സെന്റ് ജോസഫ്സ് ഹൈസ്കൂൾ കൂളത്തൂർ/ലിറ്റിൽകൈറ്റ്സ്

പ്രമാണം:37021-PTA-STJOSEPHSHSKULATHOOR-2019.pdf ഡിജിറ്റൽ മാഗസിൻ 2019

===ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്===

ആധുനിക സാങ്കേതിക വിദ്യയിൽ, പുതിയ തലമുറയ്ക്ക് വഴികാട്ടിയാകുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സിൻ്റെ ഒരു യൂണിറ്റ് ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.പ്രത്യേക അഭിരുചി പരീക്ഷയിൽ, വിജയിക്കുന്ന എട്ടാം ക്ലാസ്സുകാർക്കാണ് ഇതിൽ അംഗങ്ങളാകുവാൻ അവസരം ലഭിക്കുന്നത്. എട്ട്, ഒൻപത് ക്ലാസ്സുകളിലെ കൈറ്റ്സ് അംഗങ്ങൾക്ക്, ആഴ്ചയിൽ ഒരു ദിവസം വീതം ഒരു മണിക്കൂർ സമയം പ്രത്യേക പരിശീലനം നൽകി വരുന്നു. ആനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിംഗ്, റാസ്പബറിപൈ, റോബോട്ടിക്സ് തുടങ്ങിയ വിവിധ മേഖലകളിലുള്ള സാങ്കേതിക പരിജ്ഞാനം കുട്ടികൾക്ക് ഇതിലൂടെ ലഭിക്കുന്നു. സ്കൂൾ തലത്തിൽ സംഘടിപ്പിക്കുന്ന ഏകദിന പഠന ക്യാമ്പുകൾ കൈറ്റംഗങ്ങളുടെ മികവ് വർധിപ്പിക്കാൻ ഉപകരിക്കുന്നു.വിദഗ്ധരുടെ ക്ലാസ്സുകളിലും ജില്ലാതല ക്യാമ്പുകളിലുമുളള പങ്കാളിത്തത്തിലൂടെ നേടിയെടുത്ത ശേഷികൾ വികസിപ്പിക്കുന്നതിന് കുട്ടികൾക്ക് അവസരം ലഭിക്കുന്നു. ഈ യൂണിറ്റിൻ്റെ നേതൃത്വത്തിൽ എല്ലാവർഷവും ഡിജിറ്റൽമാഗസിൻ തയ്യാറാക്കി വരുന്നു.കൂടാതെ 201 9- 2020 അധ്യയനവർഷം സബ്ജില്ലാ കലോത്സവം റിക്കോർഡ് ചെയ്യാൻ അവസരം ലഭിച്ചത് ഏറെ അഭിമാനകരമാണ്. അതോടൊപ്പം വിദ്യാലയത്തിൻ്റെ മികവുകൾ റിക്കോർഡ് ചെയ്യുന്നതിനും കൈറ്റ്സ് അംഗങ്ങൾ മുൻകൈയെടുക്കുന്നു. കൈറ്റ്സ് മാസ്റ്റേഴ്സ് അംഗങ്ങൾക്കാവശ്യമായ നിർദേശങ്ങൾ യഥാസമയം നൽകി വരുന്നു.