തിരുമൂലവിലാസം യു.പി.എസ്./സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 23 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Angel Aby (സംവാദം | സംഭാവനകൾ) ('സ്പോർട്സ് ക്ലബ് പഠനത്തോടൊപ്പം പാഠ്യേതര പ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്പോർട്സ് ക്ലബ്

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഈ കലാലയത്തിൽ കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടക്കാറുണ്ട്. സ്കൂൾ വർഷ ആരംഭത്തിൽതന്നെ സ്പോർട്സ് ക്ലബ്ബ് രൂപീകരിക്കുകയും ഒരു അധ്യാപികയെ ചുമതല ഏൽപ്പിക്കുകയും ചെയ്തുകൊണ്ട് കുട്ടികൾക്ക് വേണ്ട പരിശീലനം നൽകുന്നു. കായിക രംഗങ്ങളിൽ കഴിവും താല്പര്യവും ഉള്ള കുട്ടികളെ കണ്ടെത്തുന്നതിന് ഈ ക്ലബ്ബ് വലിയ പങ്കു വഹിക്കുന്നു. ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ സ്കൂൾ സമയത്തിന് മുൻപേ വിദ്യാലയത്തിൽ വരുത്തുകയും പരിശീലനം നൽകുകയും ചെയ്യാറുണ്ട്. മത്സരങ്ങൾക്ക് മാത്രമല്ല കുട്ടികളുടെ മാനസിക സംഘർഷങ്ങൾക്ക് അയവ് വരുത്തുന്നതിനും ഇത്തരത്തിലുള്ള കായിക പരിശീലനങ്ങൾ സഹായിക്കുന്നു എന്ന് ഇതിലൂടെ കണ്ടെ  ത്തുവാൻ സാധിച്ചിട്ടുണ്ട്. ഓട്ടം, ഹൈജമ്പ്,  ലോങ്ജമ്പ്, ഷോട്ട്പുട്ട്, എന്നീ ഇനങ്ങളിൽ എല്ലാം പരിശീലനം നടത്തി വരുന്നു. കൂടാതെ മറ്റ് കായിക പ്രവർത്തനങ്ങളും കളികളും സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാറുണ്ട്.