എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ
എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ | |
---|---|
വിലാസം | |
തൃശ്ശൂര്‍ തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം എന്ഗ്ലിഷ് |
അവസാനം തിരുത്തിയത് | |
07-05-2011 | Daisytomas19 |
തൃശ്ശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളിഫാമിലി .c.g.h.s. ചെമ്പൂക്കാവ. ്.തിരുകുടുംബസന്യാസിനീസമുഹം തൃശ്ശൂര്‍ ഹോളിഫാമിലി വിദ്യാലയത്തിന്1939-ല്‍ തുടക്കം കുറിച്ചു.
ചരിത്രം
ഭാരതം സ്വാതന്ത്ര്യത്തിന്‍റെ പൊന്‍വിഹായസ്സിലേക്ക് പറന്നുയരുന്നതിനുമുന്‍പ് കുടുംബങ്ങളുടെ സമുദ്ധാരണത്തിന് പ്രവാചകധീരതയോടെ ഇറങ്ങിത്തിരിച്ച വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യ യും വന്‍ദ്യ നായ വിതയത്തില്‍പിതാവും 'ഒരു വിദ്യാര്‍ഥിയിലൂടെ ഒരു കുടുംബത്തിലേക്ക് ' എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയങ്ങള്‍ക്ക് രൂപമേകിയത് . ദൈവ അറിവ് പകര്‍ന്ന് പെണ്‍കുട്ടികളെ ദൈവജ്ഞാനവും ഭൌതികജ്ഞാനവും നിറഞ്ഞ കുടുംബിനികളായി വാര്‍ത്തെടുക്കണമെന്നത് അവരുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം ഉള്‍വഹിച്ചുകൊണ്ട് തിരുകുടുംബസന്യാസിനീസമുഹം തൃശ്ശൂര്‍ ഹോളിഫാമിലി വിദ്യാലയത്തിന് 1939-ല്‍ തുടക്കം കുറിച്ചു. തൃശ്ശൂര്‍ പട്ടണത്തിന്‍റെ ഭാഗമായ ഈ ചെമ്പൂക്കാവ് പ്രദേശം അന്ന് ഒരു ഗ്രാമീണ അന്തരീക്ഷം നിറഞ്ഞതായിരുന്നു. ആ ഗ്രാമീണചുറ്റുപാടില്‍ ഒരു വിദ്യാനികേതനം പണിതുയര്ത്തുക തികച്ചും ശ്രമകരമായ ഉദ്യമമായിരുന്നു . പ്രഥമപ്രധാനാധ്യാപികയായ സി.ബര്‍ണാര്‍ദീത്തയുടേയും മറ്റു സിസ്റ്റേഴ്സിന്‍റേയും കഠിന പരിശ്രമത്താല്‍ L.P. വിഭാഗത്തിന് അടിത്തറ പാകി.ബഹു. മോണ്‍. എടക്കളത്തൂര്‍ മത്തായിയച്ചന്‍റെ ഔദാര്യ ത്തില്‍ പണിതീര്‍ത്ത ഇരുനിലകെട്ടിടത്തില്‍ 1945-ല്‍ പ്രിപ്പേറ്ററി ക് ളാസ് ആരംഭിച്ചു. സി.ബര്‍ണാര്‍ദീത്തയുടെ ആറു വര്‍ഷത്തെ അവിശ്രാന്തപരിശ്രമത്തിനുശേഷം സി.പൌളിന്‍ പ്രധാനാധ്യാപികസ് ഥാനത്തേക്ക് കടന്നുവന്നു. സി.ജെയിന്‍മേരി, സി.റൊസാലിയ എന്നിവരും നേതൃസ് ഥാനമലംകരിച്ച് ബാലാരിഷ്ടതകളില്‍നിന്നും ഈ സരസ്വതീക്ഷേത്രത്തെ ഉയരങ്ങളിലേക്ക് ആനയിച്ചു. 1955-ല്‍ ഹെഡ്മിസ് ട്രസ് സ് ഥാനത്തേക്ക് കടന്നുവന്ന സി.