കെ.വി.യു.പി.എസ്.പഴകുളം
സ്കൂൾ ചരിത്രം
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ ആലുംമൂട് എന്ന ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു മഹത് വിദ്യാലയമാണ് KVUPS. നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണം കൊണ്ട് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം.
1976 മെയ് മാസത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. 1976 ഇൽ 5ആം സ്റ്റാൻഡേർഡിൽ 110 കുട്ടികളോടെയാണ് ഈ സ്കൂളിന്റെ തുടക്കം. പഴകുളം ഗവണ്മെന്റ് എൽ പി എസ് ആണ് ഇതിന്റെ ഫീഡിങ് സ്കൂൾ. പഴകുളം എൽ പി എസ് ഇൽ നിന്നും നാലാം ക്ലാസ്സ് കഴിഞ്ഞ കുട്ടികൾക്കു തുടർ വിദ്യാഭ്യാസം നടത്തുന്നതിന് കിലോമീറ്ററുകൾ ദൂരെയുള്ള സ്കൂളുകളിൽ പോകേണ്ടിയിരുന്നു. യാത്രാസൗകര്യം കുറവായിരുന്ന ആ കാലഘട്ടത്തിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് വളരെയധികം ബുദ്ദിമുട്ടുകൾ സഹിക്കേണ്ടി വന്നു. ഈ അവസ്ഥ മനസിലാക്കിയ അന്നത്തെ ഗവണ്മെന്റ് എയ്ഡഡ് മേഖലയിൽ സ്കൂളുകൾ അനുവദിച്ചപ്പോൾ പഴകുളം കൃഷ്ണ വിലാസത്തിൽ ശ്രീ പി എസ് സുകുമാരൻ വൈദ്യർ നൽകിയ അപേക്ഷ പരിഗണിച്ചാണ് ഈ സ്കൂൾ അനുവദിച്ചത്. 1976 ഇൽ 5ആം സ്റ്റാൻഡേർഡ് ഇൽ 110 കുട്ടികളോടെയാണ് ഈ സ്കൂളിന്റെ തുടക്കം. തുടർന്നുള്ള വർഷങ്ങളിൽ 6,7 ക്ലാസ്സ് കൾ ആരംഭിച്ചു.1996 ഇൽ ഈ സ്ഥാപനം പഴകുളം മണിഭവനത്തിൽ കെ കെ വിശ്വംഭരൻ പിള്ളയുടെ ഭാര്യ ശാരദമണിയമ്മയുടെ പേരിൽ കൈമാറ്റം ചെയ്യപ്പെട്ടു. ഇപ്പോൾ ശാരദമണിയമ്മയുടെ ഉടമസ്ഥതയിൽ ആണ് ഈ സ്ഥാപനം.
ഭൗതികസൗകര്യങ്ങൾ
5 മുതൽ 7 വരെയുള്ള ക്ലാസുകൾക്കായി വെവ്വേറെ ക്ലാസ്സ് മുറികളും സയൻസ് ലാബ് ഗണിതലാബ് എന്നിവയും ഉണ്ട്.2 സ്മാർട്ട് ക്ലാസ്സ് റൂം 3 ലാപ്ടോപ് 2 പ്രൊജക്ടർ എന്നിവയുണ്ട്. മതിയായ ശുദ്ദജല സംവിധാനം ശുചീമുറികൾ എന്നിവയും ഈ വിദ്യാലയത്തിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ലബ്ബുകൾ
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|