനമായ വി സാറ്റ് സംഘടനയുടെ സഹായത്തോടെ 1/10/15-ന് രക്ഷിതാക്കൾക്കും പത്താം ക്ലാസിലെ കുട്ടികൾക്കും വേണ്ടി കൗൺസിലിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു. 5/12/15 വിദ്യാർത്ഥി കൾക്ക് വി സാറ്റ് രണ്ടാം ഘട്ട കൗൺസലിംഗ് ക്ലാസ് നൽകി. മൂന്നാം ഘട്ടത്തിൽ 20/1/16ന് ക്രസന്റ് എജൂക്കേഷണൽ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള മോട്ടിവേഷൻ ക്ലാസ് നൽകി.

വായനാ വാരാഘോഷം

19-6-15 വായനാദിനത്തോടനുബന്ധിച്ച് എല്ലാക്ലാസിലും ക്ലാസധ്യാപക രുടെ നേതൃത്വത്തിൽ വായനാദിന സന്ദേശം അറിയിച്ചു. വായനാവാരാഘോ ഷങ്ങളുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ഡയറ്റ് സീനിയർ ലക്ചറർ ശ്രീ ശശിമാസ്റ്റർ ആണ്. വായനയുടെ വിവിധതലങ്ങൾ വിദ്യാർത്ഥി കൾക്ക് മനസ്സി ലാക്കിക്കൊടുക്കുന്ന തരത്തിൽ അദ്ദേഹം വിശദീകരിച്ചു. മലയാള വിഭാഗം അധ്യാ പകൻ ശ്രീ.കെ.കെ.ബിജു സ്വാഗതം പറഞ്ഞു. അരിക്കല്ലിന്റെ പ്രകാശനവും ഈ ചടങ്ങിൽ വച്ച് അദ്ദേഹം നിർവ്വഹിച്ചു.. സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരാമുഖം നോവൽ വായനാനുഭവം കുമാരി. ആദില ദിൽഷാന അവതരിപ്പിച്ചു. വായനാ ക്ലബ്ബ് രൂപീകരണവും അതിന്റെ ഉദ്ഘാടനവും VHSE പ്രിൻസിപ്പാൾ ശ്രീ.റോയ് സാർ വായനാ ക്ലബ്ബ് സ്റ്റരുഡന്റ് കൺ വീനർ ഷെറിൻ ഷിഫാനക്ക് അംഗത്വ വിതരണ കാർഡ് നൽകി നിർവ്വഹിച്ചു. ക്ലാസ് ലൈബ്രറി 8A ക്ലാസ് ലീഡർ അഭിരേഷ്.കെ.എസ് സിനി ടീച്ചറുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങി.പുസ്തക മിഠായി പദ്ധതി കുമാരി ഡിംന.കെ.വി ഭൂമിയുടെ അവകാശികൾ എന്ന പുസ്തകം ക്ലാസ്സ് അധ്യാപകൻ ശ്രീ.കെ ജി മോഹനന് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ലൈബ്രേറിയൻ ശ്രീ.സുനിൽ കുമാർ നന്ദി അറിയിച്ചു. വായനാശാലയിലൊരുക്കി യ പുസ്തക പ്രദർശനം വിദ്യാർത്ഥികളും രക്ഷിതാക്കളും സന്ദർശിച്ചു. തുടർന്ന വിവിധ ദിവസങ്ങളിലായി പ്രൈമറി വിദ്യാർഥികൾക്കുവേ ണ്ടി ശ്രാവ്യ വായന മത്സരം,കഥപറയൽ,വായനാ ക്വിസ്, കവിതാ പൂരണം, പിഎൻപണിക്കർ ജീവ ചരിത്രക്കുറിപ്പ് തയ്യാറാക്കൻ എന്നീ മത്സരങ്ങൾ നടത്തി. അപ്പർ പ്രൈമറി തലത്തിൽ പോസ്റ്റർ രചന, തൂലികാ നാമങ്ങൾ ശേഖരിക്കൾ വായനാ മത്സരം എന്നിവ നടത്തി. ഹൈസ്കൂൾ തലത്തിൽ കഥ രചനാ,ഉപന്യാസ രചനാ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി അനുമോദിച്ചു.

