ജി യു പി സ്കൂൾ പത്തപ്പിരിയം

Schoolwiki സംരംഭത്തിൽ നിന്ന്
ജി യു പി സ്കൂൾ പത്തപ്പിരിയം
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1916
സ്കൂള്‍ കോഡ് 18578
സ്ഥലം മലപ്പുറം
സ്കൂള്‍ വിലാസം മലപ്പുറം പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676123
സ്കൂള്‍ ഫോണ്‍ 04832704604
സ്കൂള്‍ ഇമെയില്‍ schoolpathappiriyam@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://gupspathappiriyam.blogspot.com
ഉപ ജില്ല മലപ്പുറം‌
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം

പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍, എല്‍ പി സ്കൂള്‍

മാധ്യമം മലയാളം‌, ഇംഗ്ലീഷ്
ആണ്‍ കുട്ടികളുടെ എണ്ണം 406
പെണ്‍ കുട്ടികളുടെ എണ്ണം 438
വിദ്യാര്‍ത്ഥികളുടെ എണ്ണം 844
അദ്ധ്യാപകരുടെ എണ്ണം 25
പ്രധാന അദ്ധ്യാപകന്‍ മരക്കാര്‍ എം
പി.ടി.ഏ. പ്രസിഡണ്ട് ജൗഹര്‍ സാദത്ത് എ പി
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
14/ 09/ 2011 ന് Glpsedakkaparamba
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

മലപ്പുറം ജില്ലയിലെ ഏറനാറ്റട് താലൂക്കിലെ എടവണ്ണ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു

ഭൗതിക സൗകര്യങ്ങള്‍

മലപ്പുറം ജില്ലയില്‍ എടവണ്ണ പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയമാണ് പത്തപ്പിരിയം ഗവ.യു.പി സ്കൂള്‍ ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം ഗവണ്‍മെന്‍റ് ഏജന്‍സികളുടെയും തദ്ദേശീയരുടെ സ്പോണ്‍സര്‍ഷിപ്പോടെയും മാതൃകാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവ സമാഹരണം നടത്തുന്നു 1925 ഒക്ടോബര്‍ 23ന് പ്രൈമറി സ്കൂളായി തുടങ്ങി ഇപ്പോള്‍ യുപി വിഭാഗത്തില്‍ 11ഉം Lpയില്‍ 8ഉം ഡിവിഷനുകളുണ്ട് മുസ്ലിം,പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പഠിക്കുന്ന സ്ഥാപനം 600ലധികം മുസ്ലിം കുട്ടികളും 7 പട്ടികജാതി കോളനികളില്‍ നിന്നായി 101 കുട്ടികളും 1 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 850 കുട്ടികള്‍ പഠിക്കുന്നു. UP യില്‍ ഓരോ English medium class കള്‍ സുരക്ഷിതമായ ചുറ്റുമതിലോടെയുള്ള 2 ഏക്കറോളം വിശാലമായ കാമ്പസ് വിപുലമായ ജലവിതരണ സംവിധാനം.

അക്കാദമിക നിലവാരം

2009-10 വര്‍ഷം 5 LSS, 2 USS, 2 സംസ്കൃതം സ്കോളര്‍ഷിപ്പുകള്‍ എടവണ്ണ , തിരുവാലി,തൃക്കലങ്ങോട് പഞ്ചായത്ത് പരിധിയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.

ക്ലബ് പ്രവര്‍ത്തനങ്ങള്‍

സാമൂഹ്യ പാഠ ബോധനോദ്ദേശ്യത്തിന്റെ ഭാഗമായ ജനാധിപത്യ തെരഞ്ഞെടുപ്പ്, നമ്മുടെ ഭരണക്രമം എന്നിവ നേടിയെടുക്കാന്‍ 2009 ജൂണ്‍ 12 (2009-10), 2010 ജൂണ്‍ 16 എന്നീ തീയതികളില്‍ ഇലക്ട്രോണിക് വോട്ടിംഗ് നടന്നു. പ്രധാന മന്ത്രി, സ്പീക്കര്‍, പ്രധാനപ്പെട്ട വകുപ്പ് മന്ത്രിമാര്‍, എന്നിവരെ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ കുട്ടികള്‍ നേരിട്ട് തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി പ്രത്യേകം കുട്ടികളെ ചുമതലപ്പെടുത്തി. ക്ലാസ് ക്രമത്തില്‍ പേരു വിളിച്ച് നാലു കംപ്യൂട്ടര്‍ സിസ്റ്റങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നു. സ്ഥാനാര്‍ഥികള്‍, ബൂത്ത് ഏജന്റുമാര്‍ എന്നിവര്‍ തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും സിസ്റ്റം പരിശോധിച്ച് സുതാര്യത ഉറപ്പ് വരുത്തി. മോണിറ്ററിലെ ചിഹ്നങ്ങള്‍ക്ക് നേരെ മൗസ് ക്ലിക്ക് ചെയ്താണ് വോട്ടിംഗ് നടത്തിയത്. സ്ഥാനാര്‍ഥി പ്രചാരണം, മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിക്ക് പ്രത്യേക അസംബ്ലി എന്നിവ നടത്തി.

പഠനയാത്രകള്‍ പഠനാനുഭവമായി മാറ്റുന്നതിനു ആകര്‍ഷകമായ പഠനയാത്രകള്‍ നടത്തി വരുന്നു.... 2009 ഡിസംബറില്‍ 10 ദിവസത്തെ ഡല്‍ഹി യാത്ര നടത്തി. ചരിത്ര സ്മാരകങ്ങളെ കുറിച്ച് അജ്ഞത ദൂരീകരിക്കുന്നതിനാണ് ഈ യാത്ര സംഘടിപ്പിച്ചത് 25 വിദ്യാര്‍ത്ഥികള്‍ 2 ദിവസം ട്രെയിന്‍ യാത്ര ചെയ്താണ് ന്യൂഡല്‍ഹിയിലെത്തിയത്. ആഗ്രയിലെ താജമഹല്‍,ഇന്ത്യാഗേറ്റ്,പാര്‍ലമെന്റ്,രാഷ്ട്രപതിഭവന്‍,ജന്ദര്‍ മന്ദിര്‍,ലോട്ടസ് ടെംപിള്‍,മെട്രോ ട്രയിന്‍ യാത്ര,ചെങ്കോട്ട,ജുമാമസ്ജിദ് തുടങ്ങിയവ കുട്ടികള്‍ക്ക് ഹൃദ്യമായ അനുഭവമായി

ഇന്ത്യന്‍ കാബിനറ്റിലെ നമ്പര്‍ 2 റാങ്കുള്ള കേന്ദ്ര പ്രതിരോധ മന്ത്രി A.K. ആന്റണിയുമായി കുട്ടികള്‍ 30 മിനുറ്റ് സംസാരിച്ചു സ്കൂള്‍ പാര്‍ലമെന്റിലെ മന്ത്രിമാര്‍ ആന്റണിക്ക് നിവേദനം കൈമാറി 2009 ഫെബ്രുവരിയില്‍ നടത്തിയ ഹൈദരാബാദ് യാത്രയുടെ വിജയമാണ് ഈ യാത്രക്ക് പ്രചോദനമായത്. 2010 ഡിസംബറില്‍ കോഴിക്കോട്-മംഗലപുരം വിമാനയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് തുടര്‍ന്ന് യാത്രാ വിവരണ മത്സരം നടത്തി എല്ലാവര്‍ക്കും പഠനയാത്ര പ്രാപ്യമാക്കുന്നതിന് രണ്ട് ദിവസത്തെ കണ്ണൂര്‍-കാസര്‍കോട് യാത്ര 2 ട്രിപ്പുകളിലായി നടത്തി LP കുട്ടികള്‍ക്കായി കോഴിക്കോട് യാത്രയും സംഘടിപ്പിച്ചു പഠനാനുഭവങ്ങള്‍ നല്‍കുന്ന വ്യത്യസ്ത ലഘു ഫീല്‍ഡ് ട്രിപ്പുകളും നടന്നു വരുന്നു. ഒരോ വിദ്യാഭ്യാസ വര്‍ഷത്തിലെയും പ്രഥമ PTA ജനറല്‍ ബോഡിയോഗത്തില്‍ അവതരിപ്പിച്ച് യാത്രക്ക് അംഗീകാരം നേടുന്നു.

