ജി എൽ പി എസ് പാലിയംതുരുത്ത്
ജി എൽ പി എസ് പാലിയംതുരുത്ത് | |
---|---|
വിലാസം | |
പാലിയംതുരുത്ത് ആനാപ്പുഴ. പി.ഒ. , 680667 | |
സ്ഥാപിതം | 01 - ആഗസ്റ്റ് - 1961 |
വിവരങ്ങൾ | |
ഇമെയിൽ | glpspaliyamthuruth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23401 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ.പി. വിഭാഗം |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശശികല. ടി. കെ |
അവസാനം തിരുത്തിയത് | |
20-12-2020 | Adithyak1997 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പാലിയംതുരുത്ത് ഗവൺമെൻറ് എൽ.പി. സ്ക്കൂളിൻറെ ചരിത്രം പറയുമ്പോൾ പ്രാദേശികമായ പ്രത്യേകതകൾക്ക് പ്രാധാന്യമുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ ഈ പ്രദേശം ഒരു തുരുത്താണ്. കിഴക്ക് കൃഷ്ണൻകോട്ട കായലും പടിഞ്ഞാറ് ആനാപ്പുഴ തോടും വടക്ക് ഉണ്ടേക്കടവ് തോടും തെക്ക് ആനാപ്പുഴ തോടിൻറെ കൈവഴിയും പാലിയംതുരുത്തിനെ മറ്റ് പ്രദേശങ്ങളിൽ നിന്ന് വേർതിരിച്ചിരിക്കുന്നു. ഏകദേശം 80 വർഷങ്ങൾക്ക് മുമ്പ് നടക്കാൻ വഴിയോ കുടിക്കാൻ വെള്ളമോ കടക്കാൻ പാലമോ ഇല്ലാതെ തലങ്ങും വിലങ്ങും തോടുകളും ചതുപ്പും നിറഞ്ഞ ഒരു പ്രദേശമായിരുന്നു.