അമ്മവായന

അമ്മമാർ പുസ്തകം വായിച്ച് കുട്ടികൾക്ക് വായനാനുഭവം പറഞ്ഞുകൊടുത്ത് വായനയുടെ പുതിയ വഴികഴിലേക്കു കുട്ടികളെ കൂട്ടിക്കൊണ്ടുവരൻ ഉദ്ദേശിച്ചു നടപ്പാക്കിയ പദ്ധതിയാണ് അമ്മവായന. ഇതിന്റെ ഉദ്ഘാടനം വായനാനുഭവം വിവരിച്ചു കൊണ്ട് മദർ പിടിഎ പ്രസിഡന്റ് ശ്രീമതി മിനി സാബു നിർവ്വഹിച്ചു. അമ്മവായന വിജയകരമായി തുടരുന്നു.

കലാമിനെ അറിയുക

വായന ക്ലബ്ബ് അംഗങ്ങളുമായി സഹകരിച്ചുകൊണ്ട് നല്ലപാഠം സംഘടിപ്പിച്ച പരിപാടിയാണ് "കലാമിനെ അറിയുക". മുൻ രാഷ്ട്രപതി അബ്ദുൾ കലാം എഴുതിയ എല്ലാ പുസ്തകങ്ങളും സ്കൂളിൽ വാങ്ങി. നല്ലപാഠം പ്രവർത്തകർ വായിക്കുകയും അയൽക്കൂട്ടങ്ങൾ, നാട്ടിൻപുറങ്ങളിലെ ക്ലബ്ബുകൾ, വീടുകൾ എന്നിവ കേന്ദ്രീകരി ച്ച് ചർച്ചകൾ നടത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതിലൂടെ സാധാരണ ക്കാരിലേക്ക് അബ്ദുൾ കലാം എന്ന വലിയ മനുഷ്യനെ, അദ്ദേഹത്തിന്റെ ആശയങ്ങളെ എത്തിക്കാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.

പുസ്തകമിഠായി

പിറന്നാൾ മധുരം കൂട്ടുകാർക്ക് വായനാമൃതമാകുമ്പോൾ സൗഹൃതത്തിന്റെ സുവർണ്ണ പൂക്കൾ വിരിയുന്നു. എന്റെ പിറന്നാളിന് വായനാ ശാലക്കൊരു പുസ്തകമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതി വിജയകരമായി തുടരുന്നു. ജൂൺ 19 വായനദിനത്തിൽ 9 തരത്തിലെ ഡിംന ബുലിയാനയുടെ കത്തുകൾ" ക്ലാസ്സധ്യാപകന് നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് നാൽപത്തി രണ്ട് പുസ്തകങ്ങൾ ലൈബ്രറിയ്ക്ക് ലഭിച്ചു. പതിനെട്ട് പുസ്തകങ്ങൾ നൽകി എട്ടാം തരത്തിലെ അഭിരേഷ് മാതൃകയായി. പുസ്തകങ്ങൾ ക്ലാസ്സിലവതരിപ്പിയ്ക്കുകയും കൂട്ടുകാർ വായിക്കുകയും ചെയ്ത ശേഷമാണ് ലൈബ്രറിയിലേൽപ്പിക്കുന്നത്. ഇ ങ്ങനെ ചെയ്യുമ്പോൾ പിറന്നാൾ മധുരംഇരട്ടിയാകുന്നു. സ്കൂളിലെ ലൈബ്രേറിയന്റെ നേതൃത്വത്തിൽ ജന്മദി നാശംസകാർഡുകൾ തയ്യാറാക്കി വിദ്യാർഥികൾക്ക് പിറന്നാൾ മധുരം തിരിച്ചു നൽകുന്നു.