സാമൂഹ്യ പങ്കാളിത്തം


സൗജന്യ യൂനിഫോം 2009-Aug 5ന് C കരീമിന്റെ സഹായത്തോടെ 124 പേര്‍ക്ക് 23000 രൂപയുടെ യൂനിഫോം 2010June 22ന് A jamal ന്റെ സഹായത്തോടെ 110 പേര്‍ക്ക് 30000 രൂപയുടെ യൂനിഫോം(stitched) കസേരകള്‍ V Gopal ന്റെ സഹായത്തോടെ 25000 രൂപയുടെ 100 കസേരകള്‍ ചങ്ങാതിക്കൂട്ടം കുഞ്ഞാകാശവാണി

70000 രൂപ പ്രാദേശികമായി സമാഹരിച്ച് മികച്ച സൗണ്ട് സംവിധാനം രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പും ജില്ലാ ആശുപത്രിയിലേക്ക് വീല്‍ചെയര്‍ കൈമാറലും(2010 August 5) വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യബോധവും പരസ്പരസഹകരണ മനസ്ഥിതിയും വളര്‍ത്തുന്നതിന് നടത്തിയ പരിപാടിയായിരുന്നു ഇത് മലപ്പുറം ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് 4000 രൂപയുടെ വീല്‍ചെയര്‍ കുട്ടികളുടെ സഹായത്തോടെ നല്‍കി. 2010 ഓഗസ്ത് 5 ന് മുഴുവന്‍ കുട്ടികളുടെയും രക്ത ഗ്രൂപ്പ് നിര്‍ണ്ണയവും നടത്തി. O+ve – 308 AB+ve – 54 O-ve - 14 B+ve – 241 A-ve - 13 AB-ve - 2 A+ve – 160 B-ve - 15 Total - 807

വിദ്യാര്‍ത്ഥികളുടെ സമഗ്ര ആരോഗ്യ പരിശോധനയും രക്ഷിതാക്കളുടെ നേത്രരോഗനിര്‍ണയവും നടത്തി. IEDC പരിശോധനയില്‍ കണ്ടെത്താത്ത 10 കുട്ടികളുടെ (825 ല്‍)നേത്രതകരാര്‍ കണ്ടെത്തി. 150 രക്ഷിതാക്കളില്‍ 25 പേര്‍ക്ക് കണ്ണടയും 6 പേര്‍ക്ക് ഓപറേഷനും നിര്‍ദേശിച്ചു. സ്ഥാപനവും സമൂഹവുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന്ന് ക്യാമ്പ് സഹായിച്ചു. മഞ്ചേരി EYE hospital ന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.

വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍,PTA,MTA അംഗങ്ങള്‍, പഞ്ചായത്ത് ബോര്‍ഡ് അംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് 25000 രൂപ സമാഹരിച്ച് കോഴിബിരിയാണി നല്‍കി. പരസ്പരസ്നേഹം,ഐക്യം എന്നിവ കുട്ടികളില്‍ വളര്‍ത്താന്‍ സുഹൃദ്സംഗമം സഹായിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍ വിലയിരുത്തി. അനുബന്ധമായി വ്യത്യസ്ത പാഠ്യേതര മത്സരങ്ങള്‍,മൈലാഞ്ചിയിടല്‍ എന്നിവ നടത്തി.

റാങ്ക് ജേതാവിന് സ്വീകരണം(2009 June 26)

കമ്പ്യൂട്ടര്‍ ലാബ്

14 കമ്പ്യൂട്ടറുകള്‍,2 പ്രിന്ററുകള്‍ 10 കമ്പ്യൂട്ടറുകള്‍,1 പ്രിന്റര്‍ എന്നിവ പ്രാദേശികമായി സമാഹരിച്ചത്. ഫ്ലോറിംഗിനാവശ്യമായ 15000 രൂപയുടെ ടൈല്‍സ് സ്പോണ്‍സേര്‍ഡ്

സയന്‍സ് ലാബ്

സ്കൂളില്‍ അപൂര് വ്വ സസ്യങ്ങളുടെ ശേഖരണം

ലൈബ്രറി

റീഡിങ്ങ് റൂം

കലാകായിക പ്രവര്‍ത്തനങ്ങള്‍

ഓഫീസ് നിര്‍വ്വഹണം

ദ്ഫ്ഝ്ക്ങ്ക്ംല്‍,./

ഔഷധത്തോട്ടം

പൂന്തോട്ട നിര്‍മ്മാണം

സ്കൂള്‍ സൗന്ദര്യ വത്കരണം

കഥ പറയും ചുമരൂകള്‍

,സ്കൗട്ട് & ഗൈഡ്

വിശാലമായ കളിസ്ഥലം

മലപ്പുറം ജില്ലയില്‍ എടവണ്ണ പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയമാണ് പത്തപ്പിരിയം ഗവ.യു.പി സ്കൂള്‍ ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം ഗവണ്‍മെന്‍റ് ഏജന്‍സികളുടെയും തദ്ദേശീയരുടെ സ്പോണ്‍സര്‍ഷിപ്പോടെയും മാതൃകാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവ സമാഹരണം നടത്തുന്നു 1925 ഒക്ടോബര്‍ 23ന് പ്രൈമറി സ്കൂളായി തുടങ്ങി ഇപ്പോള്‍ യുപി വിഭാഗത്തില്‍ 11ഉം Lpയില്‍ 8ഉം ഡിവിഷനുകളുണ്ട് മുസ്ലിം,പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പഠിക്കുന്ന സ്ഥാപനം 600ലധികം മുസ്ലിം കുട്ടികളും 7 പട്ടികജാതി കോളനികളില്‍ നിന്നായി 101 കുട്ടികളും 1 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 850 കുട്ടികള്‍ പഠിക്കുന്നു. UP യില്‍ ഓരോ English medium class കള്‍ 2009-10 വര്‍ഷം 5 LSS, 2 USS, 2 സംസ്കൃതം സ്കോളര്‍ഷിപ്പുകള്‍ എടവണ്ണ , തിരുവാലി,തൃക്കലങ്ങോട് പഞ്ചായത്ത് പരിധിയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. സുരക്ഷിതമായ ചുറ്റുമതിലോടെയുള്ള 2 ഏക്കറോളം വിശാലമായ കാമ്പസ് വിപുലമായ ജലവിതരണ സംവിധാനം. ഓരോ പ്രവൃത്തി ദിവസവും വ്യത്യസ്ത പ്രധാന ഭാഷകളില്‍ പ്രാര്‍ത്ഥന Mon – Malayalam Tue – English Wed – Hindi THU – Urdu Fri – Arabic/ Sanskrit മുഴുവന്‍ കുട്ടികള്‍ക്കും ഗൃഹാന്തരീക്ഷത്തോടെ ഉച്ചഭക്ഷണം 50000 രൂപക്ക് CA കരീമിന്റെSponsership ഓടെ 900 പ്ലൈറ്റുകള്‍ 20 ക്ലാസ്സ് മുറികളില്‍ 60000 രൂപ പ്രാദേശികമായി സമാഹരിച്ച് പ്ലൈറ്റുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പ്രത്യേകം ഷെല്‍ഫുകള്‍ എല്ലാ ദിവസവും സാമ്പാര്‍ ,ചോറ്, ഉപ്പേരി ഉച്ചഭക്ഷണം കുട്ടികള്‍ക്ക് അവരുടെ ക്ലാസ്സുകളില്‍ വിതരണം ച്ചെയ്യുന്നു.

5 ലക്ഷം രൂപ ചിലവില്‍ ജലനിധിക്ക് കീഴില്‍ 50 ടാപ്പുകളോടെ വിപുലമായ ജലവിതരണ സംവിധാനം. 1 - 900 നമ്പര്‍ രേഖപ്പെടുത്തി കുട്ടികള്‍ക്ക് അലോട്ട് ചെയ്ത പ്ലേറ്റുകള്‍ ഭക്ഷണ വിതരണത്തിന് എല്ലാ ദിവസവും PTA പ്രതിനിധികളുടെ സാന്നിധ്യം 14 കമ്പ്യൂട്ടറുകള്‍,2 പ്രിന്ററുകള്‍ 10 കമ്പ്യൂട്ടറുകള്‍,1 പ്രിന്റര്‍ എന്നിവ പ്രാദേശികമായി സമാഹരിച്ചത്. ഫ്ലോറിംഗിനാവശ്യമായ 15000 രൂപയുടെ ടൈല്‍സ് സ്പോണ്‍സേര്‍ഡ് സൗജന്യ യൂനിഫോം 2009-Aug 5ന് C കരീമിന്റെ സഹായത്തോടെ 124 പേര്‍ക്ക് 23000 രൂപയുടെ യൂനിഫോം 2010June 22ന് A jamal ന്റെ സഹായത്തോടെ 110 പേര്‍ക്ക് 30000 രൂപയുടെ യൂനിഫോം(stitched) കസേരകള്‍ V Gopal ന്റെ സഹായത്തോടെ 25000 രൂപയുടെ 100 കസേരകള്‍ ചങ്ങാതിക്കൂട്ടം കുഞ്ഞാകാശവാണി

