(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണ്ണീർ പ്രളയം
വാൽസല്യം വറ്റാത്തൊരമ്മയോ ഞാൻ
നിന്നെ ചുംബിച്ച് തലോടി പോന്നവ
ളെൻ മനം നീ കുത്തിനോവിച്ചെന്നോ
എന്നുള്ള് നീ മരവിപ്പിച്ചെന്നോ
എന്നിലെ അമ്മ എല്ലാം ക്ഷമിക്കാൻ
അറിയുമ്പോൾ എന്ന സ്ഥിതി മാറിയിരിക്കുന്നു
എന്റെ വിലാപത്തിൻ ചുടശ്രു പതിച്ചത്
പ്രളയമായി മാറി ,നീയിത് താങ്ങുകില്ല
വാത്സല്യത്തോടെ തലോടിയ കൈ കൊണ്ട് ശിക്ഷ
തരേണ്ടി വന്നപ്പോൾ എന്നുള്ളറകിൽ വിഷാദം
കത്തിക്കയറുന്ന പോൽ ,ഈ മാരക രോഗം എന്നെ
കീഴ്പ്പെടുത്തി ,എന്റെ കാലം കഴിയുമോയെന്നാരറിഞ്ഞു
SUBIN
8 N [[43018|]] കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - കവിത