ടാഗോർ മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കലവൂർ

09:41, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajit.T (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

ടാഗോർ മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കലവൂർ
വിലാസം
കലവൂർ

കലവൂർ
,
കലവൂർ പി.ഒ.
,
688522
,
ആലപ്പുഴ ജില്ല
സ്ഥാപിതം1958
വിവരങ്ങൾ
ഇമെയിൽ34223cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34223 (സമേതം)
യുഡൈസ് കോഡ്32110400103
വിക്കിഡാറ്റQ87477661
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത.ജെ
പി.ടി.എ. പ്രസിഡണ്ട്വിശ്വരാജൻ. എ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ സുരേഷ്
അവസാനം തിരുത്തിയത്
03-01-2022Sajit.T


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

       ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ മാരാരിക്കുളം തെക്കു പഞ്ചായത്തിലെ നാലാം വാർഡിൽ നാഷണൽ ഹൈവേക്കു പടിഞ്ഞാറു ഭാഗത്തായി പ്രീതികുളങ്ങര ദേശത്തിന്റെ തിലക കുറിയായി വിളങ്ങുന്ന സരസ്വതി ക്ഷേത്രമാണ് ടാഗോർ മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ. ഈ സ്കൂൾ മാരാരിക്കുളം തെക്കു പഞ്ചായത്തിന്റെ കീഴിലാണ്‌.  ടാഗോറിന്റെ ശാന്തിനികേതൻ പോലെ ശാന്തസുന്ദരമായ ഒരു പഠനാന്തരീക്ഷമാണ് അദ്ദേഹത്തിനെ പേരിലുള്ള ഈ സ്കൂളിന്റെ പ്രേത്യേകത.ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി ഏകദേശം 140 കുട്ടികൾ ഇവിടെ പഠിക്കുന്നു.

ചരിത്രം

1958 ലാണ് ടി.എം.പി.എൽ.പി.സ്കൂൾ സ്ഥാപിതമായത്.ഉഴുത്തുവേലി കുടുംബക്കാരാണ് സ്കൂൾ സ്ഥാപിക്കുന്നതിനായി 1 ഏക്കർസ്ഥലം വിട്ടു നൽകിയത്.പ്രീതികുളങ്ങര അമ്പലത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തായി പ്രവർത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടമാണ് പ്രീതികുളങ്ങര ടി.എം.പി.എൽ.പി.സ്കൂളായി പിൽക്കാലത്തു ഉയർത്തപെട്ടത്‌.കർഷക തൊഴിലാളികളും കയർ തൊഴിലാളികളും തിങ്ങിപാർത്തിരുന്ന ഈ സ്ഥലത്തു പ്രാഥമിക വിദ്യാഭാസത്തിനായി കിലോമീറ്ററുകൾ നടന്നു പോകേണ്ട അവസ്ഥയാണ് കുട്ടികൾക്കുണ്ടായിരുന്നത്.അതിനാൽ തന്നെ വിദ്യാഭ്യാസപരമായി പിന്നോക്കാക്കാവസ്ഥ അനുഭവിച്ചിരുന്ന ഒരു ജനസമൂഹത്തെ ഉയർത്തിയെടുക്കുക എന്ന ഏതാനും സുമനസ്സുകളുടെ ആഗ്രഹവും പ്രവർത്തനവുമാണ് ടി.എം.പി.എൽ.പി.സ്കൂളിന്റെ രൂപീകരണത്തിലേക്കു നയിച്ചത്.കയർ തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും മക്കളായിരുന്നു അക്കാലത്തെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും.ആദ്യകാലങ്ങളിൽ 250 കുട്ടികളാണ് സ്കൂളിൽ പഠിച്ചിരുന്നത്.