70000 രൂപ പ്രാദേശികമായി സമാഹരിച്ച് മികച്ച സൗണ്ട് സംവിധാനം രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പും ജില്ലാ ആശുപത്രിയിലേക്ക് വീല്‍ചെയര്‍ കൈമാറലും(2010 August 5) വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യബോധവും പരസ്പരസഹകരണ മനസ്ഥിതിയും വളര്‍ത്തുന്നതിന് നടത്തിയ പരിപാടിയായിരുന്നു ഇത് മലപ്പുറം ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് 4000 രൂപയുടെ വീല്‍ചെയര്‍ കുട്ടികളുടെ സഹായത്തോടെ നല്‍കി. 2010 ഓഗസ്ത് 5 ന് മുഴുവന്‍ കുട്ടികളുടെയും രക്ത ഗ്രൂപ്പ് നിര്‍ണ്ണയവും നടത്തി. O+ve – 308 AB+ve – 54 O-ve - 14 B+ve – 241 A-ve - 13 AB-ve - 2 A+ve – 160 B-ve - 15 Total - 807

വിദ്യാര്‍ത്ഥികളുടെ സമഗ്ര ആരോഗ്യ പരിശോധനയും രക്ഷിതാക്കളുടെ നേത്രരോഗനിര്‍ണയവും നടത്തി. IEDC പരിശോധനയില്‍ കണ്ടെത്താത്ത 10 കുട്ടികളുടെ (825 ല്‍)നേത്രതകരാര്‍ കണ്ടെത്തി. 150 രക്ഷിതാക്കളില്‍ 25 പേര്‍ക്ക് കണ്ണടയും 6 പേര്‍ക്ക് ഓപറേഷനും നിര്‍ദേശിച്ചു. സ്ഥാപനവും സമൂഹവുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന്ന് ക്യാമ്പ് സഹായിച്ചു. മഞ്ചേരി EYE hospital ന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.

വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍,PTA,MTA അംഗങ്ങള്‍, പഞ്ചായത്ത് ബോര്‍ഡ് അംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് 25000 രൂപ സമാഹരിച്ച് കോഴിബിരിയാണി നല്‍കി. പരസ്പരസ്നേഹം,ഐക്യം എന്നിവ കുട്ടികളില്‍ വളര്‍ത്താന്‍ സുഹൃദ്സംഗമം സഹായിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍ വിലയിരുത്തി. അനുബന്ധമായി വ്യത്യസ്ത പാഠ്യേതര മത്സരങ്ങള്‍,മൈലാഞ്ചിയിടല്‍ എന്നിവ നടത്തി.

റാങ്ക് ജേതാവിന് സ്വീകരണം(2009 June 26)

പൂര്‍വ്വ വിദ്യാര്‍ത്ഥിയായ BA English ഒന്നാം റാങ്ക് ജേതാവിന്ന് സ്വീകരണവും PTA യുടെ ഉപഹാരവും നല്‍കി.

പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ ധാരാളമായി പഠിക്കുന്ന സ്ഥാപനമെന്ന നിലക്ക്അവരെ പൊതു ധാരയിലേക്കുയര്‍ത്തി കൊണ്ടു വരുന്നതിനും,പഠനപ്രവര്‍ത്തങ്ങളില്‍ സജീവ പങ്കാളികളാക്കുന്നതിനും സര്‍ഗ പരിപോഷണത്തിന് സഹായം നല്‍കുന്നതിനുമായി പി.ടി.എ. സുചിന്തിത തീരുമാനത്തോടെ നടപ്പാക്കിയ പരിപാടിയാണ് 'ചങ്ങാതിക്കൂട്ടം' കുഞ്ഞാകാശവാണി. ക്ലാസ്റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുന്ന സര്‍ഗ രചനകളുടെ പ്രായോഗിക അവതരണം ചങ്ങാതിക്കൂട്ടത്തിലൂടെ സാധ്യമാവുന്നു. വിഭവസമാഹരണത്തിന്റെ ഭാഗമായി 70,000 രൂപ സ്പോണ്‍സര്‍ഷിപ്പിലൂടെ പി.ടി.എ. നേടിയെടുക്കുകയും 20 ക്ലാസ് റൂമുകളിലും സുഗമമായ ആസ്വാദനം സാധ്യമാകും വിധം ശബ്ദ സംവിധാനം തയ്യാറാക്കുകയും ചെയ്തു. പഠന സമയം വിഘാതമാവാതെയാണ് കുഞ്ഞാകാശവാണി പ്രവര്‍ത്തിക്കുന്നത്.10.30മുതല്‍ 4.30 വരെ പ്രവര്‍ത്തിക്കുന്ന വിദ്യാലയം രാവിലെ10.15 മുതല്‍ ക്ലാസ് തുടങ്ങി 15 മിനുട്ട് (10.15-10.30) പ്രഭാത സംപ്രേഷണം നടത്തുന്നു.

ഉച്ച ഭക്ഷണ ഇടവേള (1.30- 2.30) 30മിനിട്ട് കുറച്ച് 2.00 pm മുതല്‍ 2.30 pm വരെ മധ്യാഹ്ന പ്രക്ഷേപണം നടത്തുന്നു. ഒരു സ്റ്റേഷന്‍ ഡയരക്ടറുള്‍പ്പെടെയുള്ള 11 അംഗ സംഘം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു 2009 ആഗസ്ത് മാസം മുതല്‍ കുഞ്ഞാകാശവാണി എല്ലാദിവസവും പ്രവര്‍ത്തിക്കുന്നു വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും അവസരം ലഭിക്കത്തക്കവിധം ഒരാഴ്ചയില്‍ 4ദിവസം UP വിഭാഗത്തിലെ ഒരു ഡിവിഷനും വെള്ളിയാഴ്ചകളില്‍ ഒരു LP ക്ലാസ് എന്ന ക്രമത്തിലാണ് പ്രോഗ്രാം അവതരിപ്പിക്കുന്നത് H M ,അധ്യാപിക,PTA,MTA,പ്രതിനിധികള്‍ ഉള്‍പെടെ 5 അംഗ സമിതി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. വിശദം- അനുബന്ധ VCD കാണുക.

സാമൂഹ്യ പാഠ ബോധനോദ്ദേശ്യത്തിന്റെ ഭാഗമായ ജനാധിപത്യ തെരഞ്ഞെടുപ്പ്, നമ്മുടെ ഭരണക്രമം എന്നിവ നേടിയെടുക്കാന്‍ 2009 ജൂണ്‍ 12 (2009-10), 2010 ജൂണ്‍ 16 എന്നീ തീയതികളില്‍ ഇലക്ട്രോണിക് വോട്ടിംഗ് നടന്നു. പ്രധാന മന്ത്രി, സ്പീക്കര്‍, പ്രധാനപ്പെട്ട വകുപ്പ് മന്ത്രിമാര്‍, എന്നിവരെ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ കുട്ടികള്‍ നേരിട്ട് തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി പ്രത്യേകം കുട്ടികളെ ചുമതലപ്പെടുത്തി. ക്ലാസ് ക്രമത്തില്‍ പേരു വിളിച്ച് നാലു കംപ്യൂട്ടര്‍ സിസ്റ്റങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നു. സ്ഥാനാര്‍ഥികള്‍, ബൂത്ത് ഏജന്റുമാര്‍ എന്നിവര്‍ തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും സിസ്റ്റം പരിശോധിച്ച് സുതാര്യത ഉറപ്പ് വരുത്തി. മോണിറ്ററിലെ ചിഹ്നങ്ങള്‍ക്ക് നേരെ മൗസ് ക്ലിക്ക് ചെയ്താണ് വോട്ടിംഗ് നടത്തിയത്. സ്ഥാനാര്‍ഥി പ്രചാരണം, മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിക്ക് പ്രത്യേക അസംബ്ലി എന്നിവ നടത്തി.

പഠനയാത്രകള്‍ പഠനാനുഭവമായി മാറ്റുന്നതിനു ആകര്‍ഷകമായ പഠനയാത്രകള്‍ നടത്തി വരുന്നു.... 2009 ഡിസംബറില്‍ 10 ദിവസത്തെ ഡല്‍ഹി യാത്ര നടത്തി. ചരിത്ര സ്മാരകങ്ങളെ കുറിച്ച് അജ്ഞത ദൂരീകരിക്കുന്നതിനാണ് ഈ യാത്ര സംഘടിപ്പിച്ചത് 25 വിദ്യാര്‍ത്ഥികള്‍ 2 ദിവസം ട്രെയിന്‍ യാത്ര ചെയ്താണ് ന്യൂഡല്‍ഹിയിലെത്തിയത്. ആഗ്രയിലെ താജമഹല്‍,ഇന്ത്യാഗേറ്റ്,പാര്‍ലമെന്റ്,രാഷ്ട്രപതിഭവന്‍,ജന്ദര്‍ മന്ദിര്‍,ലോട്ടസ് ടെംപിള്‍,മെട്രോ ട്രയിന്‍ യാത്ര,ചെങ്കോട്ട,ജുമാമസ്ജിദ് തുടങ്ങിയവ കുട്ടികള്‍ക്ക് ഹൃദ്യമായ അനുഭവമായി

ഇന്ത്യന്‍ കാബിനറ്റിലെ നമ്പര്‍ 2 റാങ്കുള്ള കേന്ദ്ര പ്രതിരോധ മന്ത്രി A.K. ആന്റണിയുമായി കുട്ടികള്‍ 30 മിനുറ്റ് സംസാരിച്ചു സ്കൂള്‍ പാര്‍ലമെന്റിലെ മന്ത്രിമാര്‍ ആന്റണിക്ക് നിവേദനം കൈമാറി 2009 ഫെബ്രുവരിയില്‍ നടത്തിയ ഹൈദരാബാദ് യാത്രയുടെ വിജയമാണ് ഈ യാത്രക്ക് പ്രചോദനമായത്. 2010 ഡിസംബറില്‍ കോഴിക്കോട്-മംഗലപുരം വിമാനയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് തുടര്‍ന്ന് യാത്രാ വിവരണ മത്സരം നടത്തി എല്ലാവര്‍ക്കും പഠനയാത്ര പ്രാപ്യമാക്കുന്നതിന് രണ്ട് ദിവസത്തെ കണ്ണൂര്‍-കാസര്‍കോട് യാത്ര 2 ട്രിപ്പുകളിലായി നടത്തി LP കുട്ടികള്‍ക്കായി കോഴിക്കോട് യാത്രയും സംഘടിപ്പിച്ചു പഠനാനുഭവങ്ങള്‍ നല്‍കുന്ന വ്യത്യസ്ത ലഘു ഫീല്‍ഡ് ട്രിപ്പുകളും നടന്നു വരുന്നു. ഒരോ വിദ്യാഭ്യാസ വര്‍ഷത്തിലെയും പ്രഥമ PTA ജനറല്‍ ബോഡിയോഗത്തില്‍ അവതരിപ്പിച്ച് യാത്രക്ക് അംഗീകാരം നേടുന്നു.

ക്ലാസ് സഭയുടെ ഭാഗമായി ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യം, സാംസ്കാരികം, സാങ്കേതികം, തുടങ്ങിയ മന്ത്രിമാര്‍ ചുമതലയേറ്റു. സ്കൂള്‍ അച്ചടക്കം നിലനിറുത്തുന്നതില്‍ സ്കൂള്‍ പോലീസ് അംഗങ്ങള്‍ നിതാന്ത ജാഗ്രത കാണിക്കുന്നു. ഒരു സബ് ഇന്‍സ്പെക്ടര്‍, മൂന്ന് എ. എസ്. ഐ മാര്‍, 21 കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടങ്ങിയതാണ് 'കുട്ടി പോലീസ്. രാവിലെയും ഉച്ചക്കും റേഡിയോ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും വൈകീട്ട് കുട്ടികള്‍ ചിട്ടയോടെ ലൈന്‍ ക്രമീകരിച്ച് പോകുന്നതിനും പോലീസ് കേഡറ്റുകള്‍ നേതൃത്വം നല്‍കുന്നു. വിംഗില്‍ 18 പുരുഷ പോലീസും 7 പെണ്‍ പോലീസും ഉണ്ട്. അംഗങ്ങള്‍ തിരിച്ചറിയല്‍ ബാഡ്ജ്, പ്രത്യേക ഓവര്‍കോട്ട് എന്നിവ ഡ്യൂട്ടി സമയത്ത് ധരിക്കുന്നു. വൈകുന്നേരം സ്കൂള്‍ വിടുന്ന സമയത്ത്, മഞ്ചേരി - നിലമ്പൂര്‍ സംസ്ഥാന പാത മുറിച്ച് കടക്കുന്നതിന് സഹായിക്കുന്നതും പോലീസ് കേഡറ്റുകളാണ്.

നിയമസഭ, പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ കുട്ടികള്‍ക്ക് അനുഭവേദ്യമാക്കുന്നതിന് നടപ്പാക്കിയ പരിപാടിയാണ് ' സ്കൂള്‍ പാര്‍ലമെന്റ് ' സമ്മേളനം. .ഗ്രാമപഞ്ചായത്ത് ഭരണസമിതി, BRC അധികൃതര്‍, PTA, എന്നിവരുടെ സാന്നിധ്യത്തിലാണ് [Visiter's Gallery] സമ്മേളനം നടത്തിയത്. .ഓരോ ക്ലാസുകളില്‍ വകുപ്പുകളുടെ പ്രഖ്യാപനരേഖ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത ശേഷം കുട്ടികള്‍ പ്രാഥമിക ചോദ്യങ്ങള്‍ തയ്യാറാക്കുകയും ക്ലാസധ്യാപകന്റെ മേല്‍നോട്ടത്തില്‍ ക്രമീകരിക്കുകയും ചെയ്തു. സ്പീക്കര്‍ക്ക് നല്‍കിയ ചോദ്യങ്ങള്‍ വകുപ്പുകള്‍ക്ക് നല്‍കുകയും അടിയന്തിര മന്ത്രിസഭ ചേര്‍ന്ന് ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്തു. സുഗമമായ സമ്മേളനത്തിന്നായി ഓരോവകുപ്പിനും ഒരധ്യാപകന്റെ മേല്‍നോട്ടം നല്‍കി.

പ്രസിഡന്റിന്റെ നയപ്രഖ്യാപനം, ബജറ്റവതരണം, ചോദ്യോത്തരം, ശൂന്യവേള എന്നിവ അടങ്ങിയതായിരുന്നു സമ്മേളനം കുട്ടികള്‍ 'വാക്കൗട്ട് ' പോലും ചടുലമായി അവതരിപ്പിച്ചു ശൂന്യവേള കുട്ടികള്‍ തന്മയത്തത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് സന്ദര്‍ശകര്‍ അഭിപ്രായപ്പെട്ടു. സ്പീക്കര്‍,പ്രധാനമന്തി,മന്ത്രിമാര്‍,പ്രതിപക്ഷം,പ്രസ്,സന്ദര്‍ശക ഗ്യാലറി,സെക്രട്ടറി എന്നിവര്‍ക്ക് പ്രത്യേകം സീറ്റുകള്‍ തയ്യാറാക്കിയിരുന്നു. സ്കൂള്‍ ഭരണ നടപടി കളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രാധാന്യം, ഫണ്ട് വിനിയോഗം, പുതുതായിനടപ്പാക്കുന്ന പദ്ധതികള്‍, പ്രാദേശിക വിഭവ സമാഹരണത്തിലൂടെ വിദ്യാലയത്തിനുണ്ടാകുന്ന വളര്‍ച്ച എന്നിവയെ കുറിച്ച് മുഴുവന്‍ കുട്ടികള്‍ക്കും ധാരണ ഉണ്ടാക്കുന്നതിന്ന് പാര്‍ലമെന്റ്സമ്മേളനം സഹായിച്ചു. പാര്‍ലമെന്റ്സമ്മേളനം - VCD കാണുക.

രജ്യത്തിന്റ സ്വാതന്ത്ര്യ ദിനാഘോഷം വര്‍ണ്ണപ്പകിട്ടാര്‍ന്ന പരിപാടികളോടെയാണ് ആഘോഷിച്ചത്. ദേശീയബോധം,ദേശസ്നേഹം എന്നിവ വളര്‍ത്തുന്നതിന്നാവശ്യമായപരിപാടികളാണ് നടപ്പാക്കിയത്. വിദ്യാലയത്തിലെ ബാന്റ്മേള ടീം ആഘോഷത്തിന്ന് കൊഴുപ്പേകി. ഇന്ത്യയുടെ വലിയ ഭൂപടം സ്കൂള്‍ ഗ്രൗണ്ടില്‍ തീര്‍ത്ത് കുട്ടികള്‍ അതിനകത്ത് നിന്നാണ് ഭൂപടംതീര്‍ത്തത്. ഞങ്ങളും രാജ്യത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് ഇത് കുട്ടികളില്‍ ഉണ്ടാക്കി. ദേശഭക്തി ഗാനം , സ്വാതന്ത്ര്യ ഗീതമത്സരം , പ്രസംഗമത്സരം , പോസ്റ്റര്‍ രചന , ക്ലാസ് തല ക്വിസ് , ചുമര്‍ പത്രിക എന്നിവക്ക് പുറമെ മെഗാ സ്റ്റേജ് ക്വിസ് മത്സരവും നടത്തി. മുഴുവന്‍ കട്ടികള്‍ക്കും 200ലധികം രക്ഷിതാക്കള്‍ക്കും പായസ വിതരണം നടത്തി.