പ്രഷീലയുടേയും അന്നത്തെ AEO Mr. T.K. കുമാരന്‍റേയും അപ്പന്‍ തമ്പുരാന്‍റേയും നിരവധി അഭ്യുദയകാംക്ഷികളുടേയും പരിശ്രമത്താല്‍ വിദ്യാലയം അപ്പര്‍പ്രൈമറിതലത്തിലേക്ക് ഉയര്‍ന്നു. 1959-ല്‍ ഈ വിദ്യാമന്ദിരത്തിന്റെ സാരഥിയായി സി.അംബ്രോസും 1961-ല്‍ സി.പ്രഷീലയും ഈ വിദ്യാലയത്തെ ഉന്നതനിലവാരമുളള വിദ്യാലയമാക്കുന്നതിന് ഉത്സാഹിച്ചു. കുടുംബങ്ങള്‍ തോറും കയറിയിറങ്ങി വിദ്യാര്‍ഥികളുടെ ജീവിതസാഹചര്യങ്ങളെ അടുത്തറിഞ്ഞും സഹൃദയരുടെ ഔദാര്യം തേടിയുമായിരുന്നു അവര്‍ വിദ്യാലയത്തിന്റെ ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയത്. നാട്ടുകാരുടെ സഹകരണവും സിസ്റ്റേഴ്സിന്റെ സേവനവും അധ്യാപകരുടെ കഠിനപ്രയത്നവും ഈ വിദ്യാനികേതത്തെ ഹൈസ്കൂള്‍ തലത്തിലേക്ക് ഉയര്‍ത്തണമെന്ന ഏവരുടേയും സ്വപ്നം പൂവണിയിക്കുന്നതിന് വേദിയൊരുക്കി. 1966-ല്‍ വിദ്യാലയത്തിന്റെ നേതൃസ്ഥാനത്തേയ്ക്ക് നിയമിതമായ ധീരയും ദീര്‍ഘവീക്ഷണമതിയും കര്‍മ്മകുശലയുമായ സി.പ്രോസ്പര്‍ ആയിരുന്നു ആദ്യത്തെ ഹൈസ്കൂള്‍ പ്രധാനാധ്യാപിക. മൂന്നുനിലകളിലായി ഉയര്‍ന്ന സ്കൂള്‍ കെട്ടിടവും ഭൌതികരംഗത്തും കലാകായികരംഗത്തും കൈവന്ന നേട്ടങ്ങളും സിസ്റ്ററുടെ നയതന്ത്രത്തിന്റെ പരിണതഫലമായിരുന്നു. ഉന്നതനിലവാരമുളള വിദ്യാലയങ്ങളുടെ പട്ടികയിലേയ്ക്ക് തൃശ്ശൂര്‍ ഹോളിഫാമിലി ചുവടുവച്ചുയര്‍ന്നു. തിരുകുടുംബസന്യാസിനീസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായ മദര്‍ അനസ്താസിയ 1976-ല്‍ ഹോളിഫാമിലിയുടെ ചുക്കാന്‍പിടിച്ചപ്പോള്‍ എല്‍.പി.ഇംഗ്ളീഷ് മീഡിയം വിദ്യാലയത്തിന് രൂപകല്‍പനനല്‍കിയെന്നത് വിദ്യാലയചരിത്രത്തിന്റെ വളര്‍ച്ചയുടെ വിസ്മരിക്കാനാവാത്ത പാതയായിരുന്നു 1979-ല്‍ ഹെഡ്മിസ് ട്രസായി ചാര്‍ജ്ജെടുത്ത സി.സിപ്രിയാന്‍ ഈ ഉദ്യ മത്തെ പൂര്‍ത്തീകരിക്കുന്നതില്‍ തല്പരയായി. 1982-ല്‍ ഹോളിഫാമിലിയുടെ സാരഥിയായി കടന്നുവന്ന സി.ഫ്ളാവിയയുടെ സംഭാവനകളില്‍ ഒന്നായിരുന്നു, വിദ്യാലയതിരുമുറ്റത്ത് ഉയര്‍ന്നുനില്‍ക്കുന്ന ഓപ്പണ്‍ സ്റ്റേജ്. ആദ്യ മായി ഹോളിഫാമിലിവിദ്യാലയത്തെ S.S.L.C. റാംകിനാല്‍ അലംകരിച്ചത് 1985-ല്‍ കുമാരി കവിുത.കെ.എസ്. ആയിരുന്നു. വിദ്യാലയനാമധേയത്തെ താരശോഭയുളളതാക്കിതീര്‍ത്ത ഈ രണ്ടാം റാംകിന്റെ ലബ്ധി ആഹ്ളാദത്തിന്റെ - കൃതജ്ഞയുടെ - പുണ്യ മുഹൂര്‍ത്തമായി ചരിത്രത്താളുകളില്‍ വിരാജിതമായി. 