ഭൗതികസൗകര്യങ്ങൾ

ആറു ക്ലാസ് മുറികളുംഒരു ഓഫീസ് റൂമും അടങ്ങിയ സ്കൂൾ കെട്ടിടം. എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആക്കിയ കേരളത്തിലെ ആദ്യ മാതൃഭാഷ എൽ.പി വിദ്യാലയം. മുഴുവൻ ക്ലാസുകളും ഹൈടെക്ക്. പുത്തൻ അറിവുകൾ ഫലപ്രദമായും ആസ്വാദ്യകരമായും കുട്ടികൾക്ക് പകരുന്നതിനു ഇൻ്ററാക്ടിവ് ബോർഡുകൾ, LCD പ്രൊജക്ടറുകൾ, എല്ലാ അദ്ധ്യാപകർക്കും ലാപ്ടോപ്പുകൾ എന്നിവ ഉപയോഗിച്ച് ദൃശ്യ വീഡിയോ സഹായത്തോടെയുള്ള പഠനം. HM ന് ഓഫീസ് റൂമിലിരുന്നുതന്നെ ക്ലാസുകളും സ്കൂൾ പരിസരവും നിരീക്ഷിക്കുന്നതിനുള്ള CC TV എന്നിവ അടക്കമുള്ള സംവിധാനം.

 
കുട്ടികൾക്കു ആഹാരം കഴിക്കുവാനുള്ള ഹാൾ
          കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുവാനുള്ള ഹാളിൽ ടൈൽസ് പാകിയ ഇരിപ്പിടങ്ങളും ഡെസ്കും സജ്ജീകരിച്ചിട്ടുണ്ട്.
         ശിശുസൗഹൃദപഠനാന്തരീഷത്തിനു   പുറമെ  ശാരീരിക മാനസിക ഉല്ലാസത്തിനായി മാരാരിക്കുളം തെക്കു പഞ്ചായത്തിന്റെ വകയായി 25 ബേബി സൈക്കിളും 10 ട്രൈസൈക്കിളും 5  ടോയ് കാറും കുട്ടികൾക്കായി നൽകിയിട്ടുണ്ട്. 
  
 
കളിയുപകരണങ്ങൾ
          ഫാൻ, ലൈറ്റ്, സീലിങ്, ടൈൽസ് എന്നിവയോടുകൂടിയ ക്ലാസ് മുറികളും കുടിവെള്ള സൗകര്യവും ശൗചാലയങ്ങളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പരിസ്ഥിതി ക്ലബ്ബ്.
  • വായന ക്ലബ്
  • ഗണിത ക്ലബ്
  • ആരോഗ്യ ക്ലബ്
  • വിദ്യാരംഗം കല സാഹിത്യവേദി
  • സ്കൂൾ ലൈബ്രറി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ; കുമാരക്കുറുപ്പ് സർ
  2. ശ്രീ; വാവ സർ
  3. ശ്രീമതി ; ലക്ഷ്മികുട്ടിയമ്മ ടീച്ചർ
  4. ശ്രീമതി;മോഹിനിയമ്മ ടീച്ചർ
  5. ശ്രീ;ദാസപ്പൻ സർ
  6. ശ്രീമതി;ശാന്തമ്മ ടീച്ചർ
  7. ശ്രീമതി;ചന്ദ്രമതിയമ്മ ടീച്ചർ

നേട്ടങ്ങൾ

           പ്രീതികുളങ്ങര LP സ്കൂൾ അഭിമാനത്തോടെ....
  • മികച്ച PTA ക്കുള്ള ഉപജില്ല - ജില്ല തലങ്ങളിലെ 2015-16 വർഷത്തെ LP / UP തല ഒന്നാം സ്ഥാനം
  • മികച്ച PTA സംഘാടനത്തിന് സംസ്ഥാന തല അവാർഡ്.
  • എല്ലാ ക്ലാസ് മുറികളും ഹൈടെക് സംവിധാനത്തിൽ ഉള്ള ജില്ലയിലെ ആദ്യ LP സ്കൂൾ...

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി