ഉള്ളടക്കത്തിലേക്ക് പോവുക

അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/HS

Schoolwiki സംരംഭത്തിൽ നിന്ന്
22:52, 10 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26009 (സംവാദം | സംഭാവനകൾ) ('അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ വിഭാഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ വിഭാഗത്തിൽ 341 വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതിൽ യുപി വിഭാഗത്തിൽ 116 വിദ്യാർഥികളാണ് പഠിക്കുന്നത്. ഹൈ സ്കൂളിൽ വിവിധ വിഷയങ്ങളിലായി 12 അധ്യാപകരും യുപിയിൽ അഞ്ച് അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. അതോടൊപ്പം തന്നെ നോൺ ടീച്ചിങ് വിഭാഗത്തിലായി 4 പേരും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും ഉള്ള അധ്യാപകരുടെ ആത്മാർത്ഥമായ പിന്തുണയാണ് വിദ്യാലയത്തിന്റെ ഉയർച്ചയുടെ നിധാനം.വിദ്യാർത്ഥികളുടെ ബഹുമുഖ ഉന്നമനം ലക്ഷ്യമാക്കി വിപുലമായ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് റൂമുകൾ, ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, IED റിസോഴ്സ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. JRC, സ്കൗട്ട് & ഗൈഡ് ,ലിറ്റിൽ കൈറ്റ്സ്,മറ്റു ക്ലബ്ബുകൾ എല്ലാം തന്നെ സജീവമായി സ്കൂളിൻറെ ഭാഗമായി നിലകൊള്ളുന്നു. വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കി വിജയോത്സവം പ്രവർത്തനങ്ങൾ അബ്ദുൽനാസർ സാറിന്റെ നേതൃത്വത്തിൽ സജീവമാണ്. പഠന മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി "Be The Best " എന്നപേരിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. അതോടൊപ്പംതന്നെ പഠന പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികളെ ലക്ഷ്യമാക്കി "ശ്രദ്ധ" , "നവപ്രഭ" തുടങ്ങിയ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കി .USS ,NMMS ,NTSE തുടങ്ങി വിവിധ മത്സര പരീക്ഷകൾക്കായി കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ക്ലാസുകളും നടന്നു വരുന്നു. 2017- 18 അദ്ധ്യായന വർഷത്തിൽ മുക്കം ഉപജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചാമ്പ്യന്മാരാകാൻ ആയത് സ്കൂളിൻറെ യശസ്സ് ഉയർത്തി വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കാൻ സ്കൂളിൽ ആയിട്ടുണ്ട് . 2017 18 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയ പഞ്ചായത്തിലെ ഏക വിദ്യാലയം കൂമ്പാറ ഫാത്തിമ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. രക്ഷിതാക്കളുടെയും സിപിഐയുടെയും മാനേജ്മെന്റിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ മികവിൽ നിന്നും മികവിലേക്കുള്ള പ്രയാണത്തിലാണ് സ്കൂൾ . വിദ്യർത്ഥികളുടെ ഉത്സാഹവും രക്ഷിതാക്കളുടെ സഹകരണവും ഇ സ്കൂളിന്റെ വിജയത്തിന് കരുത്തേകുന്നു . മലയോരമേഖലയിലെ ഏറ്റവും നല്ല വിദ്യാലയമെന്ന പദവി ഇ സ്കൂളിന്റെ സ്വകാര്യ അഭിമാനമാണ്