സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/വൈറസ്

11:36, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (സി.എം.സി.ഗേൾസ് എച്ച്. എസ്സ്. എലത്തൂർ/അക്ഷരവൃക്ഷം/വൈറസ് എന്ന താൾ സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/വൈറസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്



ഓർത്തീടുക ലോകമേ
കോവിഡ് എന്ന മഹാമാരി
ലോകത്തേക്ക് വന്നു
ക്ഷണിക്കപ്പെടാത്തൊരു അതിഥിയായി

തൽക്ഷണം പടരുന്ന ഒരു മഹാമാരി
അവന്റെ മുൻപിൽ ജാതിയില്ല
അവന്റെ മുന്നിൽ മതമില്ല

ഭൂമി ഇന്ന് മരണത്തിന്റെ
താഴ്വരയായി മാറി
മർത്യന്റെ മനസ്സിൽ
പേടിപ്പെടുത്തും വിധം
ഉല്ലസിച്ചു നടക്കയാണീ മഹാവീരൻ

ജാതിഭേദമില്ലാതെ മാനവർ
ഒറ്റക്കെട്ടായി മുന്നേറുകയായ്
ഈ മഹാമാരിയെ ചെറുത്തു നിൽക്കാനായി
എന്റെ ഹൃദയം കേഴുന്നു.

കണ്ണീരു വീഴുന്നു
പ്രിയ സോദരർ മരിച്ചുവീഴുന്നോരാദിനം
മാനവരാകെ വീഴുന്നു

എന്ന് തീരുമീ ദുരിതമെൻ ദൈവമേ
കണിവെക്കുക നീയീ ദുരിതകടൽ താണ്ടുവാൻ

ദേവനന്ദ എസ്.ജെ
9.D സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത