ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/2019-20 അധ്യായന വർഷം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
08:55, 26 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കീഴിൽ വിവിധ പരിരാടികൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടന്നു. വിദ്യാർത്ഥികളുടെ കലാവാസനകൾ ഉണ‍ർത്തുന്ന രീതിയിൽ കഥാരചന, കവിതാരചന,ചിത്ര രചന, കാർട്ടൂൺ, കാരിഗ്രഫി നിർമ്മാണം, പ്രബന്ധരചന, പ്രസംഗമത്സരങ്ങൾ എന്നിവ സ്‍കൂളിൽ നടന്നു. മലയാള അധ്യാപകരായ സുധ എ, രവിചന്ദ്രൻ പാണക്കാട്ട്, ഷാജി വി, നസീറ എസ്.കെ എന്നിവരുടെ നേതൃത്വത്തിൽ ജി എച്ച് എസ് എസ് ഒതുക്കുങ്ങലിലെ എല്ലാ അധ്യാപകരും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കീഴിൽ അണിനിരന്ന് പ്രവർത്തിച്ചു.

മലയാള സാഹിത്യത്തിന്റെയും സംസ്‍കാരത്തന്റെയം ഈറ്റില്ലമായ നിളയിൽ ശുദ്ധജലമൊഴുക്കിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നടന്നത്. ഒതുക്കുങ്ങൽ ഹൈസ്‍കൂളിലെ അറുപത്തി അഞ്ചോളം വിദ്യാർത്ഥികളാണ് പുഴ സംരക്ഷണം ഞങ്ങളുടെ കടമയാണെന്ന സന്ദേശവുമായി കിണറ്റിൽ നിന്ന് ശേഖരിച്ച വെള്ളം നിളയിലേക്ക് ഒഴുക്കിയത്.തിരൂർ തുഞ്ചൻ സ്‌മാരകം സന്ദർശിച്ച ശേഷമായിരുന്നു കട്ടികൾ നിളയിൽ എത്തിയത്. തുടർന്ന് തവരൂർ വൃദ്ധസദനം, പ്രതീക്ഷഭവൻ എന്നിവ സന്ദ‍ർശിച്ച് വീടുകളിൽ നിന്ന് ശേഖരിച്ച നിത്യോപയോക സാധനങ്ങൾ കൈമാറി.


നിളയിൽ ശുദ്ധജലമൊഴുക്കി വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദിയിലെ അംഗങ്ങൾ തുഞ്ചൻ സ്‌മാരകം സന്ദർശിക്കുന്നു
വിദ്യാരംഗം കലാസാഹിത്യവേദിയിലെ അംഗങ്ങൾ തുഞ്ചൻ സ്‌മാരകം സന്ദർശിക്കുന്നു