ഖുർ-ആൻ, രാമായണ പ്രശ്നോത്തരികൾ

നൻമയുടെയും വിശുദ്ധിയുടെയും പ്രാർഥനാനുഷ്ഠാനങ്ങളുടേയും മാസമായ റംസാൻ വ്യത്യസ്ഥ മതങ്ങളോടുള്ള വിദ്യാർഥികളുടെ സ്നേഹ ബഹുമാനങ്ങൾ കാത്തു സൂക്ഷിയ്ക്കാൻ 24/07/2015-ന് ഖുർ-ആൻ പ്രശ്നോത്തരി സംഘടിപ്പിച്ചു. വായനക്ലബ്ബിന്റെയും കൈരളിക്ലബ്ബിന്റയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പ്രശ്നോത്തരിയിൽ ആദില ദിൽഷാന ഒന്നും ഷെറിൻ ഷിഫാന രണ്ടും ഫാത്തിമ സ്ഥാനങ്ങൾ കരസ്ഥമാക്കി. രാമയണ പാരായണത്തിലൂടെ മനുഷ്യമനസ്സിന്റെ വിമലീകരണമാണ് നടക്കേണ്ട തെന്ന തിരിച്ചറിവ് വിദ്യാർഥികൾക്കുണ്ടാവുന്ന തിനായി രാമായണ കഥ വളരെ ചുരുക്കി പറഞ്ഞു കൊടുത്തു.രാമായണ പ്രശ്നോത്തരി നടത്തി. ആദില ദിൽഷാന, അഖില സാബു,ഷെറിൻ ഷിഫാന എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ചിത്രരചന ക്യാമ്പ്

1-11-14 ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ചിത്രരചന ക്യാമ്പ് നടത്തി.വയനാട്ടിലെ പ്രശസ്ത ചിത്രകാരനായ സുരേഷ് പൽപ്പള്ളി ക്യാമ്പിൽ ചിത്രരചന പഠിപ്പിച്ചത്. 2ദിവസത്തെ പകൽ സമയ ക്യാമ്പിൽ കുട്ടികൾ ചിത്രങ്ങൾ വരച്ചു. വര, നിറം, വലിപ്പം, നിറങ്ങളുടെ സംയോജനം തുടങ്ങിയ മേഖലകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും സാധിച്ചു.

അരിക്കല്ല് (പ്രാദേശിക പദകോശം) പ്രകാശനം

ആദിവാസി ഭാഷ മലയാളത്തിന്റെ ഭാഷാഭേദം തന്നെയാണെങ്കിലും പദാവലിയിൽ പൊതുമലയാളത്തിൽ നിന്നും കുറച്ച് അകലം പാലിക്കുന്നുണ്ട്. ആദിവാസികൾക്ക് തനതു സംസ്കാരവും സാമൂഹിക ക്രമങ്ങളും ഉള്ളതുപോലെ തനതായ പദാവലികളുമുണ്ട്. സ്കൂളിലെത്തുന്നതുവരെ ആദിവാസി കൂട്ടികൾ അവ രുടെ ഭാഷാസംസ്കാരത്തിനുള്ളിലാണ് കഴിയുന്നത്. ക്രമേണ മലയാളം സ്വായത്തമാക്കുമ്പോഴും പദങ്ങളുടെ അർഥം തങ്ങളുടെ മാതൃഭാഷയിൽ തിരിച്ചറിയാൻ ഇവർക്ക് കഴിയാറില്ല.പലപ്പോഴും പല മലയാള പദങ്ങളും കേൾക്കുമ്പോൾ വിപരീതാർഥം പോലും ജനിക്കുന്ന പദങ്ങളുണ്ട്.ഊരാളി ഭാഷയിൽ അമ്മൻ എന്ന പദം ഉപയോഗിക്കുന്നത് അച്ഛൻ എന്ന അർഥത്തിലാണ് അമ്മയെക്കുറിക്കാൻ അബ്ബെ എന്നാണ് ഉപയോഗിക്കുന്നത്.ഇങ്ങനെ വിവിധ ആദിവാസി വിഭാഗങ്ങളിലെ പദങ്ങളും അർഥങ്ങളും അടങ്ങിയതാണീ പദകോശം.വയനാട്ടിലെ കുറിച്യർ, കുറുമർ,ഊരാളി,പണിയർ,കാട്ടുനായ്ക്കർ തുടങ്ങിയ വിഭാഗങ്ങളുടെ പദപ്രയോഗങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.സ്കൂളിലെ മലയാളം അധ്യാപകൻ ശ്രീ.കെ.കെ.ബിജുവാണ് ഇതിന് നേതൃത്വം നൽകിയത്. അരിക്കല്ലിന്റെ പ്രകാശനം ഡയറ്റ് സീനിയർ അദ്ധ്യാപകൻ ശ്രീ എം എ ശശിമാഷ് വായനാദിനമായ ജൂൺ 19ന്പ്രകാശനം ചെയ്തു. ഈ പ്രവർത്തനത്തിന്റെ രണ്ടാം ഘട്ടം എന്നനിലയിൽ ഈ പുസ്തകത്തിലുള്ള പദാവലി വിക്കി പീഡിയയിൽ ഉൾപ്പെടുത്തി. ഇതോടെ ലോകത്തെവിടെയുള്ളവർക്കും വയനാട്ടിലെ ആദിവാസികളുടെ പദാവലികൾ പരിചയപ്പെടാനും പഠിക്കാനും സാധിക്കുന്നു.

