CARTOON ANIMATION TRAINING(5,6,7,17 SEP 2011)

സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തെരഞ്ഞെടുത്ത ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കാര്‍ട്ടൂണ്‍ അനിമേഷന്‍

സിനിമാ നിര്‍മ്മാമത്തിന്റെ ഒന്നാം ഘട്ട പരിശീലനം ജിഎച്ച്.എസ്.എസ് കുമരപുരത്തില്‍ sep.5 തിങ്കളാഴ്ച്ച ആരംഭിച്ചു.



നാലു ദിവസത്തെ പരിശീലനം ഒരു പ്രാര്‍ത്ഥനയോടെ തുടങ്ങി

പ്രധാനധ്യാപിക ശ്രീമതി ശ്രീകുമാരി ടീച്ചര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.



ആദ്യദിവസം എക്സിക്യൂട്ടീവ് ഡയറക്ടറായ അല്‍വര്‍ സാദത്ത് സാറിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ചു.

കാര്‍ട്ടൂണിസ്റ്റായ ഇ.സുരേഷിന്റെ നേതൃത്വത്തില്‍ ഒരുക്കിയ നാല് dvd കളില്‍ ഒരുക്കിയ മൊഡ്യൂളുകളിലൂടെയാണ് പരിശീലനം നടത്തുന്നത്.



ജില്ല മാസ്റ്റര്‍ ട്രയിനറായ മാലിക്ക് സര്‍, school S.I.T.C ശാന്തി ടീച്ചര്‍, J.S.I.T.C ലളിത ടീച്ചര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

കുട്ടി ആര്‍. പിമാരായ വിസ്മയ, വിഷ്ണുപ്രിയ എന്നിവര്‍ ട്രെയിനിങ്ങിന് നേതൃത്വം നല്‍കി.



ഒരു കാര്‍ട്ടൂണ്‍ സിനിമ നിര്‍മ്മിക്കുന്നതിനുള്ല കഥ കണ്ടെത്തല്‍, തിരക്കഥ രൂപപ്പെടുത്തല്‍, സ്റ്റോറി ബോര്‍ഡ് തയ്യാറാക്കല്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ വരയ്കല്‍, സീനുകള്‍ തിരിച്ച് കഥാപാത്രങ്ങള്‍ക്ക് ചലനം കൊടുക്കല്‍, ശബ്ദവും സംഗീതവും നല്‍കല്‍, ചലച്ചിത്രത്തിന് ടൈറ്റിലുകള്‍ നല്‍കല്‍ എന്നിവയിലാണ് ഇപ്പോള്‍ പരിശീലനം നല്‍കിക്കൊണ്ടിരിക്കുന്നത്.

പ്രമാണം:21063.138

"https://schoolwiki.in/index.php?title=PLS_CLICK_HERE_TO_SEE_OUR_CARTOON_ANIMATION_TRAINING&oldid=114134" എന്ന താളിൽനിന്ന് ശേഖരിച്ചത്