ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unnigouthaman (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


== ചരിത്രം ==

ചരിത്രസ്മരണകൾ ഉറങ്ങുന്ന ശാന്തസുന്ദരമായ പെരിയാറിൻ തീരത്ത് എറണാകുളം ജില്ലയിലെ ആലുവ മുനിസിപ്പലിറ്റിയിലെ തോട്ടയ്ക്കാട്ടുകരയിൽ സ്ഥിതിചെയ്യുന്ന കീർത്തികേട്ട വിദ്യാലയമാണ് ഹോളിഗോസ്റ്റ് കോൺ വെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ ഫോർ ഗേൾസ്. കോൺഗ്രിഗേഷൻ ഒാഫ് തെരേസ്യൻ കാർമലേറ്റ്സ് എന്ന സന്യാസിനീ സമൂഹത്തിന്റെ മേൽനോട്ടത്തിൽ 1952ൽ 31വിദ്യാർത്ഥികളുമായി സിസ്സ് റ്റർ പേ‍‍ഷ്യൻസിൻെറ നോതൃത്ത്വത്തിൽ ഫസ്റ്റ് ഫോം ആരംഭിച്ചു. 1962ൽ എൽ പി വിഭാഗവും 1982ൽ ഹൈസ്ക്കുൂൾ വിഭാഗവുംആരംഭിച്ചു. ബാലാരി‍‍ഷ്ടതകൾ പിന്നിട്ട് കൗമാരത്തിലേയ് ക്ക് എത്തി നിൽക്കുന്ന വിദ്യാലയത്തെ നയിച്ചത് സി സ്സ്റ്റർ മെലീറ്റയാണ്. S S L C പരീക്ഷ യ്ക്ക് ആദ്യ ബാച്ചിൽ 31 കുട്ടികൾ പരീക്ഷയെഴുതി .നൂറുമേനി വിളവു നൽകി. നീണ്ട 10 വർഷക്കാലം സ്ക്കൂളിന്റെ ഉയർച്ചയിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് സിസ്റ്റർ മെലീറ്റ. യുവജനാേൽസവം,കായികമേള,ശാസ്ത്ര.ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കി പ്രശസ്തിയുടെ മേഖലകളിലേയ്ക്കു കാലൂന്നിയത് ഈകാലഘട്ടത്തിലാണ്. പിൻഗാമികളായ സി ലുസീന, സി ലില്ലിയൻ, സി ഡോറ,സി ക്രിസ് റ്റീന ,സി ലിസിലറ്റ് എന്നിവർ വിജയത്തീന്റെ കെടുമുടികൾ കീഴടക്കികൊണ്ടും വീണ്ടും വീണ്ടും ഒൗന്ന്യത്യത്തിലെത്തിക്കാൻ അക്ഷീണം യത്നിച്ചവരാണ് .സ്ക്കൂളിന്റെ പ്രവത്തന മികവ് ഒന്നുകൊണ്ടു മാത്രമാണ് യാതൊരു ശുപാർശയും കൂടാതെ 2000 ത്തീൽ ഹയർ സെക്കന്റെറി അനുവദിച്ചുകിട്ടിയത് . ഈ വിദ്യാലയം ഇപ്പോൾ 2000ൽ പരം വിദ്യാർത്ഥികളുമായി സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചുവരുന്നു. പ്രീപ്രൈമറി മുതൽ ഹയർസെക്കന്ററി വരെ യുള്ള ക്ലാസുകൾ പ്രഗൽഭരായ അദ്ധ്യാപകസമൂഹം ബഹുമാനപ്പെട്ട സി. ലിസ്സി ടി സി(Headmistress),സി. അലയ (Principal)എന്നിവരുടെ സാന്നിദ്ധ്യത്തിൽ നയിക്കുന്നു. കുട്ടികളെ തല്പരരാക്കുന്ന വിവിധതരം ക്ലബ്ബുകളും ,ഗൈഡ്സ്, റെഡ് ക്രോസ്, ബുൾബുൾസ്, കെ.സി.എസ്.എൽ, എലീഷ്യൻസ് എയഞ്ചൽസ് ആർമി, മുതലായ സംഘടനകളും ഇവിടെ പ്രവർത്തിക്കുന്നു. എല്ലാവർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടുന്ന വിദ്യാലയങളിൽ ഒന്നാണിത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് 4 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
















{

മാനേജ്മെന്റ്

കോൺഗ്രിഗേഷൻ ഒഫ് തെരേസ്യൻ കാർമലേറ്റ്സിന്റെ കീഴിലാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. സി.മെലീറ്റ സി.ടി.സി. സ്ക്കൂൾ മാനേജറായും , സി ലൈസ സി ടി സി ലോക്കൽ മാനേജരായും സേവനം ചെയ്യ് തു വരുന്നു .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി ഫിലോമിന , സി.മെലീറ്റ സി.ടി.സി., സി.ലില്ലിയൻ സി.ടി.സി., സി.ലുസീന സി.ടി.സി., സി. ഡോറ സി.ടി. സി.സി ക്രിസ്റ്റീന സി. ടി സി .സി. ലിസ് ലറ്റ് സി ടി സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.എം. ഒ. ജോൺ - മുൻ നഗരസഭ അധ്യക്ഷൻ
  • കുുമാരി ലിസ്സി എബ്രാഹം ആലുവ നഗര സഭഅദ്ധ്യക്ഷ
  • ശ്‍ിമതി ലീന ജോർജ് കൗൺസിലർ





ചരിത്രം

ഭൗതികസൗകര്യങ്ങൾ

L P ,UP,HS, വിഭാഗങ്ങൾക്കായി മൂന്ന് കെട്ടിട സമുച്ചയം .ഹൈസ് ക്കൂളിന് 11 ക്ലാസ്സ് റൂമുകൾ,UP ക്ക് 15 ക്ലാസ്സ്റൂമുകൾ LP ക്ക് 13 ക്ലാസ്സ് റൂമും ഉണ്ട്. വൃത്തിയും വെടിപ്പും ഉള്ള 35 ൽ പരം ശുചിമുറികൾ. ഹൈസ്ക്കുൂളിന് 16 കമ്പ്യൂട്ടറും പ്രൊജക്ടർ സംവിധാനവും ഉളള കമ്പ്യൂട്ടർ ലാബ് ഉണ്ട് ലാബിൽ ഇന്റർ നെറ്റ് സൗകുര്യം ലഭ്യമാണ്. വിശാലമായ കളിസ്ഥലം ,വൃത്തിയും വെടിപ്പുംഉളള അടുക്കള.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


  • NH 47 ന് തൊട്ട് ആലുവ നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി പറവൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 5 കി.മി. അകലം

നേട്ടങ്ങൾ

അർപ്പണ മനോഭാവവും ത്യാഗസന്നദ്ധതയുമുള്ള അദ്ധ്യാപകരുടെ കൂട്ടായ പരിശ്രമഫലമായി എസ് എസ് എൽ സി ക്ക് എല്ലാ വർഷവും നൂറുമേനിവിജയം | സംസ്കൃതകലോൽസവത്തിൽ ഉപജില്ലാതലത്തിത്‍ സ്ഥിരമായി സെക്കൻറ് ഒാവറോൾ ചാമ്പ്യൻഷിപ്പ് , അറബികലോൽസവത്തിൽ എൽ പി വിഭാഗം ഫസ്റ്റ് ഒവറാേൾ ചാമ്പ്യൻഷിപ്പ് , ഉപജില്ലാ കായികമേളയിൽ സ്ഥിരമായി സെക്കൻറ് ഒാവറോൾ ചാമ്പ്യൻഷിപ്പ് ,എൽ പി വിഭാഗത്തിന് ഫസ്റ്റ് ഒവറാേൾ ചാമ്പ്യൻഷിപ്പ് ,ഗെയിംസ് ഇനത്തിൽ ഷട്ടിൽ ബാഡ്മിൻറൻ സീനിയർ, ,ജൂനിയർ വിഭാഗം ഒന്നാംസ്ഥാനം , | 2016 ഉപജില്ലാതലത്തിൽ എെടി ക്വിസ്സി ന് ഒന്നാം സ്ഥാനം ലഭിച്ചു .ഉപജില്ലാതലത്തിൽ സോഷ്യൽസയൻസ് ക്വിസ്സ് ,അറ്റ് ലസ് നിർമ്മാണം ,ന്യൂസ് റീഡിങ്ങ് ,എന്നിവയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു .കുുട്ടികളുടെ ജൈവ പച്ചക്കറി തോട്ടം ,ഔഷധതോട്ടം എന്നിവയും എടുത്തുപറയത്തക്ക നേട്ടങ്ങളാണ് . | സ്പോർട്സ്, സയൻസ്, യൂത്ത്ഫെസ്റ്റിവൽ, , റെഡ്ക്രോസ്എന്നിവയ്ക്ക് ഗ്രെസ് മാർക്കുകൾ കിട്ടിവരുന്നു. | സ്കൂൾ ലെവലിൽ മികച്ച ഒരു ബാൻഡ് ട്രൂപ്പും പ്രവർത്തിച്ചുവരുന്നു. | ബെസ്റ്റ് കാമ്പസ്, വിശാലമായ കളിസ്ഥലം | ആധുനീക സൗകര്യങ്ങളോടുകൂടിയ കമ്പൂട്ടർ ലാബ്.

