എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/നല്ല നാളേക്കായി

23:19, 1 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (എൽ. വി. എച്ച്.എസ്. പോത്തൻകോട്( Lekshmi Vilasom High School)/അക്ഷരവൃക്ഷം/നല്ല നാളേക്കായി എന്ന താൾ എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/നല്ല നാളേക്കായി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളേക്കായി

 


ഭയക്കരുത് ചെറുത്തുനിന്നിടൂ ഈ മഹാമാരിയെ. 
ഉഹാനിൽ നിന്നും പടർന്നു ലോകം മുഴുവൻ ഭീതി പടർത്തിയ ഈ കൊറോണയെ.
ജാഗ്രതയോടെ വീട്ടിലിരുന്നു പൊരുതും നാം. അകന്നു നിന്നും മനസ്സുകൾ ഒന്നായി ചെറുത്തു നിന്നിടും.
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ കാത്തിരിക്കും.
ശുചിത്വവും കരുതലും ഉണ്ടാകണം എന്നാൽ ഭയക്കരുത് ഈ കൊലയാളിയെ. 
നാട്ടിലേക്ക് ഒന്ന് എത്താൻ വെമ്പി നിൽക്കും പ്രവാസികൾക്ക് എന്താണ് നൽകേണ്ടത്.
ഉറങ്ങാതെ ഉണ്ണാതെ നാടിനു വേണ്ടി പൊരുതുന്ന മാലാഖമാർ നമുക്ക് കാവൽ. 
എന്നും കാണുന്ന തിരക്കില്ല തെരുവിൽ,എങ്കിലും ചിലരുണ്ട് അവിടെ ഒരു നേരത്തെ അന്നത്തിനു വേണ്ടി കാത്തിരിക്കുന്നവർ അവർക്കായി നാമൊന്നായി നിന്നിടും.
 നമുക്കുവേണ്ടി വിയർക്കും അവർ നമുക്കു കാവലായി നിൽക്കും അവർ കാക്കിയിട്ട കാവൽക്കാർ.
ഇനിയും നമുക്കായി ഒരു പുലരി ഉണ്ടാകും വരെ നാം കാത്തിരിക്കും, കാത്തിരിക്കും.
                           

കനിഷ്ക ബാബുരാജ്
8 E എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - കവിത