1986-ല്‍ കരഗതമായ 100 മേനി വിജയം വിദ്യാലയത്തെ ഔന്നത്യ ത്തിന്റെ സോപാനത്തിലേക്കുയര്‍ത്തി. കൌമാരത്തിന്റെ തിളക്കത്തില്‍ എത്തിനില്‍ക്കുന്ന വിദ്യാലയത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ 1987-ല്‍ എത്തിച്ചേര്‍ന്ന സി.ഗ്രേഷ്യസ് ഉന്നതിയില്‍നിന്നും ഉന്നതിയിലേയ്ക്ക് ഈ സരസ്വതീക്ഷേത്രത്തെ ആനയിക്കുകയായിരുന്നു. സില്‍വര്‍ ജൂബിലിയുടെ നിറപ്പകിട്ടില്‍ വിദ്യാനികേതനത്തെ അണിയിച്ചൊരുക്കി ജൂബിലി സ്മാരകമായി മുന്നുനില കെട്ടിടം പണികഴിപ്പിക്കുന്നതിന് സിസ്റ്ററിനു സാധിച്ചു. ശാന്തഗംഭീരമായി കടന്നുവന്ന സി.വലന്‍സിയ ഹോളിഫാമിലിയെ വീണ്ടും ഭൌതികമായും ആത്മീയമായും പണിതുയര്‍ത്തുന്നതില്‍ ഉത്സുകയായി. ഓപ്പണ്‍ സ്റ്റേജിനോടു ചേര്‍ന്ന് ക്ലാസുമുറികള്‍ പണിത് വിദ്യാലയ വ്യാപ്തി വികസിപ്പിച്ചു. 1996 ല്‍ കര്‍മ്മശേഷിയുടെ പര്യായമായ സി.സെബി വിദ്യാലയത്തിന്‍റെ സാരഥിയാിയി. IT പഠനം കാര്യക്ഷമമാക്കുന്നതിന്, കന്പ്യൂട്ടര്‍ ബ്ലോക്ക് പണികഴിപ്പിക്കുന്നതിന് , MP Fund ഉം അഭ്യുദയകാംക്ഷികളുടേയും രക്ഷിതാക്കളുടേേയും ഔദാര്യപൂര്‍വ്വമായ സഹായങ്ങളും ഉപയുക്തമാക്കി. 1998-99 അധ്യയനവര്‍ഷത്തില്‍ S.S.L.C. പരീക്ഷക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിക്കൊണ്ട് കുമാരി സൌദാബി എന്‍ കേരളത്തില്‍ ഹോളിഫാമിലിയെ തിലകച്ചാര്‍ത്തണിയിച്ചു. ഹോളിഫാമിലിയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആല്ഖിതമായ പാവനമുഹൂര്‍ത്തമായിരുന്നു അത്. സംസ്ഥാനതല റാങ്കുകളുടെ ചരിത്രത്തില്‍ സൌദാബി എന്‍ ന്റെ റെക്കോര്‍ഡ് വിജയത്തെ മറികടക്കാന്‍ തുടര്‍ന്നുള്ള റാങ്ക് ജേതാക്കള്‍ക്കും സാധിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. 2000 മുതല്‍ ഹോളിഫാമിലി വിദ്യാലയത്തിന്റെ ഭരണസാരഥ്യം ശാന്തയും നേതൃത്വ നൈപുണി നിറഞ്ഞവളും മികവുറ്റ കര്‍മ്മരംഗസൂത്രധാരയുമായ സി.ജേെയ്സി ജോണിലേയ്ക്ക് കൈമാറിയപ്പോള്ഡ വിദ്യാലയകാന്തി സൂര്യശോഭാലംകൃതമായി. ദിനം പ്രതി നൂറു നൂറായിരം പഠനപാഠ്യേതര പരിപാടികള്‍ക്ക് രൂപകല്‍പ്പനയേകി വിദ്യാര്‍ത്ഥികളെ സമഗ്രവികസനത്തിലേക്ക് ആനയിക്കുന്നതില്‍ സി.ജെയ്സിക്കുള്ള നൈസര്‍ഗ്ഗിക വാസന പ്രശംസനീയം തന്നെ. IT Lab ന്റെ വിസ്തൃതിയും ലൈബ്രറി ബില്‍ഡിംഗിന്റെ നിര്‍മ്മിതിയും പ്രവര്‍ത്തനക്ഷമതയും, LCD Projector സംവിധാനവും ക്ലാസ് റൂം മൈക്ക സിസ്റ്റവും സി.ജെയ്സിയുടെ പ്രായോഗിക വീക്ഷണടാതുര്യത്തിന്റെ ഉള്‍പ്രകാശനമായിരുന്നു. ജലലബ്ദിക്ക് പുത്തന്‍ മോട്ടോര്‍ സിസ്റ്റം സംവിധാനം ചെയ്തതും നിരവധി Taps, Urinals, Nursery School Play Ground , Noon feeding fecilities എന്നിവ വിപുലീകരിച്ചതും വിദ്യാലയ ചരിത്രത്തിന്റെ വര്‍ണ്ണപ്പടികളാണ്. 2002-03 ല്‍ തൃശ്ശൂര്‍ വിദ്യാഭ്യാസജില്ലയില്‍ Best School എന്ന ബഹുമതി ഈ വിദ്യാലയത്തിന് കരഗതമായി. 2005 ല്‍ SSA പാഠ്യ പദ്ധതി പ്രകാരം ആദ്യമായി നടത്തപ്പെട്ട SSLC പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും 2006-07 ല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ചതില്‍ സംസ്ഥാനത്ത് ഒന്നാം സ്താനവും 2007-08 ല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി വിദ്യാലയം ഉയര്‍ച്ചയുടെ സോപാനത്തില്‍ കേരളത്തിന്റെ തിലകക്കുറിയായി, തൃശ്ശൂരിന്റെ അഭിമാനമായി നിലകൊള്ളുകയാണ്. 100 മേനിയുടേയും റാങ്കുകളുടെയും A+ കളുടേയും നീണ്ടനിരകള്‍ പഠനരംഗത്ത് ഇന്ന് വിദ്യാലയത്തിന് മകുടം ചാര്‍ത്തുന്നുവെങ്കില്‍ പാഠ്യേ തരരംഗത്തും ഏറ്റവും മികവാര്‍ന്ന വിജയഗാഥകള്‍ തന്നെയാണ് ഹോളിഫാമിലിക്ക് ആലപിക്കാനുള്ളത്. യൂത്ത്ഫെസ്റ്റിവല്‍, സംസ്കൃതോല്‍സവം, ശാസ്ത്രപ്രവൃത്തി പരിചയമേള അത്യാധുനിക ഐ.ടി മേഖല എന്നീ രംഗങ്ങളിലെല്ലാം ഹോളിഫാമിലി മുന്‍പന്തിയില്‍ തന്നെ. Guides, Bulbul, KCSL, DCL, വിദ്യാരംഗം, കലാസാഹിത്യവേദി, LSS, USS കൈരളി, തളിര് , ഗാന്ധിദര്‍ശന്‍ എന്നീ രംഗങ്ങളിലും ഈ വിദ്യാനികേതനം പ്രശസ്തിയുടെ വിജയമകുടം ചൂടി വിരാജിക്കുന്നു. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനകളുടെ മകുടോദാഹരണമാണ് ഈ വര്‍ഷം പ്രകാശനം ചെയ്ത പിഞ്ചിക. എന്ന കവിതാസമാഹാരം. ആത്മീയമായും ഭൌതീകമായും വെൈജ്ഞാനികമായും കലാസാഹിത്യ പരമായും ഉയര്‍ച്ചയുടെ സോപാനത്തില്‍ വിരാജിക്കുന്പോഴാണ് ഹോളിഫാമിലി വിദ്യാലയം സപ്തതിയിലേക്ക് പ്രവേശിച്ചത്. സപ്തതിയുടെ നിറവില്‍ എത്തിച്ചേര്‍ന്ന ഈ വിദ്യാലയത്തിന്റെ ആഹ്ലാദത്തിലും നേട്ടത്തിലും ആനന്ദത്തിലും കീര്‍ത്തിയിലും കൃതജ്ഞതയിലും പങ്കുചേരാന്‍ ഏവര്‍ക്കും അവസരം ഒരുക്കണമെന്നതായിരുന്നു സപ്തതി ആഘോഷങ്ങള്‍ക്ക് 2008 നവംബര്‍ 7 ന് നവജ്യോതി പ്രോവിന്‍ഷ്യല്‍ സി. സാറാ ജെയ് ന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 2009 ജനുവരി 17,2 PM ന് നടത്തിയ പൂര്‍വ്വവിദ്യാര്‍ത്ഥി അധ്യാപക അനധ്യാപക സമ്മേളനം വിദ്യാലയചരിത്രത്തിലെ മധുരിക്കുന്ന അനുഭവമായിരുന്നു. ആത്മീയരംഗത്തും ശാസ്ത്രരംഗത്തും മായാലോകത്തും നിറഞ്ഞുനില്‍ക്കുന്ന ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ നോക്കി രോമാഞ്ചം കൊള്ളുകയായിരുന്നു ഹോളിഫാമിലി. ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ച സുനില്‍ അച്ചനും മജീഷ്യ ന്‍ ലോകത്ത് വിളങ്ങുന്ന താരമായ OSA President K.R. Kumar Kalathil ലും അഭിനയരംഗത്ത് തിളങ്ങുന്ന താരമായ ഭാവനയും ശാസ്ത്ര രംഗത്ത് വിരാജിക്കുന്ന പലരും ഈ വിദ്യാലയത്തിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മാത്രം. ഹോളിഫാമിലി വിദ്യാലയത്തിന്റെ സര്‍വ്വ അനുഗ്രഹങ്ങള്‍ക്കും ഉറവയായ ജഗദീശ്വരന് കൃതജ്ഞതാസ്ത്രോത്രം പൊഴിച്ചുകൊണ്ടുള്ള ദിവ്യബലി 20/1/2009 ല്‍ മൈനര്‍ സെമിനാരി റെക്ടര്‍ ഫാദര്‍ പോള്‍ ആലപ്പാട്ട് അര്‍പ്പിച്ചു. 21-01-2009 ല്‍ വിദ്യാലയത്തിന്‍റ വാര്‍ഷികവും വിദ്യാലയത്തോട് ഈ വര്‍ഷം വിടവാങ്ങുന്ന അദ്ധ്യാപികമാരായ Smt.Treesa M.I, Smt.Marrykutty K.P, Smt.Grace P.G,Smt.Gracy K.A എന്നിവരുടെ യാത്രയയപ്പും സമംഗളം ആഘോഷിച്ചു. സപ്തതി ആഘോഷങ്ങളുടെ സമാപന ചടങ്ങിന് 2009 ജനുവരി 22 സാക്ഷ്യം വഹിച്ചു. വിശിഷ്ടാതിഥികളുടെയും ആശംസകളും അഭിനന്ദനങ്ങളും ഹോാളിഫാമിലി സരസ്വതിക്ഷേത്രത്തിനുമേല്‍ മാരി പോല്‍ വര്‍ഷിക്കപ്പെട്ടു. ദൈവകൃപയ്ക്ക് കൃതജ്ഞതാസ്തോത്രവും അഭിനന്ദനത്തിന്‍റ സദ് വചനാശംസകളും വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും സമജ്ഞസം ഇടതൂര്‍ന്ന് നിര ചേര്‍ന്നപ്പോള്‍ ഹോാളിഫാമിലി അങ്കണം പുളകമണിഞ്ഞു. സ്പീക്കര്‍ രാധാക്യഷ് ണനവര്‍കളും , മേയര്‍ Smt. R.ബിന്ദുവും , കളക് റ്റര്‍ V.K. ബേബിയും ഹോാളിഫാമിലി ചരിത്രത്താളുകളില്‍ കൈത്താരിനാല്‍ ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും ആലേഖിതഭാവമേകി. അതിരൂപത വികാര്‍ ജനറാള്‍ പ്രൊഫസര്‍. റാഫേല്‍ തട്ടില്‍ സപ്തതി സ്മാരകമായ സപ്തതി താരം പ്രകാശനം ചെയ്ത് അഭിവാദ്യങ്ങളര്‍പ്പിച്ചു. ശൂന്യതയില്‍ നിന്നും വിജയസിംഹാസനത്തിലേക്ക് ഹോാളിഫാമിലിയെ ആരൂഢയാക്കുവാന്‍ അനുവദിച്ച - അനുഗ്രഹിച്ച സര്‍വേശ്വരാ ...... ഒരു കോടാനുകോടി പ്രണാമം !. നിറനന്ദിയുടെ ഒരായിരം നറുമലരുകള്‍.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- തിരുബാലസംഖ്യം
- കെ.സി.എസ്.എല്‍
- DCL
- SPORTS
- IT CLUB