ദേശിയആഘോഷങ്ങളെ കുറിച്ച് ബോധവാന്‍മാരാക്കുന്നതിന്നായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. കുട്ടികള്‍ തീര്‍ത്ത പൂക്കളങ്ങളിലെ പൂക്കള്‍ തമ്മിലുള്ളയോജിപ്പ് തങ്ങള്‍ക്കിടയിലും വേണമെന്ന തിരിച്ചറിവാണ് ഓണാഘോഷത്തിലൂടെ നേടിയത്. ഇതിന്റെ ഭാഗമായി നടത്തിയ 'മാവേലി മത്സരം' കൂടുതല്‍ ആകര്‍ഷകമായി. മെതിയടി , മെയ്യാഭരണങ്ങള്‍ , കിരീടം , ഓലക്കുട ഏന്നിവ അണിഞ്ഞാണ് 10 കുട്ടികള്‍ അങ്കത്തിന്നിറങ്ങിയത്. മാവേലിമാര്‍ സമീപ വീടുകള്‍ സന്ദര്‍ശിച്ച് ഓണാശംസകള്‍കൈമാറി. ഓണപൂക്കളം , ഓണക്കളികള്‍ ,എന്നീ മത്സരങ്ങളും നടത്തി. വിഭവ സമൃദ്ധമായ ഓണസദ്യയും തയ്യാറാക്കി.

CLUB പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് വ്യത്യസതമായ വൈജ്ഞാനിക അനുഭവങ്ങള്‍ ഒരുക്കുന്നു വിദ്യാരംഗം,ഗണിത,ശാസ്ത്ര,പരിസ്ഥിതി,സാമൂഹ്യശാസ്ത്ര, ഇംഗ്ലീഷ് CLUBകള്‍ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു വായനയില്‍ താല്പര്യമുണര്‍ത്തുന്നതിന്ന് സ്ക്കൂളിലെ6000 ലൈബ്രററി പുസ്തകങ്ങളുടെ പ്രദര്‍ശനം നടത്തി. സമീപ ഗ്രന്ഥശാലയിലേക്ക് വായനാസന്ദേശയാത്ര നടത്തി. ഗ്രന്ഥാലയ പ്രവര്‍ത്തനം നേരിട്ട് അന്വഷിച്ചറിഞ്ഞു വായനശാലാ ഭാരവാഹികള്‍ ഹൃദ്യമായ സ്വീകരണവും മധുരവും നല്‍കി.

അതാത് വിംഗുകളിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് CLUB കളുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തിയത് CLUB പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ സംസ്കാരം വളര്‍ത്താന്‍ സോപ്പ് നിര്‍മ്മാണം നടത്തി വരുന്നു വിദ്യാലയത്തിലെ ഭൂരിപക്ഷം കുട്ടികളും സ്കൂളില്‍തന്നെ തയ്യാറാക്കുന്ന സോപ്പ് ഉപയോഗിച്ച് വരുന്നു 'പത്തപ്പിരിയത്തെ കുട്ടികള്‍ക്ക് ഇനി സ്കൂള്‍ സോപ്പ് മതി' എന്നതാണ് മുദ്രാ വാക്യം

ചാന്ദ്രയാത്രയുടെ ഓര്‍മപുതുക്കിയ ചാന്ദ്രദിനാഘോഷം പഠനാനുഭവമായി കുട്ടികള്‍ ക്ലാസ് തലത്തില്‍ ചാന്ദ്രദിന ചുമര്‍പത്രികകള്‍ തയ്യാറാക്കി ചാന്ദ്രമനുഷ്യന്റെ വേഷവിധാനങ്ങളോടെ സ്കൂള്‍ അസംബ്ലിയില്‍ ചാന്ദ്ര മനുഷ്യനെത്തിയപ്പോള്‍ (ഡാനിഷ് 7c) കുട്ടികള്‍ കൗതുകത്തോടെ സംശയങ്ങള്‍ ചോദിച്ചു ചാന്ദ്രമനുഷ്യന്റെ മറുപടി അധ്യാപകര്‍ മൊഴിമാറ്റം നടത്തി. ചാന്ദ്രദിന ക്വിസ്, മുഖാമുഖം തുടങ്ങിയ പരിപാടികളും നടന്നു. കുട്ടികള്‍ സ്വന്തമായി തയ്യാറാക്കിയ സോളാര്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് സൂര്യഗ്രഹണ ദൃശ്യവിസ്മയം ആസ്വദിച്ചു

ഭൂമിക്ക് ഭാരമാകുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ തിരിച്ചറിയുന്നതിനു വേണ്ടിയാണ് campaign നടത്തിയത് 2010 July 16 ന് വെളളിയാഴ്ച വിദ്യാലയത്തിനകത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ചു ഭീതിദമായ അളവ് കുട്ടികളില്‍ വിസ്മയം സൃഷ്ടിച്ചു ഇതിന്റെ തുടര്‍ചയായി പ്ലാസ്റ്റിക്ക് വിമുക്ത കാമ്പസ് പ്രഖ്യാപനം നടത്തി കുട്ടികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്ലക്കാര്‍ഡുകളേന്തി പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം ക്ലാസുകള്‍ കയറി കൈമാറി അസംബ്ലിയില്‍ പ്ലാസ്റ്റിക്ക് വിരുദ്ധ ചിത്രീകരണം അവതരിപ്പിച്ചു KNOW PLASTIC, NO PLASTIC സന്ദേശമുള്‍ക്കൊണ്ട നോട്ടീസ് 'തണല്‍' പരിസ്ഥിതി CLUB ന് കീഴില്‍ തയ്യാറാക്കി വീടുകള്‍കയറി വിതരണം ചെയ്തു

സന്ദേശ റാലി സമീപ അങ്ങാടിയില്‍ പോയി സന്ദേശം കൈമാറി റാലി ബഹുജന പ്രശംസക്ക് പാത്രമായി USE AND THROW സംസ്കാരം ഒഴിവാക്കാന്‍ കുട്ടികളില്‍ 'ഫൗണ്ടന്‍ പെന്‍' സംസ്കാരം പ്രയോഗികമാക്കുന്നു . പ്രോജക്ടിന്റെ മുന്നോടിയായുളള സര്‍വ്വേയില്‍ 1% മാത്രമായിരുന്നു ഫൗണ്ടന്‍ പേന ഉപയോഗിക്കുന്നതെങ്കില്‍ ഇപ്പോള്‍ 50%ല്‍ എത്തിയിരിക്കുന്നു. പരിസ്ഥിതി ക്ലബിനു കീഴില്‍ ഓരോ ക്ലാസും ഓരോ വാഴ വീതം കാമ്പസിനകത്ത് നട്ട് സംരക്ഷിച്ച് വരുന്നു.

ജൈവ വൈവിധ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി സസ്യ, ജീവിവൈവിധ്യത്തിന്റെ ആവശ്യകത കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സ്കൂള്‍മുറ്റത്ത് പുതിയ തൈനട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ശേഷം കാമ്പസിനകത്ത് 100 ഓളം തൈകള്‍ നട്ടു. ഓരോകുട്ടിയും ഓരോ തൈകള്‍ കൊണ്ട് വന്ന് പരസ്പരം കൈമാറുകയും അവയുടെ വിശദ വിവരങ്ങളടങ്ങിയ സ്കൂള്‍തല ആല്‍ബം തയ്യാറാക്കുകയും ചെയ്തു. ആയിരം തൈകള്‍ ആയിരം വീടുകളില്‍ നട്ട് വളര്‍ത്തുകയാണ് പദ്ധതി കൊണ്ട് വിഭാവനം ചെയ്യുന്നത്. കുട്ടികളില്‍ കായികക്ഷമത ഉറപ്പു വരുത്തുന്നതിനും, ലോക കപ്പ് ഫുട്ബോളിന്റെ ആരവം ആവാഹിക്കുന്നതിനുമായി ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പും ഫുട്ബോള്‍ ഷൂട്ടൗട്ടും നടന്നു. വെല്‍ഫയര്‍ കമ്മിറ്റിയിലെ സി. അഷ്റഫിന്റെ സന്നദ്ധ പ്രവര്‍ത്തനത്തോടെയാണ് കോച്ചിംഗ് ക്യാമ്പ് നടന്നത്. അക്കാദമിക് വര്‍ഷത്തില്‍ അന്‍പത് ദിവസങ്ങളില്‍ ആയി വൈകുന്നേരമാണ് പദ്ധതി നടപ്പാക്കിയത്. കുട്ടികളില്‍ യഥാര്‍ഥ സ്പോര്‍ട്സ് സ്പിരിറ്റ് വളര്‍ത്തുന്നതിന് പദ്ധതി സഹായിച്ചു. ക്ലാസ് തലത്തില്‍ സെലക്ട് ചെയ്തവരെ ഉള്‍പ്പെടുത്തി നടത്തിയ വക്കാ വക്ക ഷൂട്ടൗട്ട് മല്‍സരം ആവേശകരമായി. ഒരു ക്ലാസില്‍ നിന്നും നാലു പേര്‍ വീതമാണ് ഷൂട്ടൗട്ടില്‍ പങ്കെടുത്തത്.

