ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്/അക്ഷരവൃക്ഷം/ആരോഗ്യമെന്ന സമ്പത്ത്
ആരോഗ്യമെന്ന സമ്പത്ത്
രോഗമില്ലാത്ത അവസ്ഥയ്ക്കാണല്ലോ ആരോഗ്യം എന്നു പറയുന്നത്.ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള ചിന്തകളുണ്ടാകൂ.ശരിയായ ജീവിത ശൈലിയിലൂടെ നമുക്ക് ആ അവസ്ഥ കൈവരിക്കാം.വ്യക്തിശുചിത്വമാണ് പരമ പ്രധാനം.തുടർന്ന് പരിസര ശുചിത്വം,സാമൂഹ്യശുചിത്വം....അങ്ങനെ നമ്മുടെ നാടും ലോകവും ശുചിത്വ പൂർണമാകും.അങ്ങനെ നമുക്ക് ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കും. ഭക്ഷണം മറ്റൊരു പ്രധാന ഘടകമാണ്.എങ്ങനെയാണ് നാം ഭക്ഷണം കഴിക്കേണ്ടത്,എങ്ങനെയുള്ള ഭക്ഷണമാണ് നാം കഴിക്കേണ്ടത്,എപ്പോഴാണ് കഴിക്കേണ്ടത് ഇവയൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.പോഷകസമൃദ്ധമായ സമീകൃതാഹാരമാണ് കഴിക്കേണ്ടത്.ഫാസ്റ്റ് ഫുഡ്,ജങ്ക് ഫുഡ് ഇവ പരമാവധി ഒഴിവാക്കണം.അമിതാഹാരവും പോഷണക്കുറവുള്ള ഭക്ഷണവും ശരിയായ ആരോഗ്യത്തിന് ദോഷകരമാണ്. വ്യായാമക്കുറവ്,വിശ്രമമില്ലാത്ത ജോലി,ഉറക്കമില്ലായ്മ,ടെൻഷനുകൾ ഇവയെല്ലാം ശരിയായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്. ഇന്ന് നമ്മുടെ സമൂഹം ഒരുപാട് ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണല്ലോ.ഇതിന്റെ പ്രധാന കാരണക്കാർ മനുഷ്യർ തന്നെയാണെന്നുള്ളതിൽ യാതൊരു തർക്കവുമില്ല.ആയതിനാൽപ്രകൃതിയെ സംരക്ഷിച്ച് ആരോഗ്യത്തെ സംരക്ഷിച്ച് രോഗങ്ങളെ പ്രതിരോധിച്ച് നമുക്ക് നല്ല നാളേയ്ക്കു വേണ്ടി പ്രയത്നിക്കാം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 23/ 12/ 2021 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 23/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം