ജി.എം.എൽ..പി.എസ് ചേറൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 13 സെപ്റ്റംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpschoolcherur (സംവാദം | സംഭാവനകൾ)

സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കു വേദിയായ ചേറൂറില്‍ 1947 ജൂണ്‍ 6നാണ് ജി. എം . എല്‍. പി. സ്കൂള്‍ ആരംഭിച്ചത്.

അക്കാലത്ത് 'ബോരഡ് സകൂള്‍" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.തുടര്ന്ന് 1957-ലാണ് നിലവിലുള്ള പേര് സ്വീകരിച്ചത്. കണ്ണമംഗലം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമണ് ചേറൂര് ജി.എം.എല്‍.പി.സ്കൂള്‍. കണ്ണേത്ത് അഹമ്മദ് കുട്ടി നിര്‍മിച്ച് വാടകയ്ക്കു നല്‍കിയ കെട്ടിടത്തിലാണ് ഇന്നും ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. മുന്നൂറോളം കുട്ടികളുള്ള ഈ വിദ്യാലയത്തിന്റെ സുഗമായ പ്രവര്‍ത്തനത്തിനായി മദ്രസാ കെട്ടിടം സ്കൂളിനായി മദ്രസാ കമ്മിറ്റി വിട്ടു തന്നിട്ടുണ്ട്. ഭൗതീക സൗകര്യങ്ങളുടെ കാര്യത്തില്‍ ഈ വിദ്യാലയം പരിമിതികള്‍ കൊണ്ടു പ്രയാസപ്പെടുംബോള്‍ അവ പ്രവര്‍ത്തന നൈരന്തരത്തിന് വഴിമുടക്കിയാവാതെ നോക്കുന്നത് ഇവിടുത്തെ അധ്യാപകരും രക്ഷിതാക്കളുമാണ്.മത്സരപരീക്ഷകളിലും കലാകായിക ശാസ്ത്രമേളകളിലും വേങ്ങര ഉപജില്ലയില്‍ മുന്‍പന്തിയിലാണ് ഈ വിദ്യാലയം.ഇവിടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച "കാരുണ്യ കിരണം" പദ്ധതി വിദ്യാലയ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.കുട്ടികള്‍ കൊണ്‍ടുവരുന്ന നാണയത്തുട്ടുകള്‍ ശേഖരിച്ച് പാവപ്പെട്ട കുട്ടികള്‍ക്ക് യൂണീഫോം, പുസ്തകങ്ങള്‍ എന്നിവ വിതരണം ചെയ്യുകയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

"https://schoolwiki.in/index.php?title=ജി.എം.എൽ..പി.എസ്_ചേറൂർ&oldid=114431" എന്ന താളിൽനിന്ന് ശേഖരിച്ചത്