എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര /ഐ.ടി. ക്ലബ്ബ്.
ആമുഖം
പ്രവര്‍ത്തനങ്ങള്‍
കൊളാഷ് മത്സരം
ഐ.ടി. ക്ലബ് ഭാരവാഹികള്‍
| രക്ഷാധികാരി ഹെഡ്മാസ്റ്റര് |
കണ്‍വീനര്‍ പേര് |
ജോ.കണ്‍വീനര്‍ പേര് |
ഐ.ടി.ക്ലബ്ബ് അംഗങ്ങള്‍ |
|---|---|---|---|
| [[image:|thumb|center|250px|X A]] | [[image:|thumb|center|250px|VIII C]] | [[image:|thumb|center|385px|ഐ.ടി.ക്ലബ്ബ് അംഗങ്ങള്‍]] |
സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം
ചിത്രങ്ങള്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനത്തിന്റെ വിവിധ ദൃശ്യങ്ങള്‍
| സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം ഉദ്ഘാടനം |
സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം ഒഡാസിറ്റി ഉപയോഗിച്ചുള്ള ശബ്ദ റിക്കോര്‍ഡിംഗ് പരിശീലനം |
രാമചന്ദ്രവിലാസം പദ്ധതി താള്. രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന് പദ്ധതിയില്‍ പങ്കാളികളാകുന്ന സ്ക്കൂളുകളുടെ ലിസ്റ്റ് |
|---|---|---|
രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്
അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം മഹാകാവ്യമാണ് മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം. ദീര്‍ഘ നാളുകളായി പുസ്തക രൂപത്തില്‍ ലഭ്യമല്ലാതിരുന്ന ഈ മഹാകാവ്യം ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി മഹാകവിയുടെ നാട്ടിലെ ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികളാണ് ഡിജിറ്റല്‍ ലോകത്തെത്തിക്കുന്ന പദ്ധതിയില്‍ സ്ക്കൂളിലെ പത്ത് ഐടി ക്ലബ് അംഗങ്ങളും 10 വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങളും പങ്കെടുക്കുന്നു..വിക്കി ഗ്രന്ഥശാലയിലും സി.ഡി.രൂപത്തിലും പ്രകാശനം ചെയ്യാന്‍ ഉദ്ദ്യേശിക്കുന്ന പദ്ധതിക്ക് ചവറ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്ന ഏക ദിന സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാരുടെ ശില്‍പ്പ ശാലയില്‍ തുടക്കമായി. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയറിലും ഓപ്പണ്‍ ഓഫീസ് റൈറ്ററിലുമാണ് ഡിജിറ്റൈലൈസേഷന്‍ പദ്ധതി തയ്യാറാകുന്നത്.ഐ.ടി@സ്ക്കൂളും വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് സംഘാടകര്‍.
വിക്കി ഗ്രന്ഥശാലയിലെ രാമചന്ദ്രവിലാസം മഹാകാവ്യം പദ്ധതിത്താള്‍ [[1]]
-
ഡിജിറ്റലൈസേഷന്‍പദ്ധതിയുടെ ഉദ്ഘാടനം സ്ക്കൂള് ഹെഡ്മാസ്റ്റര് ശ്രീ.സുധാകരന് നിര്‍വ്വഹിക്കുന്നു
-
ഡിജിറ്റലൈസേഷന്‍പദ്ധതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാര്‍
സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചിത്ര സര്‍ഗ്ഗത്തിലെ ശരബന്ധം

"രാമന് വന്ദിച്ചു തേരേറി രമാനയനനന്ദിതന്‍
ശത്രുവേ വേഗമടലില്‍ കൊല്ലുമാമാര്‍ഗ്ഗണാന്ന്വിതന്‍"
(ഇരുപതാം സര്‍ഗം :ശ്ലോകം 40)