1. സ്കൂള്‍ പാര്‍ലമെന്റ് സമ്മേളന CD 2. ചങ്ങാതിക്കൂട്ടം കുഞ്ഞാകാശവാണിയുടെ ഒരുദിവസത്തെ programme DVD

contact no: Mehaboob master 9446691979,mehaboobelayi@gmail.com

പത്തപ്പിരിയം ജി.യു.പി. സ്‌ക്കൂള്‍; മലപ്പുറം ജില്ലയിലെ ഏറനാറ്റട് താലൂക്കിലെ എടവണ്ണ് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ കുന്നിന്മുകളില്‍ കാല്‍ നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു

പത്തപ്പിരിയം. ചരിത്രമുറങ്ങുന്ന മണ്ണ് എന്ന വിശേഷണം അന്വര്‍ത്ഥമാക്കുന്ന പ്രദേശം. ടിപ്പുസുല്‍ത്താ ന്റെ മൈസൂര്‍സൈന്യം പടയോട്ടം നടത്തിയനാട്. വെള്ളക്കാരന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ നട ന്ന 1921-ലെ മലബാര്‍ കലാപത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്ന്. ഏരനാട് താലൂക്കില്‍ മഞ്ചേരിക്കും നിലമ്പൂരിന്നും ഇടയിലായാണ് എടവണ്ണ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെറിയകുന്നുകളും മലകളും വയലുകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ സമ്പല്‍സമൃദ്ധിക്ക് ഒരു താങ്ങായിക്കൊണ്ട് ചാലിയാര്‍പുഴ ഒഴുകുന്നു.ചാലിയാര്‍പ്പുഴയുടെ സാന്നിദ്ധ്യം എടവണ്ണ് പഞ്ചായത്തിനെ രണ്ടു വില്ലേജുകളായി തിരിക്കുന്നു.

എടവണ്ണ് പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയമാണ് പത്തപ്പിരിയം ഗവ.യു.പി സ്കൂള്‍ ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം ഗവണ്‍മെന്‍റ് ഏജന്‍സികളുടെയും തദ്ദേശീയരുടെ സ്പോണ്‍സര്‍ഷിപ്പോടെയും മാതൃകാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവ സമാഹരണം നടത്തുന്നു ----- ഒക്ടോബര്‍ 01ന് പ്രൈമറി സ്കൂളായി തുടങ്ങി ഇപ്പോള്‍ യുപി വിഭാഗത്തില്‍ --- ഉം Lpയില്‍ ----ഉം ഡിവിഷനുകളുണ്ട് മുസ്ലിം,പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പഠിക്കുന്ന സ്ഥാപനം 00ലധികം മുസ്ലിം കുട്ടികളും00 പട്ടികജാതി കോളനികളില്‍ നിന്നായി 00 കുട്ടികളും 0 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 000 കുട്ടികള്‍ പഠിക്കുന്നു. 2 ഏക്കറോളം വിശാലമായ കാമ്പസ്.

സൈറ്റ് നിര്‍മാണദശയില്‍

ഉള്ളടക്കം പലതും മാതൃകക്ക് വേണ്ടി നല്‍കിയതാണ്. താമസിയാതെ പുര്‍ണ വിവരങ്ങള്‍ ഉള്‍കൊള്ളിക്കുന്നതാണ്.



പിന്നിട്ട പാതകള്‍


എടവണ്ണ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇവിടത്തെ ജനത വിദ്യാഭ്യാസപരമായി വളരെ പിറകിലായിരുന്നുവെന്ന് മനസ്സിലാക്കാം. ഇതിന്റെ പ്രധാനകാരണം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അപര്യപ്തത തന്നെയായിരുന്നു.

അപ്പര്‍പ്രൈമറിവിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് അഞ്ചു കിലോമീറ്ററിലധികം പോകേണ്ടിയിരുന്ന ഒരു കാലഘട്ടത്തില്‍ പലപ്പോഴും കുട്ടികള്‍ അഞ്ചാം ക്ലാസോടുകൂടി പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്. പെണ്‍കുട്ടികളാണെങ്കില്‍ പ്രത്യേകിച്ചും. ഈ അവസ്ഥക്കൊരു മാറ്റമുണ്ടാകുന്നതിനും അഞ്ചാം തരം പാസാകുന്ന എല്ലാ കുട്ടികള്‍ക്കും ഏഴാം ക്ലാസ് പഠനസൗകര്യമെങ്കിലും ഉറപ്പാക്കുന്നതിനുമായി നടത്തിയ പരിശ്രമങ്ങള്‍ക്ക് ചരിത്രാപരമായ പ്രാധാന്യമുണ്ട്.



ചെമ്പക്കുത്ത് ജി എല്‍ പി എസ്, എ എല്‍ പി എസ് കണ്ടാലപ്പെറ്റ, ജി എം എല്‍ പി എസ് പത്തപ്പിരിയം, ജി എം എല്‍ പി എസ് എടവണ്ണ, ജി എം എല്‍ പി എസ് കാരക്കന്ന്ന്‍എന്നീ വിദ്യാലയങ്ങളില്‍ നിന്നും നാലാം തരം പാസാകുന്ന കുട്ടികളായിരുന്നു അഞ്ചാം ക്ലാസ് പഠനസൗകര്യത്തിനായി ഇവിടെ ചേര്‍ന്നിരുന്നത്.

ഭൗതിക സൗകര്യങ്ങള്‍

1927 മുതല്‍ ഈ കാലം വരെ ഇരുപതോളം പ്രധാനധ്യാപകരുടെയും അതാത് കാലത്തെ പി.ടി.എ. കമ്മറ്റികളുടെയും സഹായസഹകരണത്തോടെ സ്‌കൂളില്‍ ധാരാളം പഠനസൗകര്യമൊരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അധികാരവികേന്ദ്രീകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രൈമറിവിദ്യാലയങ്ങളുടെ മേല്‍നോ ട്ടം വിട്ടുകൊടുത്തപ്പോള്‍ പ്രസ്തുതസ്ഥാപനങ്ങളില്‍ നിന്നും പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സ്‌കൂള്‍ പി.ടി.എ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ജില്ലാപഞ്ചായത്തിന്റെ കെട്ടിടം, എസ് എസ് എയുടെ 4 ക്ല്സ് റൂം, എം എല്‍ എയുടെ ഒഡിറ്റോറിയം ഗ്രാമപഞ്ചായത്തിന്റെ കഞ്ഞിപ്പുര എന്നിവ അതിലുള്‍പ്പെടുന്നു. കമ്പ്യൂട്ടര്‍ ലാബിലേക്ക് 3 കമ്പ്യൂട്ടറുകള്‍ നല്‍കിയ എം. പി, 10 കമ്പ്യൂട്ടറുകള്‍ നല്‍കിയ നാട്ടുകാര്‍, ഫര്‍ണിച്ചര്‍ നല്‍കിയ എസ് എസ് എ, കമ്പ്യൂട്ടര്‍ റൂം, ഒഫീസ് റൂം

27 സ്ഥിരം ജീവനക്കാരും മൂന്നു താല്‍ക്കാലിക ജിവനക്കാരും ജോലിചെയ്യുന്ന ഈ സ്ഥാപനത്തില്‍ ഇനിയും ഭൗതികസാഹചര്യവികസനം കൂടിയേതീരു. ശിശുകേന്ദ്രീകൃത വിദ്യാലയമായിമാറുന്നതിനും കുട്ടികള്‍ക്കാവശ്യമായ പഠനാന്തരീക്ഷമൊരുക്കുന്നതിനും ഇവ അത്യാവശ്യമാണ്. പ്രധാനകെട്ടിടത്തിലെ റിപ്പയര്‍വര്‍ക്ക് നടത്തുക, സ്‌കൂളിലെജലദൗര്‍ലഭ്യം പരിഹരിക്കുക, കമ്പ്യൂട്ടര്‍ലാബ് വിപുലീകരിക്കുക, ഗ്രൗണ്ടി ല്‍ പുല്ലുവെച്ചുപിടിപ്പിക്കുക, ജില്ലാപഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടത്തിനും ഗ്രൗണ്ടിനും ഇടയിലെ സ്ഥലം കരിങ്കല്‍കെട്ടുകൊണ്ട് രണ്ടു ഭാഗമാക്കി മുകള്‍ ഭാഗം കൃഷിയിടവും താഴെ ഭാഗം ചെറിയകുട്ടികളുടെ കളിസ്ഥലവുമാക്കുക, ചുറ്റുമതില്‍നിര്‍മ്മാണം തുടങ്ങിയവയൊക്കെ അടിയന്തിരമായി ചെയ്തുതീര്‍ക്കേണ്ട ജോലികളാണ്.