OUR BLOG hfgchstcr.blogspot.com
മാനേജ്മെന്റ്
മണ്ണുത്തി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്‍റെ 9 പ്രോവിന്‍സില്‍ ഒന്നായ നവജ്യോതി പ്രോവിന്‍സ് ആണ് ഈ വിജ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത്. നവജ്യോതി Coporate Education Agency യുടെ കീഴില്‍ 4 ഹൈസ്ക്കുളുകളും നിരവധി UP, Lp School കളും പ്രവര്‍ത്തിക്കുന്നുണ്ട്. അതിലൊന്നാണ് തൃശ്ശൂര്‍ ഹോളിഫാമിലി വിജ്യാലയം. നിലവിലുള്ള Coporative Manager Rev.Sr.Provincial Sr. Sara Jane ഉം Educational Councillor Rev. Sr. Jaissy John ഉം ആണ്.
നവജ്യൊതി വിദ്യാലയങ്ങള്‍
- ഹോളി ഫാമിലി കോണ്‍ വെന്റ് ഗേള്‍സ് സ്കൂള്‍
- ബെത്ലെഹം ഗേള്‍സ് ഹൈസ്കൂള്‍, മുക്കട്ടുകര
- ഐ.ജ്.ഗ്.ഹ്.സ്.അരനട്ടുകര
- ല്‍.ഫ്.ക്‍.ഗ്.ഹ്.സ്.ഒലരിക്കര
അദ്ധ്യാപക൪
*ANITHA.K. *SMT.ELSY.K.P *NANCY.P.T *ROSA K.M *KOCHUMARY P.A *SMT.MARY PRINCY. *SMT.DAISY.A.V *SMT. ANNIE V MANJILA . *MARY.T.J *SR.PUSHPAM K.P. *SMT.SYBIL THOMAS.P *SR.ROSE MARY JOS *SMT. DHANYA K. JOHN *SMT.ROSA.A.O *SMT.LUCY.P.J *SR. RITA ANTONY *SR. JOIACY. T.J. *SR. ALPHONSA.V.P. *SR. MINI JOHN *SMT.SEENI JOSEPH. M. *SMT.SHEEBA.P.J *SMT.SHEELA JOSEPH.N.J *SMT.CEENA FRANCIS *SMT.ALPHONSA.K.T *SMT.PRAMEELA PALLATH *SMT.DAISY.M.P *SMT.THRESSIAMMA MOOTHEDAN *SMT.LISSY THETTAYIL *SMT.REEGI JOSEPH.P. *SMT.BABY.P.A *SMT.SHERLY. R PAREKKATTIL SMT.SHERLY.A.G. *SMT.ANNIE MATHEW SANKURIKKAL *SMT.ZEENA J PADIKKALA *SMT.GREETA MATHEW *SMT.PAULIN FRANCIS *SR.GINI GEORGE *SR.SHINY T.F. *SR.ZEENA M.K. * POULY.T.A *SMT.SABEENA.E.L *SMT.BINDU.N.D *SMT.MINI C.S *SMT.BESSY J. VALIYAVEETTIL *SMT.SHEEBA FRANCIS *SMT.MARY DAVIS.K. *SMT.ALPHONSA PAUL THOTTAN *SMT.CLARA.P.D *SMT.SEETHA.P.J *SMT.LUCY ANTONY *SMT.PHONSY.K.P *SMT.ANNIE.K.C *SMT.BENSY.K.JOSE *SMT.SHEENA.V.S
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1939 - 45 | സി. ബര്‍ണാര്‍ദീര്‍ത്ത |
1945- 55 | സി.പൗളിന്‍, സി.ജെയ് ന് മേരി, സി. റൊസാലിയ |
1955 - 59 | സി.പ്രഷീല |
1959 - 61 | സി.അംബ്രോസ് |
1961 - 66 | സി.പ്രഷീല |
