ഹൈസ്കൂൾ പരിപ്പ്/അക്ഷരവൃക്ഷം/ ശുചിത്വം

14:19, 21 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ) (Tknarayanan എന്ന ഉപയോക്താവ് ഹൈസ്കൂൾ പരിപ്പ്./അക്ഷരവൃക്ഷം/ ശുചിത്വം എന്ന താൾ ഹൈസ്കൂൾ പരിപ്പ്/അക്ഷരവൃക്ഷം/ ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

നമ്മുടെ നിത്യ ജീവിതത്തിൽ അനിവാര്യമായ ഒരു ഘടകം ആണ് "ശുചിത്വം". 'ദൈവഭക്തിയുടെ അടുത്ത ഘട്ടമാണ് ശുചിത്വം' എന്ന വാകൃം നാം കേട്ടിട്ടുണ്ട്.ആരോഗൃകരമായ ജീവിതം നയിക്കാൻ ശുചിത്വം പാലിക്കണം.ശുചിത്വത്തിലൂടെ പല രോഗങ്ങളെയും അകറ്റാൻ സാധിക്കും.നമ്മളെല്ലാവരും ദിവസവും ശരീരം, വായ്, പല്ല്, നമ്മുടെ പരിസരം എന്നിവ ശുചിയായി സൂക്ഷിക്കുന്നു.ഇതിലൂടെ അഴുക്ക് മാത്രമല്ല നമ്മുക്ക് കാണാൻ സാധിക്കാത്ത വൈറസ് പോലുള്ള സൂക്ഷ്മാണുക്കളെ ശരീരത്തിൽ നിന്നും അകറ്റി നിറുത്താൻ സഹായിക്കും.

                    ലോകമാകെ പടർന്നു പിടിച്ച കോവിഡ്-19 എന്ന മഹാമാരിയെ തുരത്താൻ നമ്മുടെ കൈയ്യിൽ ഉള്ള ആയുധമാണ് ശുചിത്വം.വൈറസിനെ തുരത്താൻ ഉള്ള ഏറ്റവും മികച്ച പ്രതിരോധമാണ് സോപ്പും സാനിറ്റൈസറും.കൂടെ കൂടെ സോപ്പിട്ടു കൈ കഴുകുന്നത് വൈറസിനെ തുരത്താൻ സഹായിക്കും.തുമ്മുകയും,ചുമയ്ക്കുകയും ചെയ്യുന്ന ത് തൂവാല കൊണ്ട് മുഖം മറച്ചിട്ടാകണം.കൈ അനാവശ്യമായി മുഖത്തും,വായിലും തൊടുന്നത് ഒഴിവാക്കുക.
     വ്യക്തി ശുചിത്വത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ കൊറോണ യെ അതിജീവിക്കാൻ ഒരു പരിധി വരെ സാധിച്ചു.ലോകജനതയ്ക്ക് വ്യക്തി ശുചിത്വം പാലിച്ച് കൊറോണയെ അകറ്റാൻ സാധിക്കട്ടെ. 
മഹി ബി നായർ
6A ഹൈസ്കൂൾ പരിപ്പ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 12/ 2021 >> രചനാവിഭാഗം - ലേഖനം