== ‍ആമുഖം ==

അഹമ്മദ് കുരിക്കള് മെമ്മോറിയല് ഹൈസ്കൂള്

1979 ജൂലൈ 7-നു അഹമ്മദ് കുരിക്കള് മെമ്മോറിയല് യു പി സ്കൂള് എന്ന പേരില് കോട്ടൂര് മദ്രസ്സയില് ഈ വിദ്യാലയം ആരംഭിച്ചു. 2003-ല് ഹൈ സ്കൂളായി ഉയര്ത്തപ്പെട്ടു. ഇപ്പോള് രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്ഥികള് ഇവിടെ പഠിക്കുന്നു. കൊട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലര്ത്തുന്നു. നിരവധി പ്രതിഭകളെ വാര്ത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളില് സംസ്ഥാന തലത്തില് ശ്രദ്ധേയമായ നേട്ടങ്ങള് കൈവരിച്ചു.

ശിശു സൌഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബുകള്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, സ്മാര്ട്ട് ക്ലാസ്സ് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. സ്കൌട്ട് ആന്ഡ് ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില് സജീവമായി പ്രവര്ത്തിക്കുന്നു.


== സൗകര്യങ്ങള്‍ ==

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ്

മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

2008 -മലപ്പുറം സബ് ജില്ല അറബിക് കലാമേളയില് ഓവറോള് കിരീടം.

കൊല്ല ത്തുവെച്ചു നടന്ന സ്കൂള്‍ കലോല്‍സവത്തില്‍ പെണ്‍കുട്ടികളുടെ ഒപ്പനയില്‍ ഒന്നാം സ്ഥാനം

മാതൃഭൂമി- സീഡ് ക്വിസ് മത്സരത്തില് മലപ്പുറം വിദ്യാഭ്യാസ ജില്ലയില് ഒന്നാം സ്ഥാനം

മറ്റു പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍)

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.

ഒൗഷധ സസ്യ ത്തോട്ടം പച്ചക്കറിത്തോട്ടം

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

വര്‍ഗ്ഗം: സ്കൂള്‍ വര്‍ഗ്ഗം: മലപ്പുറം