സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 23 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37027 (സംവാദം | സംഭാവനകൾ) (gjhgjhj)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മുണ്ടിയപ്പള്ളി  സ്ഥലനാമനിഷ്പത്തി

         മുണ്ട്യ , പെള്ളി  എന്നീ രണ്ടു പദങ്ങൾ ചേർന്നാണ് മുണ്ടിയപ്പള്ളി  എന്ന സ്ഥലനാമം ഉണ്ടായതെന്നു കരുതുന്നു. ആര്യമതം  ആധിപത്യം ഉറപ്പിക്കുന്നതിന്  മുൻപ് ദ്രാവിഡ ഗോത്രങ്ങളുടെ ആരാധനാമൂർത്തിയായിരുന്നു കാളി, മുണ്ട്യൻ,ചാത്തൻ തുടങ്ങിയ ദേവതകൾ.മുണ്ട്യൻ എന്ന പദത്തിന് മുണ്ടൻ, മുണ്ടിയൻ എന്നൊക്കെ രൂപഭേദങ്ങൾ ഉള്ളതായി കാണാം.പെള്ളി എന്നാൽ ദേശം എന്നർത്ഥം. മുണ്ട്യ ന്റെ ദേശം എന്ന അർത്ഥത്തിൽ മുണ്ട്യ പ്പെള്ളിയും കാലാന്തരത്തിൽ മുണ്ടിയപ്പള്ളിയുമായി മാറി. മുണ്ടക്കൽ, മുണ്ടക്കമണ്ണ്,  കോട്ടൂർ  തുടങ്ങിയ സ്ഥലങ്ങൾ സമീപത്തുള്ളതും വിശ്വസനീയത വർധിപ്പിക്കുന്നു.