ബാന്റ് പരിശീലനം

കഴിഞ്ഞ വർഷം ആരംഭിച്ച പരിശീലന പരിപാടികളിൽ പ്രമുഖമായ ഒന്നാണ് ബാന്റ് പരിശീലനം. ഈ വർഷം അത് പൂർത്തിയാക്കാൻ സാധിച്ചു. 24 എസ് പി സി വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്‍. പരിശീലകൻ AR ക്യാമ്പിലെ സബ് ഇൻസ്പെക്ടർ ശ്രീ ജോസാണ്. ജനുവരി 26 ന് നടന്ന ജില്ലാ റിപ്പബ്ലിക്ക് ദിന പരേഡിൽ വാകേരി സ്കൂളിലെ കുട്ടികൾ ബാന്റ് വായിച്ചു.

ദിനാചരണങ്ങൾ‌‌/ആഘോഷങ്ങൾ

7-7-15 ന് ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീർ ദ മാൻ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ബഷീർ പ്രശ്നോത്തരി സംഘടിപ്പിച്ചു. 21/07/15ന് ചാന്ദ്ര ദിനം സംഘടിപ്പിച്ചു. ചാന്ദ്രദിന മരം ഉണ്ടാക്കി. സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. നാനാത്വത്തിൽ ഏകത്വം സംഗീത ശിൽപം അവതരിപ്പിച്ചു. വാകേരി ടൗണിലേക്ക് റാലി നടത്തി. ദേശഭക്തിഗാനം, ദേശീയഗാനമത്സരം, പ്രസംഗ മത്സരങ്ങൾ എന്നിവ നടത്തി. വായനാമത്സരം നടത്തി ഒന്നും,രണ്ടും,മൂന്നും സ്ഥാന ങ്ങൾ കിട്ടിയ കുട്ടികളെ താലൂക്ക് തല മത്സരത്തിനയച്ചു. വിജ്ഞാനോത്സവം, അക്ഷര മുറ്റം ക്വിസ് നടത്തി. കൈരളി വിജ്ഞാന പരീക്ഷയ്ക്ക് 54 വിദ്യാർഥികളെ തയ്യാറാക്കി. ഡിസംബർ5 ന് പരീക്ഷ നടത്തി. കേരള സംസ്കാരിക വകുപ്പ് പ്രസിദ്ധീകരിക്കുന്ന 'തളിര് 'മാസികയ്ക്ക് 15 വരിക്കാരെ കണ്ടെത്തി. വിദ്യാർത്ഥികൾ' തളിര് 'വായിക്കുന്നു. ഒക്ടോബർ 2 ന് ക്ലാസ്തല പ്രശ്നോത്തരി നടത്തി. വിജയികളെ കണ്ടെത്തി അനുമോദിച്ചു. വായനാക്ലബ്ബിന്റെ പ്രവർത്തനം സ്തൂത്യർഹമാണ്. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ5 വരെ തിങ്കൾ -സാഹിത്യവേദി, ചൊവ്വ-പ്രസംഗം,ബുധൻ-ചെസ്സ്, വ്യാഴം-സംവാദം, വെള്ളി-ജി.കെ കറന്റ് അഫേർസ് എന്നിങ്ങനെ ടൈം ടേബിൾ പ്രകാരം പരിശീലനം നടത്തുന്നു. ജലമരണ വാർത്തകൾ സർവ്വ സാധാരണമായിക്കൊണ്ടിക്കുന്ന് ഇന്നത്തെ സാഹചര്യത്തിൽ അതിനൊരു പരിഹാരമെന്ന നിലയിൽ വാകേരി സ്കൂളിൽ നടത്തിവരുന്ന പ്രവർത്തനമാണ് നീന്തൽ പരിശീലനം. 80 കുട്ടികൾക്കാണ് ഈ വർഷം നീന്തൽ പരിശീലനം നൽകുന്നത്. എസ്.പി.സിയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തിവരുന്നത്. 29/9/15ന് വയോജന ദിനാചരണം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ഉപന്യാസം, ചിത്രരചന, പോസ്റ്റർരചനാ മത്സരങ്ങൾ നടത്തി. വിഷയം: "പാതിവഴിയിൽ വേച്ചു് വീഴേണ്ടതാണോ വാർധക്യം”. 1/10/15ന് വാകേരി പ്രദേശത്തെ ഏറ്റവും മുതിർന്ന പൗരനായ ശ്രീ ഇബ്രാഹിം കുട്ടിയെ ആദരിച്ചു.

