ജി.യു.പി.സ്കൂൾ കൂട്ടിലങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 14 ഡിസംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsktdi (സംവാദം | സംഭാവനകൾ)
ജി.യു.പി.സ്കൂൾ കൂട്ടിലങ്ങാടി
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1912
സ്കൂള്‍ കോഡ് 18660
സ്ഥലം കൂട്ടിലങ്ങാടി
സ്കൂള്‍ വിലാസം കൂട്ടിലങ്ങാടി-പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676506
സ്കൂള്‍ ഫോണ്‍ 04933 285353
സ്കൂള്‍ ഇമെയില്‍ gupsktdi@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://gupsktdi.blogspot.com
ഉപ ജില്ല മങ്കട
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം

പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍

മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം
പെണ്‍ കുട്ടികളുടെ എണ്ണം
വിദ്യാര്‍ത്ഥികളുടെ എണ്ണം 765
അദ്ധ്യാപകരുടെ എണ്ണം 27
പ്രധാന അദ്ധ്യാപകന്‍ അബ്ദുസ്സമദ്.എന്‍.കെ
പി.ടി.ഏ. പ്രസിഡണ്ട് പി.റഹൂഫ്
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
14/ 12/ 2010 ന് Gupsktdi
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

നൂറ്റാണ്ടിന്റെ നിറവിലേക്ക്

കൂട്ടിലങ്ങാടി ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്കൂള്‍

മലപ്പറം റവന്യുജില്ലയില്‍ മലപ്പറം വിദ്യാഭ്യാസജില്ലയിലെ മങ്കട സബ് ജില്ലയല്‍ 1912ല്‍ സ്ഥാപിതമായ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.യു.പി.സ്കൂള്‍, കൂട്ടിലങ്ങാടി ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസ്സുകളാലായി 765 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.27അദ്ധ്യാപകരും രണ്ട് അനദ്ധ്യാപക ജീവനക്കാരും ഇവിടെയുണ്ട്. പഠന പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഈവിദ്യാലയത്തില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും മതിയായ പ്രാധാന്യം നല്‍കുന്നുണ്ട്. കമ്പ്യൂട്ടര്‍ പരിശീലനം,സോപ്പ് നിര്‍മ്മാണ പരിശീലനം,നീന്തല്‍ പരിശീലനം,തയ്യല്‍ പരിശീലനം, സൈക്കിള്‍ പരിശീലനം എന്നിങ്ങനെ കുട്ടികളുടെ മികവുണര്‍ത്തുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഈവിദ്യാലയത്തില്‍ നല്‍കി വരുന്നു.'

