സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/History

Schoolwiki സംരംഭത്തിൽ നിന്ന്
08:07, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (സെന്റ് ക്ലേയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/History എന്ന താൾ സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/History എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്ക് മാറ്റുന്നു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രം

സാംസ്കാരിക നഗരിയായ തൃശൂരിന്റെ ഹൃദയഭാഗത്തുനിന്ന് അൽപ്പം മാറി കിഴക്കേ കോട്ടയ്ക്കു സമീപം ബിഷപ്പ് പാലസിനടുത്താണ‍് ST. CLARE'S C.G.H.S.S. സ്ഥിതി ചെയ്യുന്നത്. 1924 മെയ് 24 ന് ആദ്യഘട്ടം ലോവർ പ്രൈമറി പ്രവർത്തനമാരംഭിച്ചു എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട സംഭവമാണ‍്. പ്രഥമ ഹെഡ്‍മിസ്‍ട്രസായി റവ. സി. ഇഗ്നാസ്യയും ഒന്നാം ക്ലാസ് അദ്ധ്യാപികയായി റവ. സി. ഇസ്ബെല്ലയും നിയമിതയായി. ഇവരുടെ സർഗ്ഗശക്തിയും കാര്യശേഷിയും പ്രാരംഭ ഘട്ടത്തിൽ ഈ സ്ഥാപനത്തിന‍് മുതൽക്കൂട്ടായിരുന്നു. 1942 - ൽ അപ്പർ പ്രൈമറിയായും 1957 - ൽ ഹൈസ്‍കൂളായും ഈ സ്ഥാപനം ഉയർത്തപ്പെട്ടു. ഹൈസ്‍കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപികയായി റവ. സി. എവുലാലിയ നിയമിതയായി. 1960 - ൽ ലോവർ പ്രൈമറി വിഭാഗം വേർതിരിയുകയും 1998 - ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിക്കുകയും ചെയ്തു. വർഷങ്ങൾ പിന്നിട്ടപ്പോൾ ഹയർ സെക്കന്ററി വിഭാഗം വേർതിരിഞ്ഞു.