എ.എൽ.പി.എസ് കോണോട്ട്/പാചകപ്പുര

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 15 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (എ.എൽ.പി.എസ് കോണോട്ട് /പാചകപ്പുര . എന്ന താൾ എ.എൽ.പി.എസ് കോണോട്ട്/പാചകപ്പുര എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമം ഒഴിവാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇത് ലീലേച്ചി .പാചകപ്പുരയിൽ മാത്രമല്ല ലീലേച്ചിയുടെ കൈപ്പുണ്യം.കുട്ടികളുടെ എല്ലാ കാര്യത്തിലും റാണിയാണവർ.ശുചിത്വത്തിന്റെ കാര്യത്തിൽ കണിശതയോടെ കുട്ടികളെ നേരിടും. ഇനി സ്കൂൾ പാചകപ്പുര... സൗകര്യത്തിന്റെ കാര്യത്തിൽ ഇത്തിരി പരിതാപകരമാണെങ്കിലും ഉള്ള സൗകര്യം ഉപയോഗിച്ച് വളരെ വൃത്തിയോടെയാവും ഏത് സമയവും അടുക്കളയും ഉപകരണങ്ങളും.പൂർണമായും ഗ്യാസ് ഉപയോഗിച്ച തന്നെയാണ് പാചകം.രുചിയുടെ കാര്യത്തിൽ ഒരു പരാതിയും ഇല്ലാത്ത വിധത്തിൽ വിഭവങ്ങൾ തയ്യാറാക്കി കുട്ടികൾക്ക് നൽകുന്നു. ഒരു നല്ല പാചകപ്പുര ലീലേച്ചിക്കൊപ്പം സ്കൂളിനെ സ്നേഹിക്കുന്ന എല്ലാവരുടെയും ഒരു സ്വപ്നമാണിപ്പോൾ.എം.എൽ.എ ,മന്ത്രി,കളക്ടർ ..എന്നിവിടങ്ങളിലെല്ലാം നിവേദനങ്ങൾ നൽകി കാത്തിരിക്കുകയാണ് സ്കൂൾ അധികൃതർ ....