കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഇടവഴി

ഷബാന. എ, വിചിത്ര. വി, 9.ഇ. 2011 ജനുവരി 11


മന്ദാര മദുരിമയാല്‍ പുളകമണിഞ്ഞ് മന്ദ മാരുതന്‍ തന്‍ കൈത്തൊട്ടിലിലാടി

കേരവും കൈതയും കശുവണ്ടിയും
മാവും പ്ലാവും ഒത്തുകൂടുന്ന 
            വാനോളമുയരത്തില്‍ നിത്യൈശ്യര്യത്തിന്‍
             വര്‍ണ്ണകൊടി വീശുന്ന നാടന്‍ പനകളും

നിലാവിന്‍ പൊന്നൊളി തൂവുന്ന പാലൊളി ച്രന്ദിയു‌ം

           തന്റെ  പ്രിയതമനെ തേടിയൊഴുകുന്ന പുഴയും
            എന്റെ  വഴിക്കുകൂട്ടാവുന്നു.  


കിന്നരി പുഴയെ എങ്ങോട്ട് ...

അ‍‍ഞ്ജലി 9.A

കളകളം പാടി ഒഴുകും പെണ്ണെ നിന്‍ ഉറവിടം എവിടെ

യാദനകളെല്ലാം വഹിച്ചു നീ വേഗത്തില്‍ പോവുകതെങ്ങോട്ട്

വെള്ളി കൊലുസിന്‍ നാദം പോല്‍ വെള്ളാരം കല്ലില്‍ തട്ടി താളം തുളുമ്പിയും

ആരെയോ തഴുകി ഉണര്‍ത്താന്‍ ഓളതരിവള ഇളക്കി കൊണ്ടും

പച്ചപുല്‍മേട്ടിലെ വെള്ളരി പൂവിനെ ചുംബിച്ചും

പരല്‍മീനിനെ കൊഞ്ചിച്ചു കൊണ്ടും പോവുകതെങ്ങോട്ട്

നിന്‍ ഒഴുക്ക് കാണുമ്പോള്‍ എന്‍ മനമാകെ ഇളം തേന്‍ കിനിയുന്നു

ആ കള്ളകാറ്റ് നിന്‍ കാതില്‍ മന്ത്രിച്ചതെന്ത്

ആ കാര്യം എന്‍ കാതില്‍ ചോല്ലിയിട്ടു പോവൂ........


പ്രഭാതത്തിന്‍ താളുകളില്‍

മിസിരിയ.റിന്‍ഷിന 9.ബി

പ്രഭാതമുണര്‍ന്നു വസന്തം പൊഴിഞ്ഞു

മലമലര്‍കൊടിക‍‍‍‍‍ള്‍ പാറിപറന്നു

ആകാശമുട്ടുന്ന തിരിപോലവളെന്നെ

തൊട്ടു തൊട്ടെന്നെ സ്പര്‍ശിച്ചപ്പോള്‍

വെളിച്ചത്തിന്‍ കാഠിന്യമായപ്പോള്‍ തന്നെയും

പൂക്കളുടെ സൗരഭ്യമായി തന്നില്‍

എങ്ങും ഏകാന്തമുണര്‍ന്നു വാനില്‍

മനസ്സിന്റെ താളങ്ങള്‍ പൊങ്ങിവന്നു

ഉന്മേശമോടെ ഉണര്‍ന്നിരുന്നു

പിന്നെയും ആഹ്ലാദമായി വന്നു

നൊന്നോര്‍ത്തുപോയ്

ആ വെളിച്ചത്തിന്‍ മേന്മകള്‍

എങ്ങോ മായും നേരത്തിങ്കല്‍

മിസിരിയ.റിന്‍ഷിന  9.ബി

വിടവാങ്ങല്‍'

( ഊര്‍മ്മിള പത്താം തരം: എഫ്. 2010 സെപ്തംബര്‍ 17 )

ഹേ കുഞ്ഞു തോഴാ നീ

ഞങ്ങളെ വിട്ടകന്നോ.......

സ്വര്‍ഗത്തിന്‍ വാതില്‍

നിനക്കായ് തുറന്നുവോ ?

നിന്‍ ദേഹി നിന്‍ ദേഹം

വിട്ടകന്നു പോയോ?

മരണക്കിടക്കയില്‍ കിടന്നൊരാ

നേരത്ത്

നിന്‍ ജീവനായ് എന്നുമേ

ഞങ്ങള്‍ കേണു.

ആയിരം പേരുടെ ഹൃദയത്തിന്‍

പ്രാര്‍ത്ഥനയും വേദനയും

എന്തേ ദൈവം കേള്‍ക്കാഞ്ഞു...

ഇന്നു നിന്‍ വിരഹദു:ഖ -

ത്തിന്‍ വേദനയില്‍

കണ്ണുനീര്‍ പൊഴിക്കുന്നു

ഞങ്ങളെല്ലാം ...

ദൈവത്തിന്‍ സന്നിധിയില്‍

എത്തി നീയെങ്കിലും

തോഴാ നിന്നാത്മശ്ശാന്തിക്കായ്

പ്രാര്‍ത്ഥിപ്പൂ ഞങ്ങള്‍ .....

(19/08/2010 - ന് മരണമടഞ്ഞ ശരത്ത് - (എട്ടാം തരം) -ന്‍റെ ഓര്‍മ്മക്ക് )

ഊര്‍മ്മിള

പത്താം തരം: എഫ്.


മാതൃഭൂമി

ഷൈനി.കെ പത്ത്.ഐ 1708/2010

എന്റെ ഭൂമി മാതാവേ....!

നീ നീറുകയാണോ

നിന്റെ വിരഹം എനിക്ക്

താങ്ങാ൯ കഴിയുന്നില്ല


ഒരിക്കല്‍ നീ കുഞായിരുന്നു.

അന്നു നിന്റെ മക്കളും നിന്നെ സ്നേഹിച്ചിരുന്നു.

നിന്റെ സൗന്ദര്യം പൂക്കളില്‍ കാണുന്നു.

നിന്റെ തിളക്കം സൂര്യനില്‍ കണ്ടു.


നിന്റെ ഇടതൂ൪ന്ന കൂന്തല്‍

ഇടതൂ൪ന്ന വനങ്ങളിലും കണ്ടു.

എന്നാല്‍ ഇന്നു നീ വാ൪ദ്ധക്യത്തില്‍

എത്തി കഴി‍ഞ്ഞുവോ ?

ഭൂമി മാതാവേ.....നിന്നെ

ഓ൪ത്തെ൯ ഹൃദയം വിങ്ങുന്നു.?



ഷൈനി.കെ

പത്ത്.ഐ

നബ൪.26