ഇന്നലെകളിലൂടെ

കടലുണ്ടിപ്പുഴയുടെ തീരത്ത് കൂട്ടിലങ്ങാടി പ്രദേശത്ത് വളരെ മുമ്പ് നിലവിലുണ്ടായിരുന്ന മദ്രസ ബ്രട്ടീഷ് സായിപ്പിന്റെ പ്രേരണയാല്‍ 1912 -ല്‍ സ്കൂളാക്കി മാറ്റി. കൂട്ടിലങ്ങാടിയിലെ പ്രസിദ്ധമായ ആഴ്ചച്ചന്ത നടന്നിരുന്ന സ്ഥലത്ത് കളത്തിങ്ങല്‍ അഹമ്മദ് കുട്ടിയുടെ വാടകക്കെട്ടിടത്തിലായിരുന്നു അക്കാലത്ത് അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്ന സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പാലേമ്പടിയന്‍ കദിയക്കുട്ടി ഉമ്മയുടെ പേരില്‍ ബൃട്ടീഷ് സര്‍ക്കാര്‍ ചന്ത അനുവദിച്ചപ്പോള്‍ അവരുടെ വീടിനടുത്തുള്ള തോട്ടത്തില്‍ പുതിയ കെട്ടിടം സ്ഥാപിച്ച് സ്കൂള്‍ അങ്ങോട്ട് മാറ്റി. 2000 വരെ ഇപ്പോള്‍ Calicut University B Ed Centreപ്രവര്‍ത്തിക്കുന്ന ഈ കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചു വന്നത്. 1959 ല്‍ യു.പി.സ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു ഈ വിദ്യാലയത്തില്‍ 1966 ല്‍ കുട്ടികളുടെ ആധിക്യം മൂലം സെഷണല്‍ സമ്പ്രദായം ഏര്‍പ്പെടുത്തി. പരാധീനതകളില്‍ ഉഴറിയ ഇക്കാലത്ത് സ്കൂളിന് സ്വന്തമായി കെട്ടിടം സ്ഥാപിക്കാന്‍ നാട്ടുകാര്‍ ശ്രമമാരംഭിച്ചപ്പോള്‍ പടിക്കമണ്ണില്‍ അലവി ഹാജി ഒരേക്കര്‍ സ്ഥലം സൗജന്യമായി നല്‍കി. അങ്ങനെയാണ് കാഞ്ഞിരക്കുന്ന് എന്ന ഈ കുന്നിന്‍ മുകളിലേക്ക് സരസ്വതീ ക്ഷേത്രം ഇരിപ്പുറപ്പിച്ചത്. അവിടന്നങ്ങോട്ട് പുരോഗതിയുടെ കാലമായിരുന്നു.1968 ല്‍ 5 മുറിയിലുള്ള കെട്ടിടം സര്‍ക്കാര്‍ നിര്‍മ്മിച്ചു. അന്ന് മുതല്‍ രണ്ട് സ്ഥലത്തായാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്. കൂടുതല്‍ ക്ലാസ് മുറികള്‍ ലഭ്യമാക്കാന്‍ ശ്രമമാരംഭിച്ച പി.ടി.എ ക്ക് 1987 ല്‍ സര്‍ക്കാര്‍ കെട്ടിടം അനുമതി വാങ്ങാനായെങ്കിലും കോണ്‍ട്രാക്റ്ററുടെ മെല്ലെപ്പോക്കും പ്രതികൂല ഭൂ പ്രകൃതിയും കാരണം കെട്ടിടം പണി ഇഴഞ്ഞ് നീങ്ങി. എന്‍.കെ. ഹംസ ഹാജി നേതൃത്വം നല്‍കിയ ഗ്രാമ പഞ്ചായത്ത്, സ്കൂളിലേക്ക് റോഡ് അനുവദിച്ചതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറി. ഇതിനിടയില്‍ 1997 ല്‍ 3 മുറികളോടെ ഡി.പി.ഇ.പി കെ‍ട്ടിടം പണി ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ പി.ടി.എ ക്ക് സാധിച്ചു 1999 ല്‍ 18 ക്ലാസ് മുറികളോടെ ഗവ. കെട്ടിടം പണി പൂര്‍ത്തിയായി. 2000 ല്‍ സെഷണല്‍ സമ്പ്രദായം അവസാനിപ്പിച്ചു. വാടകക്കെട്ടിടം വിട്ടുകൊടുത്ത് പൂര്‍ണ്ണമായും ഒരേ സ്ഥലത്ത് വിദ്യാലയം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കുടിവെള്ള പ്രശ്നപരിഹാരമായി കുഴല്‍ കിണര്‍, കംപ്രസര്‍ എന്നിവ സ്ഥാപിച്ചു.

അദ്ധ്യാപകലോകം

അടിസ്ഥാന സൗകര്യങ്ങള്‍

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഒരു കുതിച്ച് ചാട്ടം തന്നെ നടത്താന്‍ നമുക്കായി


വിദ്യാര്‍ത്ഥിലോകം

കൂട്ടിലങ്ങാടി ഹെറിറ്റേജ് മ്യൂസിയം

പഠനം ആഹ്ലാദകരമായ അനുഭവമാക്കുന്നതിന് ഞങ്ങളുടെ സ്കൂളില്‍ സംവിധാനിച്ച കൂട്ടിലങ്ങാടി ഹെറിറ്റേജ് മ്യൂസിയം സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമാണ് പോയ കാല ജീവിതത്തിന്റേയ്യും സംസ്കാരത്തിന്റെയും വഴികള്‍ നേരിട്ടു മനസ്സിലാക്കാനും ഗാര്‍ഹിക ജീവിതം,കൃഷി,ഉപകരണങ്ങള്‍, വിവിധ ശേഖരങ്ങള്‍ തുടങ്ങിയ വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് മ്യൂസിയം സംവിധാനിച്ചിട്ടുള്ളത് കര്‍ഷക കാരണവര്‍ പി.കെ മുഹമ്മദില്‍ നിന്നും ഏത്തക്കൊട്ട ഏറ്റുവാങ്ങിയാണ് ഹെറിറ്റേജ് മ്യൂസിയം വിഭവസമാരണം 13/4/2009 ന് കൂട്ടിലങ്ങാടി പാറടിയില്‍ പ്രാദേശികരക്ഷാകര്‍തൃസംഗമത്തില്‍ വെച്ച് തുടക്കം കുറിച്ചു.വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ സജ്ജീകരിച്ചിട്ടുള്ള ഈ മ്യൂസിയത്തില്‍ ഏത്തക്കൊട്ട,പറ,ചെല്ലപ്പെട്ടി,പട്ടാളഗ്ലാസ്,വിവിധ തരം പാത്രങ്ങള്‍,ഭരണികള്‍,റാന്തലുകള്‍,മുള നാഴി,ഉപ്പു കയറ്റി,മെതിയടി,ഘടികാരങ്ങള്‍ തുടങ്ങിയ ഇനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.തിരഞെടുത്ത 12 ക്യൂറേറ്റര്‍മാരുടെ നേതൃത്വത്തില്‍ മ്യൂസിയം പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നു.പുതിയ പ്രദര്‍ശന വസ്തുക്കള്‍ വിദ്യാര്‍ത്ഥികളെ അറിയിക്കുന്നതിന്നും പുരാവസ്തുക്കള്‍ ശേഖരിക്കുന്നതിന്നും സംരക്ഷിക്കുന്നതിനുമായി ഹെറിറ്റേജ് ക്ലബും സജീവമായി പ്രവര്‍ത്തിക്കുന്നു.