അക്കാദമിക നിലവാരം

2009-10 വര്‍ഷം 5 LSS, 2 USS, ....... { സ്കോളര്‍ഷിപ്പുകള്‍ }..... , ..., പഞ്ചായത്ത് പരിധിയില്‍ നിന്നുമുള്ള {| വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. |}

ക്ലബ് പ്രവര്‍ത്തനങ്ങള്‍

സാമൂഹ്യ പാഠ ബോധനോദ്ദേശ്യത്തിന്റെ ഭാഗമായ ജനാധിപത്യ തെരഞ്ഞെടുപ്പ്, തുടര്‍ന്ന് യാത്രാ വിവരണ മത്സരം നടത്തി എല്ലാവര്‍ക്കും പഠനയാത്ര പ്രാപ്യമാക്കുന്നതിന് രണ്ട് ദിവസത്തെ കണ്ണൂര്‍-കാസര്‍കോട് യാത്ര 2 ട്രിപ്പുകളിലായി നടത്തി LP കുട്ടികള്‍ക്കായി കോഴിക്കോട് യാത്രയും സംഘടിപ്പിച്ചു പഠനാനുഭവങ്ങള്‍ നല്‍കുന്ന വ്യത്യസ്ത ലഘു ഫീല്‍ഡ് ട്രിപ്പുകളും നടന്നു വരുന്നു. ഒരോ വിദ്യാഭ്യാസ വര്‍ഷത്തിലെയും പ്രഥമ PTA ജനറല്‍ ബോഡിയോഗത്തില്‍ അവതരിപ്പിച്ച് യാത്രക്ക് അംഗീകാരം നേടുന്നു.

സാമൂഹ്യ പങ്കാളിത്തം

0000 രൂപ പ്രാദേശികമായി സമാഹരിച്ച് മികച്ച സൗണ്ട് സംവിധാനം രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പും ജില്ലാ ആശുപത്രിയിലേക്ക് വീല്‍ചെയര്‍ കൈമാറലും(2010 August 5) വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യബോധവും പരസ്പരസഹകരണ മനസ്ഥിതിയും വളര്‍ത്തുന്നതിന് നടത്തിയ പരിപാടിയായിരുന്നു ഇത് മലപ്പുറം ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് 4000 രൂപയുടെ വീല്‍ചെയര്‍ കുട്ടികളുടെ സഹായത്തോടെ നല്‍കി. 2010 ഓഗസ്ത് 5 ന് മുഴുവന്‍ കുട്ടികളുടെയും രക്ത ഗ്രൂപ്പ് നിര്‍ണ്ണയവും നടത്തി. O+ve – 308 AB+ve – 54 O-ve - 14 B+ve – 241 A-ve - 13 AB-ve - 2 A+ve – 160 B-ve - 15 Total - 807

വിദ്യാര്‍ത്ഥികളുടെ സമഗ്ര ആരോഗ്യ പരിശോധനയും രക്ഷിതാക്കളുടെ നേത്രരോഗനിര്‍ണയവും നടത്തി. IEDC പരിശോധനയില്‍ കണ്ടെത്താത്ത 10 കുട്ടികളുടെ (825 ല്‍)നേത്രതകരാര്‍ കണ്ടെത്തി. 150 രക്ഷിതാക്കളില്‍ 25 പേര്‍ക്ക് കണ്ണടയും 6 പേര്‍ക്ക് ഓപറേഷനും നിര്‍ദേശിച്ചു. സ്ഥാപനവും സമൂഹവുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന്ന് ക്യാമ്പ് സഹായിച്ചു. മഞ്ചേരി EYE hospital ന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.

വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍,PTA,MTA അംഗങ്ങള്‍, പഞ്ചായത്ത് ബോര്‍ഡ് അംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് 25000 രൂപ സമാഹരിച്ച് കോഴിബിരിയാണി നല്‍കി. പരസ്പരസ്നേഹം,ഐക്യം എന്നിവ കുട്ടികളില്‍ വളര്‍ത്താന്‍ സുഹൃദ്സംഗമം സഹായിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍ വിലയിരുത്തി. അനുബന്ധമായി വ്യത്യസ്ത പാഠ്യേതര മത്സരങ്ങള്‍,മൈലാഞ്ചിയിടല്‍ എന്നിവ നടത്തി.


കമ്പ്യൂട്ടര്‍ ലാബ്

2004-05 അധ്യായനവര്‍ഷത്തിലാണ് നമ്മുടെ സ്‌കൂളില്‍ ആദ്യമായി കമ്പ്യൂട്ടര്‍ എത്തുന്നത്. ആ വര്‍ഷം തന്നെ യു.പി. ക്ലാസിലെ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പഠനം ആരംഭിച്ചു. ഒരു അധ്യാപികയെ പി.ടി.എ. നിയമിച്ചു. ഓരോ ക്ലാസിനും ആഴ്ചയില്‍ രണ്ട് വീതം പിരിയേഡുകള്‍ ഐ.ടി.ക്കായി മാറ്റിവച്ചു. കമ്പ്യൂട്ടര്‍പഠനം ആരംഭിക്കുന്നത് ഒരു തിയറി ക്ലാസിലൂടെയാണ്. ഐ.ടി. പഠനം തുടങ്ങിയ സമയത്ത് ഒരു പ്രത്യേക സിലബസോ, കേവലം നിര്‍ദ്ദേശങ്ങള്‍ പോലുമോ ഇത് സംബന്ധിച്ചുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ എസ്.ആര്‍.ജി. തലത്തില്‍ തയ്യാറാക്കിയ ഒരു പാഠ്യക്രമമാണ് സ്‌കൂളില്‍ അനുവര്‍ത്തിച്ചു പോന്നിരുന്നത്. കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങള്‍ പരിചയപ്പെടുത്തുക എന്ന പ്രാഥമികക്ലാസ് ഇന്നത്തെ കാലത്ത് അപ്രസക്തമാണെങ്കിലും അന്ന് അത്യാവശ്യമായിരുന്നു. തുടര്‍ന്ന് കമ്പ്യൂട്ടര്‍ സംജ്ഞകള്‍ പരിചയപ്പെടുത്തുന്നു. കഴ്‌സര്‍, ഡെസ്‌ക്‌ടോപ്, ഫോള്‍ഡര്‍ മുതലായവ.

തുടര്‍ന്നാണ് കുട്ടികളെ കമ്പ്യൂട്ടര്‍ ലാബിലേക്ക് കൊണ്ടുപോകുന്നത്. സ്ഥലസൗകര്യത്തിന്റെ അഭാവം കാരണം, തുടക്കത്തില്‍ കുട്ടികളെ രണ്ടു ബാച്ചുകളായാണ് ലാബില്‍ കൊണ്ടുപോയിരുന്നത്. എന്നാല്‍ ഇന്ന് എല്ലാ കുട്ടികളെയും ഉള്‍കൊള്ളാവുന്ന ഒരു വിപുലീകൃത സ്മാ ര്‍ട്ട് ക്ലാസ്‌റൂം സ്‌കൂളില്‍ സജ്ജീകരി ച്ചിരിക്കുന്നു. മൗസ് പ്രാക്ടീസ് ലഭിക്കുന്നതിനായി ഓരോ കുട്ടിക്കും വി വിധ ഗെയിമുകള്‍ കളിക്കാനവസരം നല്‍കുന്നു. വെറും വിനോദം എന്നതിലുപരി പഠനസംബന്ധിയായ ഗെയിമുകളാണ് ഉപയോഗപെടുത്തുന്നത്. കണക്ക്പഠനം, ശാസ്ത്രപഠനം എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകുന്നു.

കഴിഞ്ഞവര്‍ഷം വരെ എല്ലാ കുട്ടികളെയും കമ്പ്യൂട്ടര്‍ സാക്ഷരരാക്കുക എന്ന ദൗത്യമാണ് മുഖ്യമായും ചെയ്തു വന്നിരുന്നത്. കൂടാതെ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനും ഐ.ടി. ലാബ് ഉപയോഗപ്പെടുത്തിയിരുന്നു. 8-ാം ക്ലാസിലെ ഐ.ടി. പഠനത്തിന് സഹായകമാകുന്ന രീതിയിലുള്ള ഒരു പരിശീലനമാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വന്നിരുന്നത്. 2009-10 വര്‍ഷമായപ്പോഴേക്കും ഐ.ടി. വിദ്യാഭ്യാസത്തിന് ഒരു പുതിയ മാനം കൈവന്നിരിക്കുന്നു. 5,6,7 ക്ലാസുകളില്‍ ഐ.ടി. ടെക്സ്റ്റ് ബുക്ക് ഉണ്ട്. അതിനനുസരിച്ച് ഐ.ടി. ക്ലാസുകള്‍ നവീകരിക്കപ്പെട്ടു. ആഴ്ചയിലുള്ള രണ്ട് പിരിയേഡുകള്‍ക്കു പുറമെ സാധ്യമായ മറ്റു പിരിയേഡുകളും കമ്പ്യൂട്ടര്‍ പഠനത്തിനായി മാറ്റിവെക്കുന്നു. കമ്പ്യൂട്ടറുടെ എണ്ണം കുട്ടികള്‍ക്കനുസരിച്ച് കുറവാണെങ്കിലും, എല്ലാ കുട്ടികള്‍ക്കും പ്രാക്ടിക്കലിന് അവസരം നല്‍കുന്നുണ്ട്.