1966 - 76 | സി.പ്രോസ് പ്പര് |
1976 - 79 | സി.അനസ്താസിയ |
1979- 82 | സി.സിപ്രിയാന്‍ |
1982 - 87 | സി.ഫ്ളാവിയ |
1987 - 96 | സി.വലന്സിയ, സി.ഗ്രേഷ്യസ് |
1996 - 2000 | സി.സെബി |
2000- | സി.ജെയ്സി |
മികവുകല്‍
1998-99 അധ്യയനവര്‍ഷത്തില്‍ S.S.L.C. പരീക്ഷക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിക്കൊണ്ട് കുമാരി സൌദാബി എന്‍ കേരളത്തില്‍ ഹോളിഫാമിലിയെ തിലകച്ചാര്‍ത്തണിയിച്ചു. ഹോളിഫാമിലിയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആല്ഖിതമായ പാവനമുഹൂര്‍ത്തമായിരുന്നു അത്. സംസ്ഥാനതല റാങ്കുകളുടെ ചരിത്രത്തില്‍ സൌദാബി എന്‍ ന്റെ റെക്കോര്‍ഡ് വിജയത്തെ മറികടക്കാന്‍ തുടര്‍ന്നുള്ള റാങ്ക് ജേതാക്കള്‍ക്കും സാധിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.
100 മേനിയുടേയും റാങ്കുകളുടെയും A+ കളുടേയും നീണ്ടനിരകള്‍ പഠനരംഗത്ത് ഇന്ന് വിദ്യാലയത്തിന് മകുടം ചാര്‍ത്തുന്നുവെങ്കില്‍ പാഠ്യേ തരരംഗത്തും ഏറ്റവും മികവാര്‍ന്ന വിജയഗാഥകള്‍ തന്നെയാണ് ഹോളിഫാമിലിക്ക് ആലപിക്കാനുള്ളത്. യൂത്ത്ഫെസ്റ്റിവല്‍, സംസ്കൃതോല്‍സവം, ശാസ്ത്രപ്രവൃത്തി പരിചയമേള അത്യാധുനിക ഐ.ടി മേഖല എന്നീ രംഗങ്ങളിലെല്ലാം ഹോളിഫാമിലി മുന്‍പന്തിയില്‍ തന്നെ. Guides, Bulbul, KCSL, DCL, വിദ്യാരംഗം, കലാസാഹിത്യവേദി, LSS, USS കൈരളി, തളിര് , ഗാന്ധിദര്‍ശന്‍ എന്നീ രംഗങ്ങളിലും ഈ വിദ്യാനികേതനം പ്രശസ്തിയുടെ വിജയമകുടം ചൂടി വിരാജിക്കുന്നു. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനകളുടെ മകുടോദാഹരണമാണ് ഈ വര്‍ഷം പ്രകാശനം ചെയ്ത പിഞ്ചിക. എന്ന കവിതാസമാഹാരം.
2009-10 ഉപജില്ല ഐ.റ്റി േമള .ജില്ല ഐ.റ്റി േമള .എന്നീ രംഗങ്ങളിലെല്ലാം ഹോളിഫാമിലി ശ്രദ്ധേയമായി.
kavya.A ജില്ല ഐ.റ്റി േമള QUIZ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സുനില്‍ ഫാദര്‍
- കെ.ആര്‍. കുമാര്‍ കളത്തില്‍ മജീഷ്യന്‍
- കാര്‍തിക- ഭാവന-ചലച്ചിത്ര താരം
- സൗദാബി.ന്‍്‍ - എഞ്ചിനിയര്‍
കണ്ണി തലക്കെട്ട്==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.540809" lon="76.224003" zoom="13" width="350" height="350" selector="no" controls="none"> http:// 11.071469, 76.077017, HOLYFAMILY C.G.H.S CHEMBUKKAVU (H) 10.531932, 76.222535, Holy Family Convent GHS School </googlemap>