                                                          2016- 17  അദ്ധ്യയന വർ‍ഷത്തെ പ്രവർത്തന മികവ്
                 സ്ക്കൂൾപ്രവേശനോൽസവം ഒാണം ക്രിസ്മസ് ​എന്നിവ സമുചിതമായി ആഘോ‍‍ഷിച്ചു.സ്ക്കൂൾ ഉച്ചഭക്ഷണപരിപാ‍ടിയിൽ ഉൾപ്പെട്ട എല്ലാകുുട്ടികൾക്കും ഒാണസദ്യനൽകി . മലയാള മനോരമ നല്ല പാഠം പദ്ധതിയിൽ അംഗമായ ‍ഞങ്ങളുടെ വിദ്യാലയംഅഞ്ജന ടീച്ചറിന്റെ നേതൃത്ത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നും 10 രൂപ സമാഹരിച്ച് ഗവ .ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കുന്ന നിർദ്ധനരായ വൃക്ക രോഗികൾക്കുഡയാലിസിസിനു നൽകിവരുന്നു.‍‍‌‌ഞങ്ങളുടെ കുട്ടികളുടെ രക്ഷിതിക്കൾക്ക് ചികിൽസാസഹായകമായി കുുട്ടികളിൽനിന്നും അദ്ധ്യാപകരിൽ നിന്നും സമാഹരിച്ച് 50000 രൂപ നൽകി. നബിദിനം പ്രമാണിച്ച് നിർദ്ധനരായ വിദ്ധ്യാർത്ഥികൾക്ക്         അരിയും പച്ചക്കറിയും നൽകി .
             ഒാണത്തോടനുബന്ധിച്ച് ആലുവ ഗവ. ഹോസ്പിറ്റലിൽ 118-ഒാളം ഡയാലിസിസ് രോഗികൾക്കു ഒാണക്കിറ്റു നൽകിക്കൊണ്ടു വിദ്ധ്യാലയത്തിലെ കെച്ചു മക്കൾ നന്മയുടെ നിറദീപങ്ങളായി മാറി.,

S S L C കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി MORNING CLASS, EVENING CLASS, SATERDAY CLASS ,എന്നിവ നടതിതിവരുന്നു. ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ സഹായിക്കുന്നതിനായി നവ പ്രഭപദ്ധതിപ്രകാരം EVENING CLASS നടത്തി.ഹരിതകേരളംപദ്ധതിയുടെ ഭാഗമായി രണ്ടാം വാർഡിലെ കാട് വെട്ടിത്തെളിച്ചു.വിദ്ധ്യാലയത്തിൽ RED CROSS, GUIDES, എന്നീസംഘടനകൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. ദിനാ‍ചരണങ്ങളിലും സ്ക്കൂളിന്റെ മറ്റു പ്രവർത്തനങ്ങളിലും ഈസംഘടനയുടെ സഹകരണം ചെറുതല്ല. ഗൈഡ്സിലെ 12 കുട്ടികകൾ രാജപുരസ്ക്കാർപരീക്ഷ പാസാവുകയുംഗ്രേയ്സ്മാർക്കിനർഹയാവുകയും ചെയ്തു. റെഡ്ക്രോസിലെ 18 കുട്ടികൾക്ക്ഗ്രേയ്സ് മാർക്ക് നേടാനായി എന്നതും വലിയ നേട്ടമായികരുതുന്നു.

       ഈവർ‍‍ഷം S S L C പരീക്ഷഎഴുതിയത് 197 കുട്ടികളാണ്. ഇത്തവണയും നൂറു മേനി വിജയം കൈവരിക്കാൻകഴി‍‍ഞ്ഞു .ഏഴുകുട്ടികൾക്ക്  എല്ലാവിഷയത്തിനും A+ഉം ഒൻപതുപേർ 9A+ഉം കരസ്ഥമാക്കി‍ .

യാത്രാസൗകര്യം

|WELL MAINTAINED BUSES

മേൽവിലാസം

HOLY GHOST CONVENT GHSS, THOTTAKKATTUKARA P.O., ALUVA 683 108

വഴികാട്ടി

{{#multimaps:10.123336,76.344163 | width=800px | zoom=16}}

വർഗ്ഗം: സ്കൂ