രക്ഷ,സുരക്ഷ

  • റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ

പോസ്റ്റർ ഒട്ടിക്കൽ കൈ പുസ്തകം വിതരണം ചെയ്യൽ എന്നിവ നടത്തി.റോഡുസുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ, റോഡുമുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, റോഡുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ,അപകടത്തിന്റ കാരണങ്ങൾ എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പുസ്തകമാണ് 'ഓരോ ചുവടും സുരക്ഷയോടെ'.

  • നീന്തൽ പരിശീലനം

ജലമരണ വാർത്തകൾ സർവ്വ സാധാരണമായിക്കൊണ്ടിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അതിനൊരു പരിഹാരമെന്ന നിലയിൽ വാകേരി സ്കൂളിൽ നടത്തിവരുന്ന പ്രവർത്തനമാണ് നീന്തൽ പരിശീലനം. 80കുട്ടികൾക്കാണ് ഈ വർഷം നീന്തൽ പരിശീലനം നൽകിയത്. എസ്.പി.സിയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്.
ലക്ഷ്യങ്ങൾ

  • ആരോഗ്യമുള്ള സമൂഹത്തിന് അത്യന്താപേക്ഷിതമാണ് ഉയർന്നകായിക ക്ഷമത എന്ന തിരിച്ചറിവ് ഉണ്ടാക്കുക.
  • ജീവൻരക്ഷാ പ്രവർത്തനങ്ങൾക്ക് കുട്ടികളെ സജ്ജരാക്കുക.
  • വിദ്യാർഥികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക.
  • നീന്തൽ രംഗത്ത് ഭാവി താരങ്ങളെ വളർത്തിയെടുക്കുക.

നേർവഴി

ബോധവൽക്കരണ പരിപാടികൾ

  • ലഹരി വിരുദ്ധ പ്രവർത്തനം

9/9/15ന് സ്കൂളിലെ JRC യൂനിറ്റിന്റേയും ലഹരി വിരുദ്ധ ക്ലബ്ബിന്റേയും ആഭിമുഖ്യത്തിൽ ലഹരിവസ്തുക്കളുടെ ദോഷഫലങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സംഘടിപ്പിച്ചു. മീനങ്ങാടി എസ് ഐ ശ്രീ ജിമ്മി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ലഹരി വസ്തുക്കൾക്കെതിരെ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. വിൽപ്പന, ഉപയോഗം എന്നിവ വിദ്യാർത്ഥികൾക്കിടയിൽ തടയുന്നതിനായി പരാതിപ്പെട്ടി സ്കൂളിൽ സ്ഥാപിച്ചു.

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വാകേരി ടൗണിലേക്ക് റാലി നടത്തി. സ്കൂളിൽ നാനാത്വത്തിൽ ഏകത്വം എന്ന ആശയം ഉൾക്കൊള്ളുന്ന സംഗീതശിൽപം അവതരിപ്പിച്ചു.