ഐ.ടി. പിരിയഡുകളില്‍ മാത്രമല്ല മറ്റു പല സമയങ്ങളിലും ഐ.ടി. ലാബ് സജീവമാണ്. വിവിധ വിഷയങ്ങള്‍ പഠിപ്പിപ്പിക്കുന്നതിന് എല്ലാ അധ്യാപകരും ഐ.ടി. ഉപയോഗപ്പെടുത്തുന്നു. വെക്കേഷന്‍ കാലത്ത് ലഭിച്ച ഐ.ടി. പരിശീലനം എല്ലാ അധ്യാപകരെയും ഐ.ടി. അധിഷ്ഠിത അധ്യാപനത്തിന് പ്രാപ്തരാക്കിയിട്ടുണ്ട്. സാമൂഹ്യശാസ്ത്രക്ലാസുകളില്‍ ഇന്റര്‍നെറ്റിന്റെ സഹായ

സയന്‍സ് ലാബ്

ശാസ്ത്രത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സയന്‍സ് ലാബ് ഓരോ സ്‌കൂളിലും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതുമനസ്സിലാക്കി കൊണ്ടുതന്നെ സ്‌കൂളില്‍ സയന്‍സ് ലാബ് ഫലപ്രദമായ രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉപകരണങ്ങള്‍ മൂന്ന് അലമാരകളിലായി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഉപകരണങ്ങളുടെ പേരുകളും സ്ഥാനവും ലാ ബില്‍ പ്രത്യേകം എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആസിഡുകള്‍, ആല്‍ക്കലികള്‍, ലെന്‍ സുകള്‍, ടെസ്റ്റ്ട്യൂ ബുകള്‍, ഗ്ലാസ്ഉപകരണങ്ങള്‍, മറ്റുരാസവസ് തുക്കള്‍ മുതലായവ പെട്ടെന്ന് തന്നെ തെരഞ്ഞെടുക്കാന്‍ കുട്ടികളെ ഇത് വളരെ അ ധികം സഹായിക്കുന്നു. കുട്ടികളെ ലാബിലേക്ക് കൊണ്ടുവന്നാണ് വിവിധപരീക്ഷണങ്ങള്‍ ചെയ്യിക്കുന്നത്. പരീക്ഷണക്കുറിപ്പു കള്‍ തയ്യാറാക്കുകയും അത് വിശദമായ ചര്‍ ച്ചകള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നു.

ലൈബ്രറി

പുതിയ പഠനരീതിയനുസരിച്ച് കുട്ടികള്‍ ധാരാളം കാര്യങ്ങള്‍ സ്വയം കണ്ടെത്തേണ്ടതുണ്ട്. ഇതിനവര്‍ക്ക് സഹായകമാകുന്നത് ലൈബ്രറിയാണ്. അലമാരയില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ച പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധിച്ചാല്‍ മാത്രമേ നിലവിലുള്ള ലൈബ്രറി കുട്ടികള്‍ക്ക് പ്രയോജനപ്പെടൂ. നമ്മുടെ സ്‌കൂള്‍ലൈബ്രറി ശാ സ്ത്രീയമായ ഒരു അടുക്കും ചിട്ടയും ഉള്ളതാണ്. ഏകദേശം മൂവായിരത്തോളം പുസ്തകങ്ങള്‍ ഇവിടെയുണ്ട്. ഇവയെല്ലാം അതാത് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ തരം തിരിച്ച് പ്രത്യേകകോഡുകള്‍ നല്‍കിയിരിക്കുന്നു. ഓരോ കോഡിലും പ്രത്യേകക്രമനമ്പര്‍ നല്‍കുക വഴി ആവശ്യമുള്ള പുസ്തകം പെട്ടെന്ന് കണ്ടെത്തുക എന്നത് ആയാസരഹിതതമായിത്തീര്‍ന്നു.

2005-06 വര്‍ഷത്തില്‍ നടന്ന ലൈബ്രറി ശാക്തീകരണപ്രവര്‍ത്തനങ്ങളുടെ അനന്തരഫലമാണ് ഇന്ന് നാം കാണുന്ന ലൈബ്രറി. ഇതിന്റെ ഭാഗമായി ധാരാളം പദ്ധതികള്‍ ആ സൂത്രണം ചെയ്ത് നടപ്പിലാക്കി. വാ യനാവിളംബരജാഥ, സമീപവീടുകളില്‍ നിന്നും പുസ്തകം ശേഖരിക്കല്‍ എന്നിവയെല്ലാം നാട്ടുകാരിലും വായനയുടെ പ്രാധാന്യം എത്തിക്കുന്നതിന് സഹായിച്ചു. ന്നതിന് സഹായകമായി.

ഓരോ ക്ലാസിലേക്കും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായത്ര പുസ്തകങ്ങള്‍ വര്‍ഷാരംഭത്തില്‍ തന്നെ ക്ലാസധ്യാപകനെ ഏല്‍പ്പിക്കുന്നു. ക്ലാസധ്യാപകന്‍ ആഴ്ചയില്‍ ഒരു പിരിയേഡ് പുസ്തകവിതരണത്തിനായി നീക്കി വെച്ചിട്ടുണ്ട്. ഇതിനു പുറമേ ഓരോ കുട്ടിയും അവര്‍ക്കാവശ്യമായ മറ്റു പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്നും നേരിട്ട് കൈപ്പറ്റുന്നു. പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പുസ്തകങ്ങളുടെ കോഡ് തിരിച്ചുള്ള ലിസ്റ്റ് അവരെ സഹായിക്കുന്നു. സെമിനാര്‍, പ്രൊജക്ട്, അസൈന്‍മെന്റ് തുടങ്ങിയവയ്ക്കാവശ്യമായ പുസ്തകങ്ങള്‍ കുട്ടികള്‍ കണ്ടെത്തി ലിസ്റ്റ് ലൈബ്രേറിയനെ ഏല്‍പ്പിക്കുകയും അതു അവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.

സജീവമായ ഒരു വായനാക്ലബ്ബ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനാക്കുറിപ്പ് തയ്യാറാക്കല്‍, രംഗങ്ങള്‍ ദൃശ്യാവിഷ്‌കരിക്കല്‍ തുടങ്ങി ധാരാളം പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ ചെയ്തു വരുന്നു. ഓരോ ആഴ്ചയും മികച്ച ആസ്വാദനാക്കുറിപ്പ് കണ്ടെത്തി അസംബ്ലിയില്‍ വായിക്കുന്നു.


2009-10 വര്‍ഷം വായനാവാരാചരണത്തോടനുബന്ധിച്ച് സജ്ജീകരിച്ച സ്വതന്ത്രലൈബ്രറി എല്ലാ കുട്ടികളെയും വായനയുടെ ലോകത്തേക്ക് ആകര്‍ഷിക്കാനുതകുന്നതാണ്. പ്രത്യേകം സജ്ജീകരിച്ച വായനാമുറി കുട്ടികള്‍ക്ക് സൗകര്യപൂര്‍വ്വം വായിക്കാനുള്ള അവസരം നല്‍കുന്നു. നിറവ്-09എന്ന പേരില്‍ നടത്തിയ ഈ പരിപാടിയില്‍ എല്ലാ കുട്ടികളും അധ്യാപകരും ഓരോ പുസ്തകം വീതം കൊണ്ടുവരികയും അത് തുറന്നഅലമാരയില്‍ സജ്ജീകരിക്കുകയും ചെയ്തു. ഓഴിവുസമയങ്ങളില്‍ കുട്ടികള്‍ ഈ ലൈബ്രറി ഉപയോഗപ്പെടുത്തുന്നു...

കലാകായിക പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ സൗന്ദര്യ വത്കരണം

കഥ പറയും ചുമരൂകള്‍

വിശാലമായ കളിസ്ഥലം

പഠന യാത്രകള്

പഠനയാത്രകള്‍ പഠനാനുഭവമായി മാറ്റുന്നതിനു ആകര്‍ഷകമായ പഠനയാത്രകള്‍ നടത്തി വരുന്നു.... ..... തുടങ്ങിയവ കുട്ടികള്‍ക്ക് ഹൃദ്യമായ അനുഭവമായി




വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