എ.സി.എസ്.ഇ.എം.എച്ച്.എസ്. കലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:00, 27 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ)

പ്രമാണം:Acskaloor.jpg

1975-ല്‍ ആനന്ദചന്ദ്രോദയം സഭയുടെ കീഴില്‍ ഒരു നഴ്സറി സ്ക്കൂള്‍ ആയി ആരംഭിച്ചു. 1976-ല്‍ എല്‍ പി യും 1987-ല്‍ യു പി യും 1995-ല്‍ ഹൈസ്ക്കൂളും അനുവദിക്കുകയുണ്ടായി. 1931-ല്‍ പിറവിയെടുത്ത ആനന്ദ്രോദയം സഭയുടെ കഠിനപ്രവര്‍ത്തന ഫലമാണ് ഇന്ന് ഈ വിദ്യാലയത്തിനെ ഹയര്‍സെക്കന്ററിവരെ എത്തിച്ചത്.

1995-ല്‍ ഹൈസ്ക്കൂള്‍ അനുവദിച്ചുകൊണ്ട് ഗവണ്‍മെന്റില്‍ നിന്ന് ഉത്തരവ് ലഭിക്കുകയും അതേവര്‍ഷം തന്നെ എട്ടാം ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.1997-1998-ല്‍ആണ് ആദ്യ എസ്.എസ്.എല്‍ സി ബാച്ച് എഴുതിയത്. 1997-1998മുതല്‍ 2008-2009 മാര്‍ച്ച് വരെ ഈ വിദ്യാലയത്തില്‍ നിന്നും എസ്.എസ്.എല്‍ സി എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും 100% വിജയത്തോടെ പാസ്സാകുകയും ജില്ലയില്‍ 100% വിജയം വരിക്കുന്ന വിദ്യാലയങ്ങളില്‍ അഭിമാനര്‍ഹമായ വിധത്തില്‍ സ്ഥാനം നേടുകുയും ചെയ്തു.

ഇന്ന് ഈ വിദ്യാലയത്തില്‍ 1000 കുട്ടികള്‍ പഠിക്കുന്നുണ്ട്.കുട്ടികള്‍ക്ക് യാത്രാസൗകര്യത്തിനായി മൂന്ന് ബസ്സുകള്‍ ഓടുന്നുണ്ട്. കുട്ടികള്‍ക്ക് ആവശ്യമായ കളിസാധനങ്ങളും ലൈബ്രറിബുക്കുകളും കമ്പ്യൂട്ടറുകളും ഉണ്ട്.ശ്രീമതി.ലൈല വി,എസ്.ന്റെ കീഴില്‍ നാല്‍പതോളം അദ്ധ്യാപകര്‍ പഠിപ്പിക്കുന്നു.

"https://schoolwiki.in/index.php?title=എ.സി.എസ്.ഇ.എം.എച്ച്.എസ്._കലൂർ&oldid=1046" എന്ന താളിൽനിന്ന് ശേഖരിച്ചത്