നേട്ടങ്ങള്‍

കൂളിലെ കലാ-കായിക നേട്ടങ്ങള്‍

1.UPവിഭാഗം മാപ്പിളപാട്ട്-റംഷാദ്-സബ് ജില്ലാ ഒന്നാം

 	സ്ഥാനം  

2.LPവിഭാഗം മാപ്പിളപാട്ട്-ഹസ്ന ഷെറിന്‍-സബ് ജില്ലാ ഒന്നാം

 	സ്ഥാനം{തുടര്‍ച്ചയായി 2വര്‍ഷം}

3.യു.പി.വിഭാഗം ഗണിതശാസ്ത്ര മേള-മലപ്പുറം വിദ്യാഭ്യാസ

  	ജില്ലയില്‍ 3വര്‍ഷം ഒന്നാം സ്ഥാനം

4.യു.പി.വിഭാഗം ഗണിതശാസ്ത്രമേള-ഗണിത ക്വിസ്-മെഹര്‍

	 ജെബിന്‍.K.{2010-11}-സബ് ജില്ലാ ഒന്നാം സ്ഥാനം.

5.യു.പി.വിഭാഗം ITമേള-മലയാളം ടൈപ്പിംഗ്-രണ്ടാം സ്ഥാനം

 	മുഹമ്മദ് ഫായിസ്.M{2010-11}

6.യു.പി.വിഭാഗം ലിറ്റില്‍ സയന്റിസ്റ്റ്-ഹസീന.P

 	{2009-10}

7.ഗണിത ശാസ്ത്രമേളയില്‍{UP}സബ് ജില്ലയില്‍ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് നേടി

8.ഗണിത ശാസ്ത്രമേള {Still model}-മലപ്പുറം ജില്ലാ മേളയില്‍ തുടര്‍ച്ചയായി 2വര്‍ഷം ഒന്നാം സ്ഥാനം{മുന്‍ കാലത്ത്}

1.ഗണിതതെയ്യം 2.പെന്റഗണ്‍ 1.9.പ്രവൃത്തി പരിചയമേള-സബ് ജില്ലാ,തലത്തില്‍ തത് സമയ മത്സരങ്ങളില്‍ വിവിധ ഉനങ്ങളില്‍ ഒന്നാം സ്ഥാനം {വെജിറ്റബിള്‍ പ്രിന്റിംഗ്,മരപണി,പാഴ് വസ്തുക്കള്‍ കൊണ്ടുള്ള ഉല്‍പന്നങ്ങള്‍} 10.സബ് ജില്ലാ കായികമേള{2009-10}-സബ് ജൂനിയര്‍ ബോയ്സ്-രണ്ടാം സ്ഥാനം.

11.സബ് ജില്ലാ ഗൈയിംസ്{ചെസ്സ്}-പെണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം- റിന്‍ഷാമോള്‍.

