പയ്യന്നൂർ സെൻട്രൽ യു പി സ്കൂൾ

20:54, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


|സ്ഥലപ്പേര്=പയ്യന്നൂർ |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് |റവന്യൂ ജില്ല=കണ്ണൂർ |സ്കൂൾ കോഡ്=13946 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്=32021200618 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1934 |സ്കൂൾ വിലാസം= പയ്യന്നൂർ |പോസ്റ്റോഫീസ്=പയ്യന്നൂർ |പിൻ കോഡ്=670307 |സ്കൂൾ ഫോൺ=04985 205420 |സ്കൂൾ ഇമെയിൽ=cupspnr@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=പയ്യന്നൂർ |തദ്ദേശസ്വയംഭരണസ്ഥാപനം = പയ്യന്നൂർ മുനിസിപ്പാലിറ്റി |വാർഡ്=31 |ലോകസഭാമണ്ഡലം=കാസർഗോഡ് |നിയമസഭാമണ്ഡലം=പയ്യന്നൂർ |താലൂക്ക്=പയ്യന്നൂർ |ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5=1 മുതൽ 7 വരെ |സ്കൂൾ തലം=1 മുതൽ 7 വരെ |മാദ്ധ്യമം=മലയാളം |ആൺകുട്ടികളുടെ എണ്ണം 1-10=65 |പെൺകുട്ടികളുടെ എണ്ണം 1-10=46 |വിദ്യാർത്ഥികളുടെ എണ്ണം 1-10= |അദ്ധ്യാപകരുടെ എണ്ണം 1-10= |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ=മധു എം |പി.ടി.എ. പ്രസിഡണ്ട്=അബദുൽ ലത്തീഫ് എൻ എം |എം.പി.ടി.എ. പ്രസിഡണ്ട്=ശുഭ ടി |സ്കൂൾ ചിത്രം= 13946-1.jpg |size=350px |caption= |ലോഗോ= |logo_size=50px }} {{Infobox School

ചരിത്രം

    പയ്യന്നൂർ ഉപജില്ലയിൽ,നഗരസഭയിൽ,പട്ടണത്തോട് ചേർന്നുനിൽക്കുന്ന  വിദ്യാലയമാണ് പയ്യന്നൂർ സെൻട്രൽ യു പി സ്കൂൾ.

പരസഹസ്രം വിദ്യാർഥികൾക്ക് അറിവിൻറെ ആദ്യാക്ഷരം കുറിച്ചുനൽകിക്കൊണ്ട് എട്ടു പതിറ്റാണ്ടുകളായി ഈ സരസ്വതിക്ഷേത്രം അറിവിൻറെ അക്ഷയഖനിയായി പ്രവർത്തിക്കുന്നു. സ്വാമി ആനന്ദതീർദ്ഥൻ-മലബാറിലെ ഹരിജനോദ്ധാരണത്തിൽ നിർണായക പങ്ക് വഹിച്ച മഹാരഥൻ -ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പയ്യന്നൂർ പ്രദേശത്തെ പാവപ്പെട്ട ഹരിജൻ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഇതു തുടങ്ങിയത്.1934 ൽ പയ്യന്നൂർ റെയിൽവേ ഗേറ്റ്നു പടിഞ്ഞാറ്, മുട്ടത്തുകടവിൽ, ഒരു കൊച്ചു പള്ളിക്കൂടം ആയാണ് ഇത് പ്രവർത്തിച്ചു തുടങ്ങിയത്.

    1941-42 ൽ,പരേതനായ ശ്രീ.കണ്ണോത്ത് നാരായണൻ നായർ ഈ വിദ്യാലയം ഏറ്റെടുത്തു.72 വിദ്യാർത്ഥികളും നാല് അധ്യാപകരും പരിമിതമായ സൗകര്യങ്ങളുമാണ്‌ അന്ന് ഉണ്ടായിരുന്നത്.ആവശ്യമായ ഭൗതികസാഹചര്യങ്ങൾ ഒരുക്കാം എന്ന വ്യവസ്ഥയിൽ, അന്ന് കോഴിക്കോട് ഡി.ഇ.ഒ.ആയിരുന്ന ശ്രീ.സാംബശിവൻ പിള്ള, സ്കൂളിൻറെ അംഗീകാരം നിലനിർത്തുകയുണ്ടായി.പ്രദേശത്തിൻറെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണണം എന്ന ഉറച്ച തീരുമാനമാണ്‌ സ്ക്കൂൾ ഏറ്റെടുക്കുന്നതിനു അദ്ധ്യഹത്തെ പ്രേരിപ്പിച്ചത്.കൂടാതെ, പരേതനായ ശ്രീ.അത്തായി നാരായണ പൊതുവാളുടെ നിരന്തരമായ പ്രോത്സാഹനവും സഹായവും ഉണ്ടായിരുന്നു.
    പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി അമ്പലം വക കേളോത്ത് ഉള്ള കതിരുവയ്ക്കുംതറയുടെ തൊട്ടുവടക്ക് റോഡിനു സമീപം പെരിക്കാത്തടം എന്ന വയലിൽ പുതിയ കെട്ടിടവും മറ്റു സൗകര്യങ്ങളും ഒരുക്കി സ്കൂളിൻറെ പ്രവർത്തനം അവിടുത്തേക്ക്‌ മാറ്റി.അതുവരെ സ്കൂളിൻറെ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ചിരുന്നത് ശ്രി.സുന്ദരപ്രഭു ആയിരുന്നു. 
     1984 ൽ വിദ്യാലയത്തിൻറെ സുവർണ ജൂബിലിയും 2009 ൽ പ്ലാറ്റിനം ജൂബിലിയും സമുചിതമായി ആഘോഷിക്കുകയുണ്ടായി.
     1996 മുതൽ വിദ്യാലയത്തിൻറെ മാനേജർ ശ്രി.പി.രവീന്ദ്രൻ (പരേതനായ ശ്രീ.കണ്ണോത്ത് നാരായണൻ നായരുടെ മകൻ)ആണ്.
     കൂടുതൽ മെച്ചപ്പെട്ടതും ശാന്തവുമായ പഠനസൗകര്യങ്ങൾ ഒരുക്കുന്നതിനുവേണ്ടി  കുറച്ചുകൂടി വടക്കോട്ടുമാറി പുതിയ സ്ഥലത്ത് ഒരു ഇരുനില കെട്ടിടം പണിയുകയും 2014 മുതൽ  സ്കൂൾ  ഇന്നുകാണുന്ന സ്ഥലത്ത് പ്രവർത്തിച്ചു വരികയും ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.08744658725889, 75.24057152479931|width=800px|zoom=17.}}