ഹൈസ്ക്കൂൾ റാന്നി പെരുനാട്/നാടിന്റെ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
17:46, 17 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (നാടിന്റെ ചരിത്രം എന്ന താൾ ഹൈസ്ക്കൂൾ റാന്നി പെരുനാട്/നാടിന്റെ ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പന്തളരാജകുമാരന്റെ ശരണ മന്ത്രങ്ങളാൽ മുഖരിതമായ പെരുനാടിന്റെ മണ്ണിൽ നിലകൊള്ളുന്ന സരസ്വതി വിദ്യാകേന്ദ്രമാണ് റാന്നി പെരുനാട് ഹൈസ്കൂൾ .മലയോര ചാരുതയിൽ കുളിരണിഞ്ഞു നിൽക്കുന്ന ഈ പ്രദേശത്തെ പുളകമണിയിച്ചു കൊണ്ട് പമ്പയും കക്കാട്ടാറും ഒഴുകുന്നു .മതേതരത്വം നിറഞ്ഞ സാമൂഹികാന്തരീക്ഷവും നാണ്യവിളയായ റബര് തോട്ടങ്ങളുടെ ദൃശ്യ ചാരുതയും ഈ നാടിൻറെ സാംസ്‌കാരിക ചിത്രം വരച്ചു കാട്ടുന്നു .അയ്യപ്പ ചരിതത്തിന്റെ ഏടുകൾ ഉറങ്ങിക്കിടക്കുന്ന ഈ മണ്ണ് പന്തള രാജകുടുംബവുമായി ബന്ധപ്പെട്ട ആചാരങ്ങളും ഐതീഹ്യങ്ങളും കൊണ്ട് പെരുമായുള്ള നാടായി അറിയപ്പെടുന്നു .  
                        സ്കൂളിന്റെ ചരിത്രം നാടിൻറെ ചരിത്രവുമായി അത്രമേൽ ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയെ അവഗണിച്ചുകൊണ്ട് വിദ്യാലയ ചരിത്രം പൂർണ്ണമാവില്ല .മലയോര മേഖല ആയിരുന്നുവെങ്കിലും മുണ്ടകൻ പോലുള്ള നെൽകൃഷിയും ഇവിടെ ഉണ്ടായിരുന്നു .മഴയെ ആശ്രയിച്ചുള്ള കൃഷി രീതി ആയിരുന്നു അത് .നിലക്കൽ മുതൽ പെരുനാട് വരെയുള്ള പ്രദേശങ്ങളിലെ ഏക കച്ചവട കേന്ദ്രമായിരുന്നു പെരുനാട് .ആദ്യകാലത്തു ഏകദേശം ഇരുപത്തി അഞ്ചോളം കുടുംബങ്ങൾ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത് .
                       പന്തളത്തു രാജാവ് ശബരിമല ക്ഷേത്രം പണികഴിപ്പിക്കുന്നതിനായി പെരുനാട്ടിൽ താമസിക്കുകയും അറക്കൽ ,സ്രാമ്പിക്കൽ ,കൂടെക്കാവിൽ എന്നീ കുടുംബങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നു .നിബിഡ വനന്തരങ്ങളിലൂടെ രാജാവിനെ അനുഗമിച്ചിരുന്നത്  ഈ കുടുംബങ്ങളിലെ പൂർവ്വികരായിരുന്നു.ഇന്നും ഇത് ഓര്മപ്പെടുത്തിക്കൊണ്ട് ശബരീശന്റെ തിരുവാഭരണവുമായി പന്തളത്തു രാജാവ് ഈ വഴി കടന്നു പോവുകയും  മടക്കയാത്രയിൽ പെരുനാട് ധർമശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണ വിഭൂഷിതനായി അയ്യപ്പനെ തൊഴാൻ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർക്ക് അവസരം ഒരുക്കുകയും ചെയ്യുന്നു .ഈ സുദിനം പെരുനാടിന്റെ ഉത്സവമാണ് .