എ.യു.പി.എസ്.മനിശ്ശേരി/2020-21 അധ്യായന വർഷം

2019 - 20 അധ്യായനവർഷത്തിൽ എൽഎസ്എസ് 6 വിദ്യാർത്ഥികളും യുഎസ്എസ് 3 വിദ്യാർത്ഥികളും കരസ്ഥമാക്കി.



കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ പിടിച്ചുകുലുക്കിയപ്പോൾ ലോകരാജ്യങ്ങൾ മുഴുവൻ അടച്ചു പൂട്ടേണ്ട സ്ഥിതിയിലേക്ക് എത്തിച്ചേർന്നു. നമ്മുടെ രാജ്യവും പൂർണമായും അടച്ചു പൂട്ടിയപ്പോൾ 2020-21 അധ്യായനവർഷം കുട്ടികൾക്ക് സ്കൂളുകളിലേക്ക് എത്തിച്ചേരാൻ പറ്റാത്ത അവസ്ഥയിലായി. 2020-21 അധ്യായന വർഷം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പും, ഗവൺമെൻറും കൂടിയാലോചിച്ച് ഓൺലൈൻ പഠന സമ്പ്രദായം നിലവിൽ വന്നു. കുട്ടികൾ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ പഠനത്തിൽ മികവ് പുലർത്താൻ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി കുട്ടികൾക്ക് ക്ലാസ്സുകൾ ആരംഭിച്ചു. ഈ വർഷത്തെ പ്രവേശനോത്സവം ഓൺലൈനായി സംഘടിപ്പിച്ചു. വിക്ടേഴ്സ് ചാനൽ വഴി കൊടുക്കുന്ന ക്ലാസ്സുകൾ വേണ്ടുംവണ്ണം കുട്ടികളിൽ എത്തിക്കാൻ അധ്യാപകരും പിടിഎ അംഗങ്ങളും നല്ലപോലെ പരിശ്രമിച്ചു. പരിശ്രമത്തിന് ഫലമായി എല്ലാ കുട്ടികൾക്കും ഓൺലൈൻ സംവിധാനം ഉറപ്പു വരുത്തുവാനും സാധിച്ചു.


ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൃക്ഷത്തൈ നട്ടു അധ്യാപകർ പരിസ്ഥിതി ദിനം ആഘോഷിച്ചു. 

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാണിയംകുളം പഞ്ചായത്തിൽ നിന്നും വൃക്ഷത്തൈ പ്രധാന അധ്യാപികക്ക് കൈമാറി


ജൂൺ 19 വായനാ ദിനത്തിനോടനുബന്ധിച്ച് കുട്ടികൾക്ക് വായനാദിന ക്വിസ് മത്സരം ഓൺലൈൻവഴി സംഘടിപ്പിച്ചു. വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. വായനാദിന ഓൺലൈൻ ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ നടന്ന മത്സരത്തിൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഹിത മനോജ് എം രണ്ടാം സ്ഥാനം കരസ്ഥമാക്കി. മാതൃഭൂമി ന്യൂസ് പേപ്പറിൽ വന്ന പരസ്യത്തിൽ പ്രകാരം ഐഎസ്ആർഒ സംഘടിപ്പിച്ച ഐഎസ്ആർഒ സൈബർസ്പേസ് കോമ്പറ്റീഷനിൽ എട്ടു കുട്ടികൾ പങ്കെടുത്തു. എൽ പി വിഭാഗത്തിൽ നിന്നും നാലാം ക്ലാസ് വിദ്യാർഥിനികളായ അനുഷ്ക എ, വേദ എംസി . യുപി വിഭാഗത്തിൽ നിന്നും അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ മൃദുൽ മാധവ്, ഹിഷ മനോജ് എം, നിവേദിത എ പി , ആറാം ക്ലാസ് വിദ്യാർഥിനിയായ അനുപ്രിയ , ഏഴാം ക്ലാസ് വിദ്യാർഥിനികളായ ഹിത മനോജ് എം, കീർത്തന എ പി എന്നിവർ പങ്കെടുത്തു. ജൂലായ് 4 ബഷീർ ദിന ഓൺലൈൻ ക്വിസ് മത്സരത്തിലും കുട്ടികൾ പങ്കെടുത്തു.

വാണിയംകുളം പഞ്ചായത്തിലെ UP വരെയുള്ള പെൺകുട്ടികൾക്ക് മാനസിക ഉന്മേഷം ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ട് വർഷമായി പഞ്ചായത്തിന്റെ തനത് ഫണ്ട് വിനിയോഗിച്ച് കരാട്ടെ പരിശീലനം നടന്ന് വരുകയായിരുന്നു. പെൺകുട്ടികൾക്കാണ് പരിശീലനം ലഭിച്ചത്. ഇവർക്കുള്ള ഗ്രേഡിംഗ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

  • ദേശീയ ബാലശാസ്ത്ര ഉത്സവത്തിൽ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട ടോപ് - 10ന്നിൽ നമ്മുടെ സ്കൂൾ ഉൾപ്പെട്ടു.
  • വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ദേശീയ പുരസ്കാരത്തിന് പോലും അർഹമായ അക്ഷരവൃക്ഷം പദ്ധതിക്ക് നമ്മുടെ കുട്ടികൾ പങ്കെടുത്തു രചനകൾ പ്രസിദ്ധീകരിച്ചു.
  • വിവിധ ഓൺലൈൻ ക്വിസ് , ചിത്രരചന മത്സരങ്ങൾ ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്തു വിജയം കൈവരിച്ചു.
  • കേരളത്തിലെ അധ്യാപക കൂട്ടായ്മ നടപ്പിലാക്കിയ ശിശുദിന മഹാ പതിപ്പിന് തുടക്കംകുറിച്ചു. കുട്ടികളുടെ രചനകൾ പ്രസിദ്ധീകരിച്ചു .
  • അല്ലാമാ ഇഖ്‌ബാൽ സ്റ്റേറ്റ് ലെവൽ ഉർദു ടാലന്റ് മീറ്റിൽ പങ്കെടുത്തു മികച്ച വിജയം കൈവരിച്ചു.
  • ഗ്രീൻ തോൺ പദ്ധതിക്ക് തുടക്കം കുറിച്ചു .ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ഉൾക്കൊണ്ട് നടത്തിയ ഗ്രീൻ തോൺ പദ്ധതി കേരളത്തിൽ ഏറ്റവും കൂടുതൽ വൃക്ഷത്തൈ നട്ട് ഗ്രീൻ വാരിയർ അവാർഡിനർഹമായത് നമ്മുടെ സ്കൂളാണ്.
  • ദൃഷ്ടി സർഗോത്സവം പരിപാടിയിൽ കുട്ടി കവിതയ്ക്ക് സ്പെഷ്യൽ ജൂറി അവാർഡ് നേടാൻ കഴിഞ്ഞു.
  • മിൽമയോടൊപ്പം ചിത്രരചനാ മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു.
  • ഐഎസ്ആർഒ നടത്തിയ സയൻസ് മോഡൽ മേക്കിങ് മത്സരത്തിൽ വിജയികളായി.
  • വനിത ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ അനുപമ ഐ എ എസ് സി നോടൊപ്പം സംവദിക്കാനുള്ള അവസരം നൽകിയപ്പോൾ പങ്കെടുക്കാൻ അവസരം ലഭിച്ച പാലക്കാട് ജില്ലയിലെ ഏക സ്കൂൾ നമ്മുടേതാണ്.
  • വീട്ടിൽ ഒരു ഗണിത ലാബിന് തുടക്കം കുറി‍‍ച്ചു.