12.യു.പി.സ്പോര്‍ട്സ് 100മീ, 200മീ ഒന്നാം സ്ഥാനം മെഹ്റൂഫലി{സബ് ജില്ലാ}

13. 200മീ, ഒന്നാം സ്ഥാനം{സബ് ജില്ല} ബാദുഷ. 14. High Jump ഒന്നാംസ്ഥാനം{സബ് ജില്ലാ} ഷംസാദ്


രക്ഷാകര്‍തൃലോകം

വാര്‍ത്തകളില്‍

പഠന പ്രവര്‍ത്തനങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നീന്തല്‍

കുട്ടികളേയ്യും സമൂഹത്തിന്റേയും ആവശ്യത്തെ മുന്‍ നിര്‍ത്തി സ്കൂളില്‍ ഉയര്‍ത്തെഴുന്നേറ്റ ഒരു ക്ലബ് ആണ് നീന്തല്‍ ക്ലബ്.2006ലെ 2ദിവസം നീണ്ടു നിന്ന വെള്ളപ്പൊക്കം വിദ്യാര്‍ത്തികള്‍ക്കും പ്രാദേശവാസികള്‍ക്കും ഒരു പോലെ ഭയവും ദുരിതവും നല്‍കി.പുഴയുടെയും കുളങ്ങളുടേയും സാമീപ്യം ഉണ്ടായിട്ടും സ്കൂളിലെ പകുതിയിലധികം കുട്ടികള്‍ക്കും നീന്തല്‍ അറിയില്ല എന്ന സത്യം അധ്യാപകരും രക്ഷിതാക്കളും അന്നാണ് തിരിച്ചറിഞ്ഞത്.തൊട്ടടുത്ത ദിവസങ്ങളില്‍ തന്നം P.T.A Executive ചേരുകയും പ്രശ്നം ചര്‍ച്ച ചെയ്യുകയും ചെയ്യ്തു. അതിന്റെ അടിസ്ഥാനത്തില്‍ കൂട്ടിലങ്ങാടി പഞ്ചായത്ത് കുളത്തില്‍ നീന്തല്‍ പരിശീലനം ആരംഭിച്ചു.രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടി നീന്തല്‍ പരിശീലിപ്പിക്കാന്‍ കൂടെയുണ്ടായിരുന്നു.വിവിധ പത്രങ്ങളിലും [മനോരമ,മാതൃഭൂമി,മാധ്യമം,കേരള കൗമുദി] വാര്‍ത്തകള്‍ പലതവണ വരികയുണ്ടായി.കൂടാതെ എ.സി.വി.യും,ഏഷ്യാനെറ്റും,അമൃത ടി.വി.യും പരിപാടി സംപ്രേക്ഷണം ചെയ്തു.കൊട്ടത്തേങ്ങയും സാരിയും ഉപയോഗിച്ച് വളരെ ലളിതമായ രീതിയിലാണ് ഇത് നടന്നിരുന്നത് എന്നതാണ് ശ്രദ്ധേയം.ചൊവ്വ,ബുധന്‍,വ്യാഴം എന്നീ ദിവസങ്ങളില്‍ 4 മുതല്‍ 5 വരെയാണ് പരിശീലനം നടന്നിരുന്നത്.2 ആധ്യാപകന്‍മാരും 2 അധ്യാപികമാരുമാണ് 10അംഗ ടീമിനെ പരിശീലിപ്പിക്കുന്നത്. കൂടാതെ നീന്തല്‍ അറിയുന്ന 2കുട്ടികളും സഹായത്തിനുണ്ടാകും.2009-2010 അധ്യായന വര്‍ഷത്തില്‍ 36കുട്ടികളെ പഠിപ്പിച്ചപ്പോള്‍ ഈ അധ്യായന വര്‍ഷം ഇത് വരെ 25 പേര്‍ നീന്തല്‍ പഠിച്ചു കഴിഞ്ഞു. പ്രമാണം:Http://schoolwiki.in/images/1/19/Swimnews.JPG

ഇക്കോ ക്ലബ്ബ്

ഇക്കോഹരിത ക്ലബ് 1.മൂന്ന് തരത്തില്‍ തോട്ടങ്ങള്‍ നിര്‍മിച്ചു.ഓരോ ക്ലാസിനും പൂന്തോട്ടം,പച്ചക്കറിത്തോട്ടം,പൊതുവായ ഒരു ഔഷധത്തോട്ടം.ജൈവവേലി നിര്‍മാണം, കമ്പോസ്റ്റുകുഴികളുടെ നിര്‍മാണം, താമരക്കുളം,വൃക്ഷങ്ങളുടെ പേരുകള്‍ രേഖപ്പെടുത്തുല്‍ ഔഷധ സസ്യ ശേഖരണം,പൂ ച്ചട്ടികള്‍ ക്ലാസുകള്‍ക്ക്,വൃക്ഷ തൈ വിതരണം,വാഴക്കുല ലേലം ചെയ്യല്‍,MTAസഹകരണത്തോടെ വാഴനടല്‍.