ഈ പദ്ധതിയെ കുറിച്ച് വിവിധ പത്രങ്ങളിലും ബ്ലോഗുകളിലും വന്ന വാർത്തകൾ
- തങ്ങളാലായത് ചെയ്യുന്ന അണ്ണാറക്കണ്ണന്മാർ - മാത്സ് ബ്ലോഗ്
- അഴകത്ത് പത്മനാഭക്കുറുപ്പിന്റെ മഹാകാവ്യത്തിന് വിദ്യാർഥി കൂട്ടായ്മയിൽ ഡിജിറ്റലൈസേഷൻ - (മംഗളം)
- Malayalam Epic in Digital Form - The Hindu
- അഴകത്തിന്റെ കാവ്യാഴക് ഇനി ഡിജിറ്റൽ ലോകത്തും - (ദേശാഭിമാനി )
- 'രാമചന്ദ്രവിലാസ'ത്തിന് ഡിജിറ്റൽ പുനർജനി - (മാധ്യമം)
- ആദ്യമഹാകാവ്യമായ 'രാമചന്ദ്രവിലാസം' ഡിജിറ്റലായി - (മലയാള മനോരമ)
- രാമചന്ദ്രവിലാസം മഹാകാവ്യം ഡിജിറ്റലായി പുനർജനിക്കുന്നു - (ജനയുഗം)
- അഴകത്ത് പത്മനാഭക്കുറുപ്പിന്റെ 'രാമചന്ദ്രവിലാസം' ഡിജിറ്റൽ രൂപത്തിൽ പുനർജ്ജനിക്കുന്നു - (കേരളകൗമുദി)
- മഹാകാവ്യ വീണ്ടെടുപ്പ് : രാമചന്ദ്രവിലാസം ഡിജിറ്റൽവൽക്കരണം പുരോഗമിക്കുന്നു. - (ഇന്ത്യാ ടുഡേ)
- രാമചന്ദ്രവിലാസത്തിന് ഡിജിറ്റൽ പുനർജനി - (ദേശാഭിമാനി:അക്ഷരമുറ്റം)
- ഫേസ്ബുക്ക് ആല്ബത്തിലേക്കുള്ള കണ്ണി
രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി
ഐ.ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രക്ഷാകര്‍ത്താക്കള്‍ക്കുള്ള ഐ.സി.ടി. ബോധവല്‍ക്കരണ പരിപാടി 2011സെപ്തംബര്‍ 16നു വെള്ളിയാഴ്ച നടന്നു. പി.ടി.എ പ്രസിഡന്റ് ശ്രീ.എന്‍.അര്ജ്ജുനന് അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ സീനിയര്‍ അദ്ധ്യാപിക ശ്രീമതി എസ്സ്. പ്രഭ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീമതി എസ്സ്. ജയകുമാരി സ്വാഗതം ആശംസിച്ചു. എസ്സ്.ഐ.ടി.സിമാരായ ആര്. അനില്‍കുമാര്‍,എല്‍.ഉഷാദേവി എന്നിവര്‍ പരിപാടിയുടെ അവതരണത്തിന് നേതൃത്വം കൊടുക്കുകയും സ്കൂളിലെ ഐ.സി.ടി പ്രവര്‍ത്തനങ്ങള്‍,ഐ.സി.ടി സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് വിശദീകരിക്കുകയും ഐ.ടി സ്കൂളിനെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ശ്രീമതി ടി.എന്‍.സുധ വിവിധ സോഫ് റ്റ് വെയറുകള്‍ രക്ഷിതാക്കളെ പരിചയപ്പെടുത്തി.എസ്സ്.ഐ.ടി.സി ,എസ്സ്.എസ്സ്.ഐ.ടി.സി ,ഐ.ടി ക്ലബ്ബ് ഭാരവാഹികള്‍ എന്നിവരെ അനില്‍കുമാര്‍ പരിചയപ്പെടുത്തി.ആനിമേഷ൯ ട്രയിനിംഗിന് പോയ കുട്ടികളെ പരിചയപ്പെടുത്തുകയും അവ൪ ട്രയിനിംഗിനെക്കുറിച്ച് വിവരിക്കുകയും ചെയ്തു. അവര്‍ നിര്‍മിച്ച ആനിമേഷ൯ ചിത്രങ്ങള്‍ പ്രദ൪ശിപ്പിക്കുകയും ചെയ്തു. പ്രസ്തുത യോഗത്തില്‍ 44 രക്ഷിതാക്കള്‍ പങ്കെടുത്തു. അതില്‍ 10 പേ൪ കമ്പ്യൂട്ട൪ പരിശീലനത്തിനായി രജിസ്റ്റ൪ ചെയ്യുകയും17ന് തുടങ്ങുന്ന പരിശീലനത്തിന് എത്താമെന്ന് അറിയിക്കുകയും ചെയ്തു. ക്ലബ്ബ് കണ്‍വീനറായ പാര്‍വ്വതി .വി .ജി നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.
സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം
സൈബര്‍ സുരക്ഷ കുട്ടികള്‍ക്ക് - സെമിനാര്‍
ഐ.ടി. മേള.
ഉപസംഹാരം