സൈക്കിള്‍ ക്ലബ്ബ്

പച്ചക്കറിത്തോട്ടം

കുട നിര്‍മാണം

                    കുട നിര്‍മാണം

ഓരോ വര്‍ഷവും ആറാം ക്ലാസിലേയും ഏഴാം ക്ലാസിലേയും താല്‍പര്യമുള്ള കുട്ടികളെ വിളിച്ച് കുട നിര്‍മാണത്തിന്റെ CDപ്രദര്‍‌ശിപ്പിക്കുന്നു.അതിനു ശേഷം അധ്യാപകരുടെ സഹായത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.കുട നിര്‍മിച്ച് 110രൂപക്കായിരുന്നു വില്‍പന നടത്തിയിരുന്നത്. എല്ലാ അഴ്ച്ചയിലും വ്യാഴായിച്ച ഒരു മണിക്കൂര്‍ കുട നിര്‍മാണത്തിനായി ചില വഴിക്കുന്നു.വിറ്റു വരവിനനുസരിച്ച് കുട നിര്‍ മാണത്തിനുള്ള കൂടുതല്‍ സാമാഗ്രഹികള്‍ വാങ്ങുന്നു.2005ലാണ് കുടനിര്‍മാണം യൂണിറ്റ് ആരംഭിച്ചത്.

സോപ്പ് നിര്‍മ്മാണം

പഠനാനുബന്ധപ്രവര്‍ത്തനമായി 7-ാം ക്ലാസിലെ കുട്ടികള്‍ക്ക് സോപ്പുനിര്‍മാണം. ആരംഭിച്ചിട്ട് രണ്ട് വര്‍ഷമായി 'ഹരിതം' എന്ന സോപ്പ് കുട്ടികള്‍ തന്നെ വില്‍പന നടത്തുന്നു.സോപ്പ് നിര്‍മാണയൂണിറ്റിലേക്കുള്ള കുട്ടികളെ ഓരോ വര്‍ഷത്തിന്റെയും ആദ്യം തിരഞ്ഞെടുക്കുന്നു.സോപ്പ് കിറ്റ് പരിഷത്ത് ഭവനില്‍ നിന്നും വാങ്ങി വെളിച്ചെണ്ണചേര്‍ത്ത് ഗുണനിലവാരമുള്ള സോപ്പാണ് ബളില്‍ നിര്‍മിക്കുന്നത്.സോപ്പിന്റെ തരമനുസരിച്ച് 7രൂ മുതല്‍ 10 രൂ വരെ വില നിശ്ചയിച്ച വില്പന നടത്തുവാന്‍ സാധിച്ചിരുന്നു.ഒരു മാസത്തില്‍ രണ്ട് കിറ്റെങ്കിലും സോപ്പ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു.

ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍

തയ്യല്‍ പരിശീലനം

ഓരോ വര്‍ഷവും 7-ാം ക്ലാസിലെ താല്‍പര്യമുള്ള പെണ്‍കുട്ടികള്‍ക്ക് തയ്യല്‍ പരിശീലനം നടത്തുന്നു. മധ്യവേനല വധിക്കു മുമ്പ് 6-ാം ക്ലാസില്‍ നിന്നും കുട്ടികളെ തെരഞ്ഞെടുത്ത് ആ അവധികാലത്തു തന്നെ പരിശീലനം ആരംഭിക്കുന്നു.ഉച്ച സമയത്ത് ഒഴിവു വേളകളിലും തെരെഞ്ഞെടുത്ത ശനിയാഴ്ച്ചകളുലും പരിശീലനം നടത്തുന്നു. സ്കൂള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ സ്കൂള്‍ നഴ്സറിയിലെ അധ്യാപികയും ആയയുമാണ് പരിശീലനം നല്‍കുന്നത്. പരിശീലനം നടത്താനുള്ള തുണി കുട്ടികള്‍ തന്നെ കൊണ്ടു വരികയും അതിനു ശേഷം സ്കൂളില്‍ നിന്നു കൊടുക്കുന്ന തുണികള്‍ അവര്‍ തയിക്കുകയും ചെയ്യുന്നു.തുണിസഞ്ചി നിര്‍മാണത്തിലാണ് കൂടുതലായി പരിശീലനം നല്‍കുന്നത്. കൂടുതല്‍ താല്‍പര്യമുള്ള കുട്ടികള്‍ക്കാവിശ്യമായ വസ്ത്ര നിര്‍മാണത്തിലും പരിശീലനം നല്‍കുന്നു.

ക്യാമ്പുകള്‍

ഫീല്‍ഡ് ട്രിപ്പുകള്‍

സയന്‍സ് ഫെയര്‍

സ്പോര്‍ട്സ്

കലാമേള